'കുടുംബം നീ തകർത്തില്ലേ! കുത്തിന് പിടിച്ച് വിജയുടെ മകൻ, താരപുത്രനെ വീട്ടിൽ നിന്നും ഇറക്കി വിട്ടു': ചെ ഗുവേര
നടൻ വിജയുടെ ജീവിതം കഴിഞ്ഞ കുറേ നാളുകളായി ജനങ്ങൾക്കിടയിൽ ചർച്ചാ വിഷയമാണ്. ജീവിതത്തിലെ നിർണായക ഘട്ടത്തിലാണ് വിജയ് ഇന്നുള്ളത്. സിനിമാ രംഗം വിട്ട് രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നു. ഇതിനിടെ കുടുംബ ജീവിതം സംബന്ധിച്ച് ഗോസിപ്പുകളേറെ. വിജയും ഭാര്യ സംഗീതയും തമ്മിൽ അകന്ന് കഴിയുകയാണെന്നാണ് വിവരം. വിജയുടെ സിനിമാ, രാഷ്ട്രീയ ഇവന്റുകളിലൊന്നും സംഗീതയെ കാണാറില്ല. ഇതിനിടെ തൃഷയുമായി ചേർത്തുള്ള ഗോസിപ്പുകൾ ഒരുവശത്ത്.
മകൻ ജേസൺ സഞ്ജയ് താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പണിപ്പുരയിലാണ്. എന്നാൽ സിനിമയുടെ പ്രഖ്യാപന സമയത്തോ പിന്നീടോ ജേസൺ സഞ്ജയ്ക്കൊപ്പം വിജയിനെ കണ്ടിട്ടില്ല. അച്ഛനും മകനും തമ്മിൽ ചില പ്രശ്നങ്ങളുണ്ടെന്നാണ് തമിഴ് മീഡിയകളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മറ്റൊരു വാദവും വരുന്നുണ്ട്. വിജയും മകനും ഇപ്പോൾ ഒരു വീട്ടിൽ അല്ലെന്നും ജേസൺ ഇപ്പോൾ മറ്റൊരു ഫ്ലാറ്റിലാണ് താമസിക്കുന്നതെന്നുമാണ് വാദം. ഇതേക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെ ഗുവേര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വഴക്കും പ്രശ്നവും നടന്നതായി പറയപ്പെടുന്നുണ്ട്. വിജയുടെ മകൻ ജഗദീഷിന്റെ ഷർട്ടിൽ പിടിച്ച് കുടുംബം നീ തകർത്തല്ലോ എന്ന് പറഞ്ഞു. ഇതോടെ വിജയ് മകനോട് വീട് വിട്ട് പുറത്ത് പോകാൻ പറഞ്ഞു, ചെ ഗുവേര പറഞ്ഞതിങ്ങനെ. വിജയുടെ വലംകെെയായി അറിയപ്പെടുന്ന ആളാണ് ജഗദീഷ്.വിജയുടെ വലംകെെയായി അറിയപ്പെടുന്ന മാനേജരാണ് ജഗദീഷ് പളനിസ്വാമി. തന്റെ അനുയായികൾക്ക് നടുവിലാണ് വിജയ് എന്നാണ് തമിഴകത്തെ സംസാരം.
കുടുംബവുമായി നടൻ അകലം കാണിക്കുന്നുണ്ടെന്ന് നാളുകളായി സംസാരിക്കുന്നുണ്ട്. പിതാവ് എസ് എ ചന്ദ്രശേഖറുമായുള്ള അകൽച്ചയാണ് ആദ്യം ചൂണ്ടിക്കാണിക്കപ്പെട്ടത്. വിജയുടെ സിനിമാ, രാഷ്ട്രീയ വിഷയങ്ങളിലൊന്നും ഇന്ന് എസ് എ ചന്ദ്രശേഖറിന് പങ്കില്ല. ഒരിക്കൽ വിജയുടെ പേരിൽ എസ്എ ചന്ദ്രശേഖർ വിജയുടെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചപ്പോൾ വിജയ് പൊലീസിൽ പരാതിപ്പെടുകയാണുണ്ടായത്.
എന്നാൽ മകനുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് അഭ്യൂഹങ്ങൾ തള്ളിക്കൊണ്ട് എസ്എ ചന്ദ്രശേഖർ ഒന്നിലേറെ തവണ പറഞ്ഞിട്ടുണ്ട്. പക്ഷെ വിവാഹബന്ധത്തെക്കുറിച്ച് വന്ന ഗോസിപ്പുകളോട് വിജയോ സംഗീതയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗോസിപ്പുകളോട് പ്രതികരിക്കാത്തയാളാണ് വിജയ്. എന്നാൽ വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കെ ഗോസിപ്പുകൾ ക്രമാതീതമായി കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിജയ് പ്രതികരിക്കണമന്നാണ് ആരാധകരുടെ ആവശ്യം.
തൃഷയുമായി ബന്ധമുണ്ടെന്നാണ് ഏറ്റവും കൂടുതൽ പ്രചരിക്കുന്ന ഗോസിപ്പുകളിലൊന്ന്. വിജയുടെയും സംഗീതയുടെയും വിവാഹവാർഷിക ദിനമായിരുന്നു കഴിഞ്ഞ ദിവസം. വാർഷിക ദിനത്തിൽ ഒരുമിച്ചുള്ള ഫോട്ടോകൾ പുറത്ത് വന്നില്ല. അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് തൃഷ പങ്കുവെക്കുന്ന ഫോട്ടോകൾ. വിജയുടെ പിറന്നാളിന് നടി മുടങ്ങാതെ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെക്കും. സംഗീത എവിടെയെന്ന ചോദ്യങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സംഗീത ലണ്ടനിലാണ്. ഈയടുത്ത് വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ രണ്ടാമത്തെ കോൺഫറൻസ് നടന്നു. ഈ ഇവന്റിന് സംഗീത എത്തിയാൽ ഗോസിപ്പുകൾ ഇല്ലാതാകും എന്ന് വിജയ് ആരാധകർ കരുതി. എന്നാൽ സംഗീത ഇവന്റിന് എത്തിയില്ല. ഇതോടെ പ്രചരിക്കുന്ന ഗോസിപ്പുകളിൽ കഴമ്പുണ്ടെന്നാണ് പലരും പറയുന്നത്.


Click it and Unblock the Notifications











