'വിവാഹമോചിതരെ ഒരിക്കലും പങ്കാളിയാക്കരുത്, രണ്ട് മാസം ഒരുമിച്ച് കഴിഞ്ഞശേഷം മാതാപിതാക്കളുടെ അടുത്തേക്ക് പോയി'
വിവാഹവും വിവാഹമോചനവും സിനിമാ മേഖലയിൽ പുതിയ കാര്യമല്ല. കുഴഞ്ഞ് മറിഞ്ഞ നിരവധി ബന്ധങ്ങളുടെ കാഴ്ചകൾ സിനിമാ-സീരിയൽ മേഖലയിൽ കാണാനാകും. ഒരിക്കലും പിരിയില്ലെന്ന് കരുതിയ പല താരദമ്പതികളും വേർപിരിയുന്നതിന് പിന്നീട് ആരാധകർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അടുത്തിടെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച വേർപിരിയൽ നടൻ ജയംരവിയുടേയും ഭാര്യ ആർതിയുടേയുമായിരുന്നു. ഇപ്പോഴിതാ ജയംരവിക്ക് പിന്നാലെ തെന്നിന്ത്യൻ താരസുന്ദരി ഹൻസികയും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
രണ്ട് വർഷം മുമ്പാണ് സുഹൃത്തായിരുന്ന ബിസിനസ് മാൻ സൊഹൈൽ ഖത്തൂരിയ ഹാൻസികയെ വിവാഹം ചെയ്തത്. ഇപ്പോൾ ഇരുവരും വേർപിരിഞ്ഞ് താമസിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സൊഹൈൽ ഇത് നിഷേധിക്കുന്നുണ്ടെങ്കിലും ഹൻസിക നിയമപരമായി വിവാഹമോചനിന് ഒരുങ്ങുന്നതായാണ് സൂചന.

ഈ സാഹചര്യത്തിൽ സമീപകാലത്ത് വർധിച്ചുവരുന്ന വിവാഹമോചനങ്ങളെക്കുറിച്ച് മുതിർന്ന ഫിലിം ജേണലിസ്റ്റ് ചെഗുവേര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. റിയൽ വൺ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൻസിക സുഹൃത്തിന്റെ മുൻ ഭർത്താവിനെയാണ് വിവാഹം കഴിച്ചത്. അവർ തമ്മിൽ 10 വർഷമായി സുഹൃത്തുക്കളായിരുന്നു. പിന്നീട് വിവാഹിതരായി. വെറും രണ്ട് മാസം മാത്രമേ ഒരുമിച്ച് താമസിച്ചുള്ളൂ.
പിന്നീട് ഹൻസികയും ഭർത്താവും രണ്ടിടങ്ങളിലേക്ക് താമസം മാറി. ഇരുവരും അവരവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോയി. നിയമപരമായ വിവാഹമോചന നടപടികളും പുരോഗമിക്കുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ ഹൻസികയും സൊഹൈലും വേർപിരിഞ്ഞ് താമസം ആരംഭിച്ചു.
മിക്ക ആളുകൾക്കും പ്രണയത്തിലായിരിക്കുമ്പോൾ ഉള്ള സ്നേഹം വിവാഹശേഷം അപ്രത്യക്ഷമാകും. ഇതിനുള്ള കാരണം അവർ പ്രണയത്തിലായിരിക്കുമ്പോൾ ഇരുവശത്തുനിന്നും അവർ അധികം ഉടമസ്ഥാവകാശം എടുക്കുന്നില്ല എന്നതാണ്. വാത്സല്യവും സ്നേഹവും മാത്രമെ ഉണ്ടാകൂ പുറമെ കാണിക്കു.
വിവാഹം കഴിക്കുകയും ബന്ധത്തിന്റെ ആഴം വർധിക്കുകയും ചെയ്യുമ്പോൾ അവകാശങ്ങളും അതിന് അനുസരിച്ച് വർധിപ്പിക്കാൻ ശ്രമിക്കുകയും റിലേഷൻഷിപ്പിൽ സങ്കീർണതകൾ ഉണ്ടാവുകയും ചെയ്യും. പ്രണയത്തിലാകുമ്പോൾ കാമുകനും കാമുകിയും മാത്രമേയുള്ളൂ. എന്നാൽ വിവാഹിതരാകുമ്പോൾ മറ്റ് ചില ബന്ധങ്ങളും കടന്നുവരും. ആ ബന്ധങ്ങളുമായി ഒത്തുപോകാൻ ഇറുവരും ശ്രമിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുന്നു.

നടൻ രഞ്ജിത്ത് പ്രിയ രാമനെ ഡിവോഴ്സ് ചെയ്ത് വീണ്ടും വിവാഹം കഴിച്ചു. എന്നിട്ട് ഇപ്പോൾ വീണ്ടും പ്രിയ രാമനോടൊപ്പം താമസിക്കുന്നു. അതുകൊണ്ട് ഹൻസിക എന്നല്ല ആര് നിയമപരമായി വേർപിരിഞ്ഞാലും അവർ വീണ്ടും ഒന്നിക്കാനുള്ള സാധ്യതയുണ്ട്. ആത്മാർത്ഥമായ സ്നേഹത്തോടെ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചവർ ഒരു രേഖയിലൂടെ വിവാഹമോചനം നേടിയാലും ദമ്പതികൾക്ക് എളുപ്പത്തിൽ വേർപിരിയാൻ കഴിയില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽപോലും ചില ദമ്പതികൾക്ക് വേർപിരിയാൻ കഴിയില്ല.
പ്രിയ-രഞ്ജിത്ത് റിലേഷൻഷിപ്പിൽ അതാണ് സംഭവിച്ചത്. വർഷങ്ങളോളമുള്ള പരിചയവും സൗഹൃദവും ഹൻസികയ്ക്കും സൊഹൈലിനുമുണ്ട്. അതുകൊണ്ട് ഡിവോഴ്സായാലും ഹൻസികയുടെ വേർപിരിയലും താൽക്കാലികമായിരിക്കാൻ സാധ്യതയുണ്ട്. അതുപോലെ മറ്റൊന്ന് വിവാഹമോചിതരെ ഒരിക്കലും പങ്കാളിയായി തിരഞ്ഞെടുക്കരുത്.
അത്തരത്തിൽ പങ്കാളിയെ തെരഞ്ഞെടുത്തവരുടെ ദാമ്പത്യം തകർന്നിട്ടേയുള്ളു. മറ്റ് ചിലർ പരാതികളും പ്രതിസന്ധികളും രണ്ടാം വിവാഹത്തിൽ ഉണ്ടായാലും വിധി എന്ന് കരുതി മറ്റ് മാർഗമില്ലാതെ ബന്ധത്തിൽ കടിച്ച് തൂങ്ങി നിൽക്കും. പണമില്ലാത്തവരുടെ സ്ഥിതി വളരെ മോശമാണ്. ചിലർ ഞാൻ ആ സ്ത്രീക്ക് രണ്ടാം ജീവിതം നൽകിയെന്ന് അഭിമാനത്തോടെ പറഞ്ഞേക്കാം.
മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ വിവാഹം കഴിക്കുന്നതും മറ്റൊരു പുരുഷന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതും അഭിമാനിക്കാവുന്ന കാര്യമല്ല. ആരുടെയും കണ്ണീരിന് കാരണക്കാരാകരുതെന്നുമാണ് ഹൻസിക വിഷയത്തിൽ പ്രതികരിച്ച് ചെഗുവേര പറഞ്ഞത്.


Click it and Unblock the Notifications











