»   » സിനിമയുടെ വിജയം നടന്മാരുടെയും ബാധ്യത

സിനിമയുടെ വിജയം നടന്മാരുടെയും ബാധ്യത

Posted By:
Subscribe to Filmibeat Malayalam
Actresses
സിനിമയിലെ രാജാക്കന്മാര്‍ ഇങ്ങിനെ ആയാല്‍ മതിയോ സിനിമ സംവിധായകന്റെ കലയാണെന്നാണ് പറയുക. കലയും കച്ചവടവും വിനോദവും എല്ലാം ഉള്‍ചേര്‍ന്നതാണ് ലക്ഷങ്ങള്‍ (കോടികള്‍ തന്നെ) മുടക്കിനിര്‍മ്മിക്കുന്ന സിനിമ.

വലിയസാമ്പത്തികബാദ്ധ്യത വരുത്തിവെക്കുന്ന സിനിമ തിയറ്ററുകളില്‍ ജനപ്രീതിനേടി മുടക്കുമുതലും ലാഭവും തിരിച്ചുപിടിക്കുമ്പോഴാണ് ഇന്‍ഡസ്ട്രി ശ്രദ്ധിക്കുന്നതും സംവിധായകമൂല്യം വര്‍ദ്ധിക്കുകയും ചെയ്യുന്നത്. താരപരിവേഷമില്ലാതെ വിജയിക്കുന്ന ചിത്രത്തിനാണ് സത്യത്തില്‍ സംവിധായകന് ഒരവസരം കൈവരുന്നത്, അതും ഒരു പക്ഷേ കഴിഞ്ഞകുറച്ചുകാലമായി മാത്രം കണ്ടുവരുന്നപ്രവണതയാണ്. മറിച്ച് സിനിമയില്‍ എന്നും രാജാക്കന്‍മാര്‍ താരങ്ങള്‍ തന്നെ, അപൂര്‍വ്വമായി രാഞ്ജികളും നിലനില്‍ക്കുന്നുണ്ട്.

പ്രശസ്തിയും പണവും ഏറ്റവും കൂടുതല്‍ ലഭിക്കുന്നതും താരങ്ങള്‍ക്കുതന്നെ. സിനിമ വിജയിക്കുമ്പോള്‍ ക്രെഡിറ്റുലഭിക്കുന്നത് ആഘോഷമാക്കി മാറ്റുന്നവര്‍ പലപ്പോഴും പരാജയഭാരം സംവിധായകനും തിരക്കഥാകൃത്തിനുമൊക്കെയാണ് നല്‍കുക. സിനിമയില്‍ താരരാജാക്കന്‍മാരുടെ സൗകര്യങ്ങളും അവസരങ്ങളും വളരെ കുറച്ചുപേര്‍ക്കേ ലഭിക്കുന്നുള്ളുവെങ്കിലും ഏതുപുതുമുഖവും പ്രതീക്ഷയര്‍പ്പിക്കുന്നത് നാളത്തെ സിംഹാസനങ്ങള്‍ തന്നെ.

സിനിമയോടുള്ള ഇവരുടെ ഉത്തരവാദിത്വങ്ങള്‍ കൂടുന്നില്ലായെന്നുമാത്രമല്ല അനുദിനം കുറഞ്ഞും വരുന്നു. സിനിമയുടെ വെള്ളിവെളിച്ചെത്തിലെത്തി തിളങ്ങിതുടങ്ങിയാല്‍ പിന്നെ അംഗീകാരങ്ങളോട് കമ്പം കയറുന്നവര്‍ വിട്ടുവീഴ്ചകള്‍ക്കുതയ്യാറാവാറുണ്ട് പ്രശസ്തരായ സംവിധായകരുടെ മുമ്പില്‍.

എന്നാല്‍ മികച്ചകലാമൂല്യമുള്ള സിനിമയുടെ ഭാഗമായി ഇന്ത്യയ്ക്കകത്തും പുറത്തും ശ്രദ്ധിക്കപ്പെട്ട തങ്ങളുടെ സിനിമയ്ക്കുവേണ്ടി ഒരു തുടര്‍നടപടികളും ഇവരുടെ ഭാഗത്തുനിന്നുണ്ടായികാണാറില്ല. ഉദാഹരണത്തിന് സിനിമയുടെ പ്രമോഷനുവേണ്ടിയുള്ള പ്രതിഫലേച്ഛകൂടാതെയുള്ള സഹകരണം (കച്ചവടസിനിമയ്ക്കുവേണ്ടി ചിലപ്പോള്‍ ചാനലുകളില്‍ മുഖം കാണിച്ചെന്നിരിക്കും). ഫെസ്‌റിവലുകളില്‍ സിനിമയുടെ പ്രദര്‍ശനവുമായിബന്ധപ്പെട്ട് തങ്ങളുടെ സാന്നിദ്ധ്യം (പ്രത്യേക ക്ഷണിതാവല്ലെങ്കില്‍ പങ്കെടുക്കാറില്ല) ഉറപ്പുവരുത്താറില്ല.

സിനിമയുടെ മര്‍മ്മപ്രധാനമായ വൈകാരികതലങ്ങളിലൂടെ കാഴ്ചക്കാരില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന താരങ്ങള്‍ക്ക് സ്വന്തം സിനിമയുടെ കൂടെ ഉറച്ചുനില്‍ക്കാനും സംവിധായകനും നിര്‍മ്മാതാവിനും കൂടുതല്‍ കരുത്തുപകരാനും സാധിക്കേണ്ടതല്ലേ. പ്രശസ്തനായ ഒരു നടനെയോ നടിയേയോ തങ്ങളുടെ സിനിമയെ കുറിച്ച് കൂടുതല്‍ ഗുണപരമായി ഇടപെടാന്‍ പ്രേരിപ്പിക്കണമെങ്കില്‍ സ്വന്തം സിനിമകളുടെ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ആര്‍ജ്ജവം കാണിക്കേണ്ടതുണ്ട്.

അങ്ങിനെവരുന്നപക്ഷം സ്വന്തം സിനിമകളെ തള്ളിപറയേണ്ടിവരികയോ പരാജയത്തിന്റേയോ പോരായ്മയുടേയോ കുറ്റം മറ്റൊരാളില്‍ ചാരേണ്ട അവസ്ഥയുമുണ്ടാവില്ല സിനിമകള്‍ സ്വാഭാവികമായും നിലവാരത്തിലേക്കുയരുകയും ചെയ്യും.

English summary
Who will take responsibility of the movie flop? Actor or Actress has no role in the failure?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam