twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളി പ്രേക്ഷകർക്ക് കിട്ടിയ ആശ്വാസമാണ് കുറുപ്പ്, മരയ്ക്കാർ കാണാൻ ജനമെത്തുമെന്ന് സുരേഷ് കുമാർ

    |

    ഒരു ഇടവേളയ്ക്ക് ശേഷം സിനിമ മേഖല വീണ്ടും സജീവമായിരിക്കുകയാണ്. കൊവിഡ് ലോക്ക് ഡൗൺ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയായിരുന്നു സിനിമ. കൊവിഡ് വ്യാപനത്തിന്റെ തുടക്ക ഘട്ടത്തിൽ തന്നെ സിനി ചിത്രീകരണം നിർത്തി വയ്ക്കുകയും തിയേറ്ററുകൾ അടക്കുകയും ചെയ്തു. പിന്നീട് ചെറിയൊരു ഇടവേള വേണ്ടി വന്നു തിയേറ്ററുകൾ സാധാരണ രീതിയിലേയ്ക്ക് മടങ്ങി വരാൻ. സിനിമ ചിത്രീകരണം നേരത്തെ തന്നെ തുടങ്ങിയെങ്കിലും തിയേറ്ററുകളുടെ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. തിയേറ്ററുകൾ അടഞ്ഞ് കിടന്ന സാഹചര്യത്തിൽ ഒടിടി സജീവമാവുകയായിരുന്നു. തിയേറ്ററുകളിൽ ജനം നിറയേണ്ട പല ചിത്രങ്ങളും ഓൺലൈനിലേയ്ക്ക് പോയി. സിനിമയ്ക്ക് അത് നല്ലതായിരുന്നുവെങ്കിലും തിയേറ്ററുകൾക്ക് അത് ഗുണം ചെയ്തിരുന്നില്ല. ഇപ്പോഴിത പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം തിയേറ്ററുകൾ പഴയ സ്ഥിതിയിലേയ്ക്ക് മടങ്ങി വന്നിരിക്കുകയാണ്. ഒന്നര വർഷത്തിന് ശേഷമാണ് തിയേറ്ററുകൾ ഉണർന്നിരിക്കുന്നത്.

    ഒന്ന് മുഖം കാണിക്കാന്‍ ഇന്ന് കോടികള്‍, എന്നാല്‍ അന്നോ? ബോളിവുഡ് താരങ്ങളുടെ ആദ്യ ശമ്പളം

    മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്‌റെ ജീവിത കഥ പറഞ്ഞ ചിത്രത്തിൽ കുറുപ്പായി എത്തിയത് ദുൽഖർ ആണ്. ദുൽഖറിന്റെ കുറുപ്പോട് കൂടിയാണ് തിയേറ്ററുകൾ തുറക്കുന്നത്. കുറുപ്പിന് ശേഷം ജനം കാത്തിരിക്കുന്ന മറ്റൊരു ചതിത്രമാണ് മോഹൻലാൽ - പ്രിയദർശൻ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബികടലിന്റെ സിംഹം. വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും ശേഷം ചിത്രം തിയേറ്റർ റിലീസിനായി ഒരുങ്ങുകയാണ്.

    വാപ്പച്ചിയെ പേടിയാണ്, ഇപ്പോഴും വഴക്ക് കേൾക്കാറുണ്ട്, മമ്മൂട്ടി അവസാനം വഴക്ക് പറഞ്ഞതിനെ കുറിച്ച് ദുൽഖർവാപ്പച്ചിയെ പേടിയാണ്, ഇപ്പോഴും വഴക്ക് കേൾക്കാറുണ്ട്, മമ്മൂട്ടി അവസാനം വഴക്ക് പറഞ്ഞതിനെ കുറിച്ച് ദുൽഖർ

    സുരേഷ് കുമാർ

    ദുൽഖറിന്റെ കുറുപ്പ് തിയേറ്റർ മേഖലയ്ക്ക് പ്രതീക്ഷയും ഉറപ്പുമാണ് നൽകിയികിക്കുന്നത്. ജനങ്ങൾ ഇനി തിയേറ്ററുകളിൽ എത്തുമെന്നാണ് നിർമ്മാതാവ് സുരേഷ് കുമാർ പറയുന്നത്. മനോരമ ന്യൂസ് ഓൺലൈന് നൽകിയ അഭുഖത്തിലാണ് ഇക്കാര്യം വെളപ്പെടുത്തിയത്. കുറുപ്പ് പ്രേക്ഷകരെ തിയേറ്ററിൽ എത്തിച്ചു. മരയ്ക്കാർക്കും ജനമെത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ഒടിടിയും തിയേറ്ററുകളും വേണമെന്നും നിർമ്മാതാവ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...

    ജനങ്ങളെ തിയേറ്ററുകളിൽ എത്തിച്ച് കുറുപ്പ്

    ''കേരളത്തിലെ തീയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കാൻ കുറുപ്പിന് തീർച്ചയായും സാധിച്ചിട്ടുണ്ട്. നല്ല കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ജനങ്ങളുടെ ഭയം മാറി അവർ തീയറ്ററിലേക്ക് എത്തുന്നുണ്ട്. ശരിക്കും ഒരു സിനിമ തീയറ്ററിൽ ഇറങ്ങുന്നത് കാത്തിരിക്കുകയായിരുന്നു മലയാളി പ്രേക്ഷകർ. അവർക്ക് കിട്ടിയ ഒരു ആശ്വാസമാണ് കുറുപ്പ്. 505 തീയറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ മുടക്കുമുതൽ ഉറപ്പായും ലഭിക്കുമെന്നും'' അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

    മയ്ക്കാർ കാണാൻ  ജനം എത്തും

    മോഹൻ ലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാറിനും ജനം തിയേറ്ററിൽ എത്തുമെന്നും അദ്ദഹം പറയുന്നുണ്ട്. ചിത്രം കാണാൻ ജനങ്ങൾ തിയേറ്ററുകളിൽ എത്തുമെന്നുള്ള പ്രതീക്ഷയുണ്ടോ എന്നുളള ചോദ്യത്തിനായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ''തീർച്ചയായും വരും. ഞാൻ തന്നെ എന്റെ ഒരു സുഹൃത്തിന്റെ കുടുംബത്തിന് 16 ടിക്കറ്റുകൾ ശരിയാക്കി കൊടുത്തു. മരയ്ക്കാരുടെ പ്രീബുക്കിങ്ങിനും മുൻപാണത്. മറ്റൊരു സുഹൃത്തിന്റെ അമ്മ ആറുവർഷമായി ഒരു സിനിമ തീയറ്ററിൽ പോയി കണ്ടിട്ട്. അവർക്ക് തീയറ്ററിൽ പോയി കാണണമെന്ന് ആഗ്രഹമുള്ള ചിത്രമാണ് മരയ്ക്കാർ. കൂടാതെ മോഹൻലാലിന്റെ മരയ്ക്കാർ പോലെയൊരു ചിത്രം ഒടിടിയിൽ അല്ല റീലീസ് ചെയ്യേണ്ടത്. അത് തീയറ്ററിൽ തന്നെ വരണ്ടേതാണ്. ജനം കാത്തിരിക്കുകയാണ് സിനിമ കാണാൻ. കുറുപ്പിന്റെ വരവ് അതിന്റെ തെളിവാണെന്നും നിർമ്മാതാവ്'' പറയുന്നു.

    Recommended Video

    Kurup movie in 50 crore club on its fifth day | FilmiBeat Malayalam
     ഒടിടിയും വേണം

    കൂടാതെ തിയേറ്ററുകൾ മാത്രം പോരാ ഒ.ടി.ടിയും വേണെന്നും സുരേഷ് കുമാർ അഭിമുഖത്തിൽ പറയുന്നുണ്ട്. ബാഹുവ ബലി, കെജിഎഫ് പോലുള്ള സിനിമകൾ തിയേറ്ററുകളിൽ കാണുന്നതാണ് ആസ്വദകരം. അത്തരം ചിത്രങ്ങൾ തിയേറ്ററുകളിൽ തന്നെ കാണണം. മരയ്ക്കാറുംവ അത്തരത്തിലുള്ള സിനിമയാണ്. അതുപോലെ തിങ്കളാഴ്ച നിശ്ചയം., ഹോം പോലുളള ചിത്രങ്ങൾ തിയേറ്ററുകളെക്കാൾ പ്രയോജനം ഒടിടിയാ. തിയേറ്ററി കിട്ടുന്നതിനേക്കാൾ സ്വീകാര്യത ഒടിടിയിൽ കിട്ടും. തിയേറ്ററിൽ റിലീസ് ചെയ്യാൻ പറ്റുന്ന ചിത്രങ്ങൾ തിയേറ്ററുകളിലും ഒടിടിയിൽ പറ്റുന്ന ഒടിടിയിലും റിലീസ് ചെയ്യണമെന്നും അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. തിയേറ്ററുകളിൽ ജനം എത്തിയ സാഹചര്യത്തിൽ നിരവധി ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങിയിരിക്കുന്നത്. മോഹൻലാലിന്റെ മരയ്ക്കാർ കൂടാതെ സുരേഷ് ഗോപിയുടെ കാവലും തിയേറ്ററുകളിൽ എത്തുന്നുണ്ട്.

    English summary
    Film Producer G Suresh Kumar About Mohanlal Movie Marakkar Arabikadalinte Simham Theatre Release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X