For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അഭിനന്ദനങ്ങൾ പരിഹാസങ്ങളായി മാറിയപ്പോഴും ക്ഷമയോടെ കാത്തുനിന്നവൾ'; തന്റെ പുതിയ നായികയെ കുറിച്ച് ലാൽ ജോസ്!

  |

  ദിവ്യാ ഉണ്ണിയും കാവ്യാ മാധവനും മുതൽ നീനയിലെ ദീപ്തി സതിവരെ നിരവധി നായികമാരെ മലയാളത്തിന് നൽകിയിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ പുതുമുഖ നായികമാരെ മലയാളത്തിന് സംഭാവന ചെയ്തിട്ടുള്ള സംവിധായകനും ലാൽ ജോസ് തന്നെയായിരിക്കും.

  തന്റെ സിനിമയ്ക്കായി സങ്കൽപ്പത്തിലുള്ള നായികയെ കണ്ടെത്താൻ റിയാലിറ്റി ഷോ വരെ നടത്താറുള്ള സംവിധായകൻ കൂടിയാണ് ലാൽ ജോസ്. സഹസംവിധായകനിൽ നിന്നാണ് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ എന്ന പദവിയിലേക്ക് ലാൽ ജോസ് എത്തിയത്.

  'ദുൽഖർ ഫൈറ്റ് ചെയ്‌തുകൊണ്ടിരിക്കുമ്പോൾ മമ്മൂക്ക ഇടയ്ക്കിടയ്ക്ക് വിളിക്കും, പേടിയാണ്'; മാഫിയ ശശി പറയുന്നു!

  ലാൽ ജോസ് മലയാളത്തിന് നൽകിയിട്ടുള്ള നായികമാരെല്ലാം ഇന്ന് ഏറെ തിരക്കുള്ള നടിമാരാണ്. പ്രേക്ഷകരുടെ പ്രിയതാരം കാവ്യ മാധവന്‍ ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്.

  പിന്നീട് മധുരനൊമ്പരക്കാറ്റ്, ഡാര്‍ലിങ് ഡാര്‍ലിങ് എന്നീ ചിത്രങ്ങളിലൂടെ കാവ്യ മലയാളത്തില്‍ നായികയായി തിളങ്ങി. ക്ലാസ്‌മേറ്റ്‌സ്, മീശ മാധവന്‍ എന്നീ ലാല്‍ജോസ് ചിത്രങ്ങളിലെ താരത്തിന്റെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രിയ താരം സംവൃത സുനിലിന്റെ ആദ്യ ചിത്രം ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനാണ്.

  'മോൻ എന്നെ കണ്ടപ്പോൾ ആരാ...? എന്നാണ് ചോദിച്ചത്, അപ്പനാടായെന്ന് പറ‍ഞ്ഞ് മനസിലാക്കി'; കുഞ്ചാക്കോ ബോബൻ

  രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തില്‍ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും സംവൃത ആ അവസരം നിരസിക്കുകയായിരുന്നു. മലയാളികളുടെ പ്രിയതാരം മീര നന്ദന്റെ ആദ്യ ചിത്രം ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ലയായിരുന്നു.

  ഏഷ്യാനെറ്റ് ചാനലിൽ സം‌പ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീര ശ്രദ്ധിക്കപ്പെടുന്നത്.

  തുടര്‍ന്ന് മുല്ലയ്ക്ക് ശേഷം കറന്‍സി, പുതിയ മുഖം, കാറ്റു മഴയും, മല്ലു സിങ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ശേഷം ആന്‍ അഗസ്റ്റിന്‍, അനുശ്രീ, റീനു മാത്യൂസ്, പാർവതി നമ്പ്യാർ, ദീപ്തി സതി, മുക്ത എന്നിങ്ങനെ നീണ്ടുകിടക്കുകയാണ് ലിസ്റ്റ്.

  ഇപ്പോൾ പുതിയ സിനിമയുടെ പണിപ്പുരയിലാണ് ലാൽ ജോസ്. സോളമന്റെ തേനീച്ചകൾ എന്നാണ് സിനിമയുടെ പേര്. സംവിധായകന്റെ പോയിന്റ് ഓഫ് വ്യൂവിൽ സിനിമയുടെ കഥയും കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്ന രീതിയിലുള്ള ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

  സിനിമ ഷൂട്ട് ചെയ്ത അതേ ലൊക്കേഷനുകളിലേക്ക് പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകുന്ന രീതിയിലായിരുന്നു ട്രെയിലർ ഒരുക്കിയിരുന്നത്.

  മഴവിൽ മനോരമയിലൂടെ സംപ്രേഷണം ചെയ്ത നായിക നായകൻ റിയാലിറ്റി ഷോ മത്സരത്തിൽ ആദ്യ നാല് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ദർശന, വിൻസി അലോഷ്യസ്, ശംഭു, ആഡീസ് അക്കരെ എന്നിവരെ അണിനിരത്തിയാണ് ലാൽജോസ് സോളമന്റെ തേനീച്ചകൾ ഒരുക്കിയിട്ടുള്ളത്.

  ഇവർക്കൊപ്പം പ്രധാന വേഷത്തിൽ ജോജു ജോർജും എത്തുന്നു. ചിത്രത്തിലെ നായികയായി എത്തുന്നത് പുതുമുഖം ദർശനയാണ്. ഇന്ന് ദർശനയുടെ പിറന്നാൾ ദിനത്തിൽ തന്റെ പുതിയ നായികയ്ക്ക് പിറന്നാൾ ആശംസിച്ച് ലാൽ ജോസ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

  'ഇന്ന് ഞങ്ങടെ സുജയുടെ സോറി ദർശനയുടെ പിറന്നാളാണ്. നാല് കൊല്ലം മുമ്പ് ഒരു റിയാലിറ്റിഷോയിൽ സ്വപ്ന വിജയം നേടി നാടിന്റെ അഭിമാനമായ പെൺകുട്ടി. പലവിധ കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം വൈകിയപ്പോൾ അഭിനന്ദനങ്ങൾ ഒന്നാകെ പരിഹാസങ്ങളായി മാറി.'

  Recommended Video

  ആദ്യ പ്രതിഫലത്തിൽ കേമൻ ആര് , തുക ഇങ്ങനെ | FilmiBeat Malayalam

  'എന്നിട്ടും ക്ഷമയോടെ അവൾ കാത്ത് നിന്നു. സോളമന്റെ തേനീച്ചകൾ സംഭവിക്കാനായി... കാത്തിരിപ്പിനും കഷ്ടപ്പാടിനും തേൻ മധുരമമുളള മറുപടിയാകട്ടെ ഈ പിറന്നാൾ വർഷവും ഇനിയങ്ങോട്ടുളള വർഷങ്ങളും...' എന്നാണ് ദർശനയ്ക്ക് പിറന്നാൾ ആശംസിച്ച് ലാൽ ജോസ് കുറിച്ചത്.

  സിനിമയിലെ ഗാനങ്ങൾ മഴവിൽ മനോരമയുടെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി കഴിഞ്ഞു. പി.ജി പ്രഗീഷാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

  Read more about: lal jose
  English summary
  film director lal jose latest social media post about his new heroine Darsana Sudarshan, goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X