'പഴയ വിജയ് ആയിരുന്നുവെങ്കിൽ ഒരാഴ്ചത്തേക്ക് വീടിന് പുറത്തിറങ്ങില്ലായിരുന്നു, വാശിപിടിച്ചാണ് വിജയ് വന്നത്'
കഴിഞ്ഞ രണ്ട് ദിവസമായി നടൻ വിജയിയാണ് വാർത്തകളിൽ എല്ലാം നിറഞ്ഞ് നിൽക്കുന്നത്. നടൻ വിജയകാന്ത് അന്തരിച്ചപ്പോൾ എല്ലാ തിരക്കുകളും മാറ്റിവെച്ച് വിജയ് പറന്നെത്തിയിരുന്നു. പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു മരണവാർത്ത അറിഞ്ഞപ്പോൾ വിജയ്. തുടക്കകാലത്ത് വിജയ്ക്ക് സിനിമയിൽ പിടിച്ച് നിൽക്കാൻ ഏറ്റവും കൂടുതൽ കരുത്തായത് വിജയകാന്ത് ആയിരുന്നു. കോയമ്പേടുള്ള ഡിഎംഡികെ ആസ്ഥാനത്തെത്തി വിജയകാന്തിന് അന്ത്യോപചാരം അർപ്പിച്ചശേഷം വാഹനത്തിലേക്ക് കയറുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്ന് വിജയ്ക്ക് നേരെ ചെരുപ്പേറുണ്ടായി.
വിജയിയുടെ തലയുടെ പിറകിൽക്കൂടി ചെരിപ്പ് തെറിച്ചുപോയി. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിച്ചിരുന്നു. വിജയ്ക്കെതിരെ ചിലർ മുദ്രാവാക്യം മുഴുക്കിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിതുമ്പിക്കൊണ്ടാണ് വിജയകാന്തിന് വിജയ് അന്ത്യോപചാരമർപ്പിച്ചത്.

വിജയകാന്തിന്റെ ഭാര്യ പ്രേമലതയെയും മക്കളായ വിജയ പ്രഭാകരൻ, ഷൺമുഖ പാണ്ഡ്യൻ എന്നിവരെയും വിജയ് സന്ദർശിച്ചിരുന്നു. വിജയ്‌യുടെ അച്ഛനും സംവിധായകനുമായ എസ്.എ ചന്ദ്രശേഖറുമൊത്ത് വിജയകാന്ത് അഭിനയിച്ച സിനിമകൾ ഹിറ്റുകളായിരുന്നു. മാത്രമല്ല തൂത്തുക്കുടിയിലേയും തിരുനെൽവേലിയിലെയും പ്രളയമേഖലയിൽ ദുരിതാശ്വാസ സഹായ വിതരണവുമായി വിജയ് എത്തിയിരുന്നു.
തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിലെ പ്രളയബാധിതരായ നിവാസികൾക്ക് ആവശ്യമായ സഹായഹസ്തം നൽകി താരം. പന്ത്രണ്ടരയോടെ തിരുന്നേൽവേലിയിലെ വേദിയിൽ എത്തിയ വിജയ് പ്രസംഗത്തിന് മുതിർന്നില്ല. ആയിരത്തിയഞ്ഞൂറോളം പേർക്കാണ് പണവും ഭക്ഷണസാധനങ്ങളും നൽകിയത്.
തൂത്തുക്കുടിയിലെയും തിരുനെൽവേലിയിലെയും ദുരിതബാധിതർക്കാണ് വിജയ് മക്കൾ ഇയക്കത്തിന്റെ ആഭിമുഖ്യത്തിൽ സഹായ വിതരണം നടന്നത്. ചെന്നൈ പ്രളയസമയത്ത് സർക്കാരിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ താരം പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ചെന്നൈയിലേക്കാൾ സർക്കാരിനെതിരെ ജനരോഷം പ്രകടമായ സ്ഥലനങ്ങളിലാണ് വിജയ് മക്കൾ ഇയക്കം സഹായവിതരണം നടത്തിയത്.
ഒരു സെക്കന്റ് പോലും മാറി നിൽക്കാതെ ചൂടിലും തിരക്കലും എല്ലാം സഹിച്ച് നിന്ന് വിജയ് തന്നെയാണ് ദുരിതബാധിതർക്ക് സഹായം കൈമാറിയത്. ഒപ്പം സെൽഫിയും ഫോട്ടോയും ആവശ്യപ്പെട്ടവർക്കൊപ്പം അതിന് പോസ് ചെയ്യുകയും ചെയ്തു താരം. ഇപ്പോഴിതാ വിജയ്ക്ക് വന്ന മാറ്റങ്ങളെ കുറിച്ച് സിനിമാ നിരൂപകൻ ചെയ്യാറു ബാലു പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

'പ്രിയമാനവളെ സിനിമയുടെ ഷൂട്ടിങ് ഒരു ക്രൗഡുള്ള ഏരിയയിൽ നടക്കുകയാണ്. വിജയ് അഭിനയിച്ചുകൊണ്ടിരിക്കെ ആരോ രണ്ടുപേർ ആൾക്കൂട്ടത്തിൽ നിന്ന് വളരെ മോശമായി വിജയിയെ പരിഹസിച്ച് കമന്റ് ചെയ്തു. അതുകേട്ട വിജയ് അസ്വസ്ഥനായി അഭിനയിക്കാതെ പോയി. പിന്നെ സംവിധായകൻ പോയി പലതും പറഞ്ഞ് കൺവിൻസ് ചെയ്യിപ്പിച്ചാണ് ഷൂട്ടിന് തയ്യാറാക്കി കൊണ്ടുവന്നത്.'
'ആ ഷൂട്ട് തീർത്ത് പോയശേഷം പിന്നെ വിജയ് മൂന്ന് ദിവസത്തേക്ക് വീടിന് പുറത്ത് ഇറങ്ങിയില്ല. പഴയ വിജയ്ക്കാണ് വിജയകാന്തിന്റെ മരണാനന്തര ചടങ്ങിൽ വെച്ച് ചെരുപ്പേറ് ലഭിച്ചതെങ്കിൽ മിനിമം ഒരാഴ്ച എങ്കിലും അദ്ദേഹം വീടിന് പുറത്തിറങ്ങാതെ കഴിച്ചുകൂട്ടുമായിരുന്നു. ഇത്തരം കാര്യങ്ങളൊക്കെ വളരെ ഇമോഷണലി കണ്ടിരുന്നയാളാണ് വിജയ്.'
'അതിൽ നിന്നും താരത്തിന് മാറ്റം സംഭവിച്ചുവെന്നത് തൂത്തുക്കുടിയിൽ ദുരിതബാധിതർക്ക് സഹായം വിതരണം ചെയ്യാൻ എത്തിയപ്പോൾ വ്യക്തമായി', എന്നാണ് നടൻ വിജയിയെ കുറിച്ച് സംസാരിച്ച് ചെയ്യാറു ബാലു പറഞ്ഞത്.


Click it and Unblock the Notifications