എത്ര സ്വത്തുക്കൾ നൽകിയിട്ടും കാര്യമില്ല, വെെകി കുട്ടികളുണ്ടായാൽ സംഭവിക്കുക: ഉപാസനയ്ക്ക് വിമർശനം
ടോളിവുഡ് സൂപ്പർതാരം രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി അണ്ഠ ശീതീകരണത്തെക്കുറിച്ച് നടത്തിയ പ്രസ്താവന വലിയ ചർച്ചയായിരുന്നു. സ്ത്രീകൾ കരിയറിൽ ശ്രദ്ധ കൊടുക്കണമെന്നും ഭാവിയിൽ കുട്ടികളുണ്ടാകാൻ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കണമെന്നുമാണ് ഉപാസന പറഞ്ഞത്. ഹെെദരാബാദിൽ ഐഐടി വിദ്യാർത്ഥികൾക്കായുള്ള കരിയർ കൗൺസിലിംഗിലാണ് ഉപാസന ഇങ്ങനെയൊരു പരാമർശം നടത്തിയത്. പരാമർശം വലിയ ചർച്ചകൾക്ക് വഴിവെച്ചു.
കോടികൾ ആസ്തിയുള്ളയാളാണ് ഉപാസന. അണ്ഡ ശീതീകരണത്തിന് വലിയ ചെലവുണ്ട്. കുറേക്കൂടി യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുള്ള ഉപദേശങ്ങൾ ഉപാസന നൽകേണ്ടതുണ്ടെന്നായിരുന്നു വിമർശനങ്ങൾ. ഇപ്പോഴിതാ തമിഴ് ഫിലിം ജേർണലിസ്റ്റ് ചെഗുവേര ഉപാസനയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഉപസാന പറയുന്നത് പോലെ എത്ര സ്വത്തുക്കൾ മക്കൾക്ക് വേണ്ടി എഴുതി വെച്ചാലും പ്രായം എന്നൊന്നുണ്ട്. വിവാഹം കഴിഞ്ഞ് പത്ത് വർഷം കഴിഞ്ഞാണ് കുഞ്ഞിന് ജന്മം നൽകിയത്. ആ മക്കൾക്ക് 20 വയസാകുമ്പോഴേക്കും രാം ചരണിനും ഉപാസനയ്ക്കും 60 വയസാകും. ഓരോ കാലഘട്ടത്തിൽ ചെയ്യേണ്ട കടമകൾ ചെയ്യണം. 35 വയസിൽ മക്കളെ എൽകെജിയിൽ കൊണ്ട് പോകാൻ പറ്റില്ല. കുഞ്ഞിനെയും നോക്കാൻ പറ്റില്ല. ജോലിയും നോക്കാനാകില്ല. ഉപസാനയുടേത് സാധാരണ ജീവിതമല്ല. അവർക്കിങ്ങനെ ചെയ്യാം. എന്നാൽ എല്ലാവർക്കും ഇങ്ങനെ ഉപദേശം നൽകരുതെന്നും ചെഗുവേര പറഞ്ഞു.


Click it and Unblock the Notifications











