For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്പത്തിരണ്ടാം വയസിൽ പിറന്ന മകൻ, ഞാൻ ജനിച്ചപ്പോഴെ അപ്പൻ എന്റെ ഭാവി പ്രവചിച്ചിരുന്നു'; ജോണി ആന്റണി

  |

  ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജോണി ആന്റണി ഒരു നടൻ എന്ന നിലയിലും മലയാള സിനിമാരംഗത്ത് ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറികഴിഞ്ഞിരിക്കുന്നു. ഉദയപുരം സുൽത്താനിൽ അഭിനയജീവിതം തുടങ്ങിയ അദ്ദേഹം ഇപ്പോൾ ഇരുപത്തിയഞ്ചിൽപരം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.

  ന്യൂ ജെനറേഷൻ ചിത്രങ്ങളായ ഹോം, ഹൃദയം തുടങ്ങി പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ആറാട്ട്, സത്യം മാത്രമെ ബോധിപ്പിക്കൂ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു.

  Also Read: 'വിഷമിക്കേണ്ട, ജയിക്കണ്ടേ?, ഇതൊക്കെ നിസാരമല്ലേ...'; റിയാസിനെ ആശ്വസിപ്പിച്ച് റോബിൻ!

  ഇന്ന് ജോണി ആന്റണിയിലെ സംവിധായകനെക്കാൾ പ്രേക്ഷകർ സ്നേഹിക്കുന്നത് അദ്ദേഹത്തിലെ നടനെയാണ്. മാതാപിതാക്കളെ കുറിച്ചും കടന്നുവന്ന വഴികളെ കുറിച്ചും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോണി ആന്റണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറാലകുന്നത്.

  അപ്പനും അമ്മച്ചിക്കും താൻ വൈകി ജനിച്ച മകനായിരുന്നുവെന്നും അപ്പൻ താൻ പിറന്നപ്പോഴെ ഭാവി പ്രവചിച്ചിരുന്നുവെന്നുമാണ് ജോണി ആന്റണി പറയുന്നത്.

  Also Read: 'ടാസ്ക്കിൽ തോറ്റു, സുചിത്രയും ധന്യയും ജയിലിലേക്ക്...'; അർഹതപ്പെട്ടവർക്കാണ് ശിക്ഷ ലഭിച്ചതെന്ന് പ്രേക്ഷകർ!

  അപ്പന്റെ അമ്പത്തിരണ്ടാം വയസിലും അമ്മയുടെ നാൽപത്തിരണ്ടാം വയസിലുമാണ് ഞാൻ ജനിച്ചത്. ഒരു ചേട്ടനും രണ്ട് ചേച്ചിമാരുമുണ്ട്.

  ഞാൻ ജനിച്ചപ്പോൾ ഓല മേഞ്ഞ വീടിന്റെ വാതിൽപ്പാളിയിൽ അപ്പൻ ഇങ്ങനെ എഴുതിയിരുന്നു '1971 ജൂലൈ 16 അശ്വതി നക്ഷത്രം' അന്ന് കൂട്ടുകാർ ഇതേ കുറിച്ച് ചോദിച്ചപ്പോൾ അപ്പൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു..

  'ജോണിച്ചൻ ജനിച്ച ദിവസമാണ്. മുപ്പതാം വയസ് മുതൽ അവന് നല്ല കാലമാണ്. അവന്റെ പേരിലായിരിക്കും ഞാനറിയപ്പെടുന്നത്. അന്ന് ഞാൻ ഉണ്ടാവുമോ ആവോ?'. അപ്പൻ പഴയ ഏഴാം ക്ലാസായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിലായിരുന്നു ജോലി.

  രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. ബർമയിലും സിംഗപ്പൂരും പോയിട്ടുണ്ട്. റിട്ടയറായ ശേഷം പല ബിസിനസുകളും ചെയ്തു. പക്ഷേ പണം തിരിച്ചു വരാത്ത വിധം പിണങ്ങി പോയി.

  നിർമ്മാതാവായിരുന്ന ജോക്കുട്ടനാണ് എന്നെ സിനിമയിലേക്കെത്തിച്ചത്. എന്റെ ചേട്ടന്റെ പ്രായമുണ്ട്. പക്ഷേ, ജോക്കുട്ടനെന്നാണ് വിളിച്ചിരുന്നത്. ജോക്കുട്ടന്റെ പ്രവചനവും പ്രതീക്ഷയുമായിരുന്നു ഞാൻ. ഒമ്പതാം ക്ലാസ് മുതൽ എന്നോട് പറയും.

  നീ സിനിമയ്ക്ക വേണ്ടി ഉള്ളവനാണ് എന്ന് ആ വാക്കുകളാണ് എന്നെ സിനിമയിലെത്തിച്ചത്. സിനിമയിലേക്കുള്ള വഴി തേടി നടന്ന ആ കാലത്ത് കോടമ്പാക്കത്തെ കുഞ്ഞ് മുറിയിലായിരുന്നു താമസം. സംവിധാന സഹായിയാകാൻ പലരോടും അവസരം ചോദിച്ചു.

  നിരാശയായിരുന്നു ഫലം. ഇടയ്ക്ക് ജോക്കുട്ടൻ വരും കുറച്ച് പൈസ തരും. അതുതീർന്നാൽ പിന്നേയും കഷ്ടപ്പാടാകും. സംവിധാനത്തിൽ നിന്ന് അഭിനയത്തിലേക്കെത്തുന്നതിൽ വരെ ദൈവത്തിന്റെ ഇടപെടലുണ്ടായിട്ടുണ്ട്.

  സംവിധാനത്തിൽ ഗ്യാപ് വന്നപ്പോൾ കൃത്യമായി അഭിനയത്തിലേക്ക് എന്നെ എത്തിച്ചു. നമ്മൾ നല്ല രീതിയിൽ ജീവിച്ച് പോകണമെന്ന ആഗ്രഹം ദൈവത്തിനുണ്ട്.

  അത് മാതാപിതാക്കളുടെ അനുഗ്രഹം കൂടിയാകാം. ഞാനിന്നും കണ്ട സ്ത്രീ രത്നങ്ങൾ എന്റെ അമ്മച്ചിയും പെങ്ങന്മാരും ഇപ്പോൾ ഭാര്യ ഷൈനിയുമാണ്. അവരുടെയൊക്കെ ക്ഷമയും കുടുംബസ്നേഹവും എന്നും സ്വാധീനിച്ചിട്ടുണ്ട്.

  ജോക്കുട്ടൻ വഴിയാണ് തുളസീദാസ് സാറിന്റെ അടുത്തെത്തിയത്. പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പത്ത് വർഷത്തോളം അസിസ്റ്റന്റും അസോസിയേറ്റുമായി. മൂത്ത് തന്നെയാണ് ഞാൻ പഴുത്തത്. ജോണി ആന്റണി പറയുന്നു.

  ജോ ആന്റ് ജോയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ജോണി ആന്റണിയുടെ സിനിമ. മാത്യു, നസ്ലിൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ.ഡി.ജോസ് കഥയെഴുതി സംവിധാനം ചെയ്യ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

  Read more about: johny antony
  English summary
  Film Director Johny Antony Born To His Father At The Age Of 52, Latest Revelation Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X