India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തിരക്കഥ വായിച്ചപ്പോൾ ഫഹദ് പിന്മാറി... ദിലീപിനോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു'; നിർമാതാവ് പറയുന്നു

  |

  തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാമായി എണ്ണം പറഞ്ഞ മികച്ച സിനിമകൾ ചെയ്ത് ഫഹദ് തന്നെ നടനെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എത്രത്തോളം മികച്ച നടനാണ് താനെന്ന് വിക്രത്തിലെ കഥാപാത്രത്തിലൂടെ വീണ്ടും അദ്ദേഹം തെളിയിച്ചു.

  വില്ലനോ, നായകനോ, സഹനടനോ എന്തും ഫഹദ് ​ഗംഭീരമാക്കും. പുഷ്പയും വിക്രമുമാണ് അവസാനമായി റിലീസിനെത്തിയ ഫങദ് ഫാസിൽ സിനിമകൾ. മുപ്പത്തൊമ്പതുകാരനായ ഫഹദിന്റെ അഭിനയം കണ്ട് ബോളിവുഡ് പോലും അഭിനന്ദനവുമായി എത്താറുണ്ട്.

  മലയൻകുഞ്ഞ് അടക്കമുള്ള സിനിമകൾ ഫഹദിന്റേതായി ഇനി റിലീസിനെത്താനുണ്ട്. വിക്രത്തിൽ ഫഹദ് അവതരിപ്പിച്ച അമർ എന്ന കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

  അതേസമയം ഫഹദുമായുള്ള ചില അനുഭവങ്ങളും അണിയറയിൽ ഒരുങ്ങുന്ന വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയെ കുറിച്ചും നിർമാതാവ് ബാദുഷ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. വോയ്സ് ഓഫ് സത്യനാഥനിൽ ദിലീപാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  എന്നാൽ ഈ സിനിമയുടെ തിരക്കഥ ഫഹദ് ഫാസിലിന് വേണ്ടി എഴുതിയതായിരുന്നു. അതിൽ എങ്ങനെ ദിലീപ് എത്തിച്ചേർന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാദുഷ.

  തിരക്കഥ പൂർത്തിയായപ്പോൾ തന്നെക്കൊണ്ട് പറ്റില്ലെന്ന് ത്രെഡ് കൊണ്ടുവന്ന ഫഹദിന് തോന്നിയതിനാലാണ് ദിലീപ് നായകനായത് എന്നാണ് ബാദുഷ പറയുന്നത്.

  എന്നോട് ഫഹദ് വന്ന് ഒരു സബ്‌ജക്‌ട് പറഞ്ഞു. അത് സിനിമയാക്കാമെന്ന് പറഞ്ഞു. റാഫിക്കായുമായി സംസാരിച്ചു. അദ്ദേഹം അതിന്റെ സ്ക്രിപ്‌റ്റ് തയാറാക്കി. പക്ഷെ അത് എഴുതി പൂർത്തിയായി കഴിഞ്ഞപ്പോൾ ഫഹദ് ചെയ്‌താൽ നിൽക്കില്ലെന്ന് അദ്ദേഹത്തിന് തന്നെ തോന്നി.

  ആ സമയത്താണ് പ്രോജക്‌ട് ഏതെങ്കിലുമുണ്ടോയെന്ന് റാഫിക്കായോട് ദിലീപേട്ടൻ തിരക്കുന്നത്. ഈ കഥ കേട്ടപ്പോൾ ദിലീപേട്ടന് ഭയങ്കര ഇഷ്ടമായി. എന്നെ വിളിച്ച് ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് വോയ്‌സ് ഒഫ് സത്യനാഥൻ സംഭവിക്കുന്നത് ബാദുഷ പറഞ്ഞു.

  Also Read: 'ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച സമയം'; മോഹൻലാലിന് മുമ്പിൽ മനസ് തുറന്ന് റിയാസ് സലീം

  പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഹിറ്റ് കൂട്ടുകെട്ടാണ് ദിലീപ്-റാഫി കോമ്പിനേഷൻ. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നിവ ദിലീപ്-റാഫി കൂട്ടുകെട്ടിൽ പിറന്നതാണ്.

  ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്‌ റാഫി തന്നെയാണ്.

  Also Read: '95 ദിവസങ്ങൾക്ക് ശേഷം ഞാനെന്റെ ക്വീനിനെ കണ്ടു'; മുംബൈ എയർപോട്ടിൽ ഭാര്യയെ സ്വീകരിക്കാനെത്തി റോൺ‌സൺ!

  ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

  അനൂപ് മേനോൻ ചിത്രം പത്മ, ടി.കെ രാജീവ് കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഷെയ്‌ൻ നിഗം ചിത്രം ബർമുഡ, പ്രശസ്ത എഡിറ്റർ ജോൺ മാക്സ് സംവിധാനം ചെയ്യുന്ന അറ്റ് എന്നിവയാണ് ബാദുഷ സിനിമാസ് റിലീസ് ചെയ്യുന്ന മറ്റ് ചിത്രങ്ങൾ. ബാദുഷയുടെ ഭാര്യ മഞ്ജു ബാദുഷയും സിനിമ മേഖലയിൽ സജീവമാണ്.

  Also Read: 'ഹൗസിൽ കണ്ട റോൺസണിനെ ഇനി പുറത്ത് കാണാൻ സാധിക്കില്ല, എനിക്കൊരു നിലപാടുണ്ടായിരുന്നു'; റോൺസൺ

  കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat

  ജോമി കുര്യാക്കോസ് സംവിധാനം നിർവഹിച്ച 'മെയ്ഡ് ഇൻ ക്യാരവാൻ' എന്ന ചിത്രം ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ചത് മഞ്ജു ബാദുഷയാണ്. കേശു ഈ വീടിന്റെ നാഥനാണ്‌ അവസാനമായി റിലീസിനെത്തിയ ദിലീപ് ചിത്രം. ചിത്രത്തിൽ ഉർവശിയായിരുന്നു ദിലീപിന്റെ ഭാര്യ വേഷം ചെയ്തത്. ചിത്രം ഒടിടി റിലീസായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തിയത്. നാദിർഷയായിരുന്നു സിനിമ സംവിധാനം ചെയ്തത്. ഫാമിലി കോമഡി എന്റർ‌ടെയ്നറായിരുന്നു സിനിമ.

  Read more about: dileep
  English summary
  film producer N.M. Badusha open up about how he selected dileep for Voice Of Sathyanathan movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X