മകനെ പുറത്താക്കി, വിജയുടെ അച്ഛൻ ചെയ്യേണ്ടതാണ് ജേസൺ ചെയ്തത്; കുത്തിന് പിടിച്ചത് വെറുതെയല്ല: ചെ​ഗുവേര

നടനും രാഷ്ട്രീയ നേതാവുമായ വിജയുടെ വ്യക്തി ജീവിതം സംബന്ധിച്ച് അടുത്ത കാലത്ത് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഭാര്യ സം​ഗീതയുമായി വിജയ് അകന്ന് കഴിയുകയാണെന്നാണ് വിവരം. വിജയ്ക്കൊപ്പം സം​ഗീതയെ കണ്ടിട്ട് ഏറെക്കാലമായി. സം​ഗീത ലണ്ടനിലാണുള്ളതെന്നും മകൻ ജേസൺ സഞ്ജയും വിജയിൽ നിന്നും അഭ്യൂഹം പാലിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിം​ഗ് തിരക്കിലാണ് ജേസൺ സഞ്ജയ്.

വിജയും മകനും ഒരുമിച്ചുള്ള ഫോട്ടോ കണ്ടിട്ട് ഏറെക്കാലമായി. വിജയ് രാഷ്ട്രീയത്തിലെ തിരക്കുകളിലേക്ക് കടന്നപ്പോൾ കുടുംബത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കൂടി. വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെയാണ് വിജയ് കടന്ന് പോകുന്നത്. കരൂർ ദുരന്തം വിജയുടെ പ്രതിച്ഛായയെ ഏറെ ബാധിച്ചു. ഇത് രാഷ്ട്രീയ ഭാവിയെ പോലും ബാധിച്ചേക്കും. താരത്തിനെതിരെ നിരന്തരം സംസാരിക്കുന്നയാളാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെ​ഗുവേര. വിജയുടെ വ്യക്തിജീവിതത്തെക്കുറിച്ച് ചെ​ഗുവേര ഉന്നയിക്കുന്ന വാദമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Vijay

വിജയുടെ വലംകെെയായി അറിയപ്പെടുന്ന ജ​ഗദീഷിനോട് ജേസൺ സഞ്ജയ് കുത്തിന് പിടിച്ച് ദേഷ്യപ്പെട്ടെന്ന് ചെ​ഗുവേര നേരത്തെ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് വിശദീകരിക്കുകയാണിപ്പോൾ ഇയാൾ. കിം​ഗ്വുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. സ്നേഹമുള്ള അമ്മയ്ക്ക് പിറന്ന നല്ല മകനാണ് ജേസൺ. നേരെ ജ​ഗദീഷിന്റെ കുത്തിന് പിടിച്ചു. കുടുംബം നീ തകർത്തില്ലേ എന്ന് ചോദിച്ചു. ഉടനെ വിജയ് മകനെ വീട്ടിൽ നിന്നും പുറത്താക്കി. മകൻ ചെയ്തതിൽ എന്താണ് തെറ്റ്.

തന്റെ അമ്മയ്ക്കും കുടുംബത്തിനും വേണ്ടിയാണ് അവൻ ജ​ഗദീഷിന്റെ ഷർട്ടിന് പിടിച്ചത്. ശരിക്കും അത് വിജയുടെ പിതാവ് എസ്എ ചന്ദ്രശേഖർ ചെയ്യേണ്ട കാര്യമാണ്. ഷർട്ടിന് പിടിച്ച് ആട്ടിപ്പുറത്താക്കണം. എന്നാൽ അദ്ദേഹം ചെയ്തില്ല. പകരം മകൻ ചെയ്തു. ഞാനായിരുന്നെങ്കിൽ അയാളുടെ ഷർട്ടിനല്ല പിടിക്കുക. പിതാവിനെതിരെ നിൽക്കും. കുടുംബത്തോടോ സത്യസന്ധമായി
നിന്നില്ല. ജനങ്ങളോടും നിന്നില്ല. ജനങ്ങൾ എല്ലാം കാണുന്നുണ്ട്.

Vijay Family

ഇനിയുള്ള കാലത്ത് ഇന്ത്യയിൽ ഒരു നടനും മുഖ്യമന്ത്രിയാകാൻ പറ്റില്ല. ജനങ്ങൾ അഭിനേതാക്കളെ രാഷ്ട്രീയത്തിൽ സ്വീകരിക്കില്ലെന്നും ചെ​ഗുവേര തറപ്പിച്ച് പറയുന്നു. ഗോസിപ്പുകളോട് പ്രതികരിക്കാത്തയാളാണ് വിജയ്. വിജയ് അച്ഛൻ എസ്എ ചന്ദ്രശേഖറിൽ നിന്നും അകലം പാലിക്കുകയാണെന്ന് നേരത്തെ ​ഗോസിപ്പുകൾ വന്നിരുന്നു. രാഷ്ട്രീയത്തിൽ വിജയുടെ ഭാവി എന്താകുമെന്ന് കണ്ടറിയേണ്ടതാണ്. കരൂർ ​ദുരന്തം വിജയുടെ രാഷ്ട്രീയ ഭാവിയിൽ വലിയ മങ്ങലേൽപ്പിച്ചു.

ന‌ടി തൃഷയും വിജയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അടുത്ത കാലത്ത് വ്യാപകമായി ​ഗോസിപ്പുകൾ വന്നു. ഏറെക്കാലം ഒരുമിച്ച് സിനിമ ചെയ്യാതിരുന്ന ഇരുവരും വർഷങ്ങൾക്കിപ്പുറം ഒരുമിച്ച് സിനിമ ചെയ്തു. വിജയും സം​ഗീതയും അകന്നു എന്ന ​ഗോസിപ്പുകൾക്കിടെയായിരുന്നു ഇത്. ​ഗോസിപ്പുകൾ തൃഷ നിഷേധിച്ചില്ല. വിജയുടെ പിറന്നാളിന് തൃഷ നടനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചു. ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടി. എന്നാൽ ​ഗോസിപ്പുകളെ ആരാധകർ തള്ളിക്കളയുന്നുണ്ട്. സഹപ്രവർത്തകർ തമ്മിലുള്ള സൗഹൃദം ആയിരിക്കാം ഇതെന്നും എന്തിന് തെറ്റായി വ്യാഖ്യാനിക്കുന്നു എന്നുമാണ് ഇവരുടെ ചോദ്യം.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X