ഷെയിന് നൽകിയിരിക്കുന്നത് 3 ദിവസം! ഒത്തുതീർപ്പ് ചർച്ചകൾക്ക് ഉപാധി വച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
പോയ വർഷം മലയാള സിനിമയിൽ ഏറെ ചർച്ച വിഷയമായ സംഭവമായിരുന്നു നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുടെ സംഘടനയും തമ്മിലുണ്ടായ പ്രശ്നം. ഇപ്പോഴും ഈ വിഷയം സിനിമ മേഖലയിൽ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. ഒത്ത് തീർപ്പ് ചർച്ചയ്ക്ക് മുൻ കൈ എടുത്ത താര സംഘടനയായ അമ്മ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഷെയിൻ ചിത്ര വലിയ പെരുന്നാൾ തിയേറ്ററിൽ എത്തിയതിനു പിന്നാലെയാണ് രണ്ടാംഘട്ട ഒത്ത് തീർപ്പ് ചർച്ചയ്ക്ക് വീണ്ടും കളമൊരുങ്ങിയിരിക്കുന്നത്.
നിർമ്മാതാക്കളുമായുള്ള ഒത്ത് തീർപ്പിന് തയ്യാറായി നടൻ ഷെയിൻ നിഗവും രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രൊഡ്യൂസേഴ്സിന് നേരെ ഉന്നയിച്ച വിവാദ പരാമർശത്തിന് താരം ക്ഷമാപണവും നടത്തിയിരുന്നു. ഇപ്പോഴിത ഷെയിന്റെ വിലക്ക് നീക്കാനുളള ഒത്ത് തീർപ്പ് ചർച്ചയ്ക്ക് ഉപാധികൾ വെച്ച് നിർമ്മാതാക്കളുടെ സംഘടന.

ഡബ്ബിങ് പൂർത്തിയാക്കാനുളള ഷെയിൻ ചിത്രമായ ഉല്ലാസത്തിന്റെ ഡബ്ബിങ് മൂന്ന് ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ് നിർമ്മാതാക്കളുടെ സംഘടന മുന്നോട്ട് വെച്ച ആവശ്യം. ചിത്രത്തിന്റെ ഡബ്ബിങ് സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ ഇനി തുടർ ചർച്ച ഉണ്ടാകില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. അസോസിയേഷന്റെ നിർവാഹക സമിതിയി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഏത്രയും വേഗം പൂർത്തിയാക്കണമെന്നുള്ള തീരുമാനം എടുത്തത്.

ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയതിനു ശേഷം തുടർ ചർച്ചകൾ മതിയെന്ന നിലപാടിലാണ് നിർമ്മാതാക്കളുടെ സംഘടന. വിവരം അറിയിച്ച് ഷെയിന് കത്ത് നൽക ദിവസങ്ങൾ കഴിഞ്ഞിട്ടു പോലും താരത്തിന്റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മൂന്ന് ദിവസത്തിനുളളിൽ ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കണമെന്നുളള കടുത്ത നിലപാടിലേയ്ക്ക് നിർമ്മാതാക്കളുടെ സംഘടന എത്തിയത്.

മൂന്ന് ദിവസത്തിനുളളിൽ ഷെയിൻ ഡബ്ബിങ് പൂർത്തിയാക്കാതിരിക്കുകയോ കത്തിന് വ്യക്തമായ മറുപടി നൽകാതിരിക്കുകയോ ചെയ്താൽ തുടർ ചർച്ചകളിൽ സജീവമാകേണ്ട എന്നാണ് നിർമ്മാതാക്കളുടെ പൊതുവായ തീരുമാനം. ഇക്കാര്യം താരസംഘടനയായ അമ്മയുടെ ഭാരവാഹികളെ അറിയിക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഉല്ലാസം സിനിയുടെ പ്രതിഫലത്തെ സംബന്ധിച്ചുള്ള തർക്കം ഇപ്പോഴും നിലനിൽക്കുകയാണ്.

അതേസമയം പ്രതിഫലവുമായി ബന്ധപ്പെട്ടുള്ള തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനു ശേഷം മാത്രമേ ഡബ്ബിങ് പൂർത്തിയാക്കുകയുള്ളുവെന്നാണ് ഷെയിനോട് ചേർന്ന് നിൽക്കുന്ന ഏറ്റവും അടുത്ത വൃന്ദങ്ങൾ പറയുന്നത്. ഛിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കുന്ന കാര്യത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. ഈ മാസം 9 ന് ചേരുന്ന അമ്മ എക്സക്യൂട്ടീവ് യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യുമെന്നും എത്രയും പെട്ടെന്നു തന്നെ പ്രശ്നം പരിഹരിക്കുമെന്നുള്ള പ്രതീക്ഷയും ഷെയിൻ പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications











