ഐക്യ ദീപത്തിന്റെ ഭാഗമായി മോഹന്‍ലാലും സുരേഷ് ഗോപിയും! ദീപം തെളിയിച്ച താരങ്ങളെ കാണാം
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിന് കഴിഞ്ഞ ദിവസം മികച്ച പ്രതികരണമാണ് ലഭിച്ചത്. എപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണി ആയ സമയത്ത് ഐക്യ ദീപത്തിന്റെ ഭാഗമായി സിനിമാ താരങ്ങള്‍ അടക്കമുളളവരും രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാനുളള നാടിന്റെ കൂട്ടായ ദൃഡനിശ്ചയം പ്രദര്‍ശിപ്പിക്കാനാണ് ഇന്നലെ രാത്രി ഒന്‍പത് മണി മുതല്‍ ഒമ്പത് മിനിറ്റ് നേരം എല്ലാവരും ലൈറ്റുകള്‍ കെടുത്തി ദീപം തെളിയിച്ചത്.
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ദീപങ്ങള്‍ തെളിയിച്ചതിന്റെ ചിത്രങ്ങളും താരങ്ങള്‍ പങ്കുവെച്ചിരുന്നു. ദീപം തെളിയിക്കലിന്റെ ഭാഗമായി നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ച വീട്ടില്‍ നിന്നുളള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഭാര്യ സുചിത്ര, മകന്‍ പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പം ദീപങ്ങള്‍ക്ക് നടുവിലായി നില്‍ക്കുന്ന ചിത്രമാണ് ലാലേട്ടന്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിരുന്നത്. മോഹന്‍ലാലിന് പിന്നാലെ നടന്‍ സുരേഷ് ഗോപിയും പ്രധാനമന്ത്രിയുടെ അഹ്വാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഭാര്യ രാധികയ്‌ക്കൊപ്പം ചിരാതുകളില്‍ ദീപം തെളിയിച്ച് താലത്തില്‍ വെച്ചതിന്റെ ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചത്.

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നയന്‍താര, ലക്ഷ്മി ഗോപാലസ്വാമി, ജയസൂര്യ, മീന, അനുശ്രീ, കെഎസ് ചിത്ര, ജോയ് മാത്യൂ, അജു വര്‍ഗീസ്, ഭാമ, ലെന, ഹണി റോസ്, ഗോപി സുന്ദര്‍, അഭയ ഹിരണ്‍മയി, പേളി മാണി തുടങ്ങിയവരും ദീപം തെളിയിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു.

ദീപം തെളിയിച്ച് തമിഴ് സൂപ്പര്‍താരം രജനീകാന്ത് എത്തിയതും ശ്രദ്ധേയമായി മാറിയിരുന്നു. വീടിന് മുന്‍പില്‍ മെഴുകുതിരി കത്തിച്ചു നില്‍ക്കുന്ന ഒരു ചിത്രമായിരുന്നു തലൈവരുടെതായി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയത്. രജനിക്ക് പിന്നാലെ ബോളിവുഡിലെ മിക്ക താരങ്ങളും ഇതില്‍ പങ്കെടുത്ത് രംഗത്തെത്തിയിരുന്നു. ദീപിക പദുകോണിനൊപ്പമുളള ഒരു ചിത്രമായിരുന്നു ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിങ് പങ്കുവെച്ചത്.

ഒപ്പം തെന്നിന്ത്യന്‍ നടിമാരായ നദിയാ മൊയ്തു, നയന്‍താര തുടങ്ങിയവരും ഇതില്‍ പങ്കാളികളായി. നയന്‍താരയുടെ ചിത്രം കാമുകന്‍ വിഘ്‌നേഷ് ശിവനാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ശ്രേയാ ഘോഷാല്‍, ശരത് അപ്പാനി, നവ്യാ നായര്‍, അജു വര്‍ഗീസ്, മാധവന്‍, അക്ഷയ് കുമാര്‍, ജോജു ജോര്‍ജ്ജ്, ഭാമ, ശ്വേതാ ബച്ചന്‍, നീരജ് മാധവ്, ആലിയ ഭട്ട്, പൂര്‍ണിമ ഇന്ദ്രജിത്ത്, സുഹാസിനി മണിരത്‌നം, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവരും ക്യാമ്പയിനില്‍ ഭാഗമായി രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications