ഫില്‍മിബീറ്റിന്റെ പോളില്‍ മികച്ച നടനായി മമ്മൂട്ടി, ഗ്രേറ്റ് ഫാദറും പറവയും പുരസ്‌കാരം വാരിക്കൂട്ടി!!

By Ambili

2017 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം തുല്യതയുമായിട്ടാണ് സിനിമകള്‍ വന്നത്. ലാഭവും നഷ്ടവും ഒരുപോലെ കണക്കാന്‍ പറ്റുമായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി താരരാജാക്കന്മാരുടെ സിനിമകള്‍ മുതല്‍ യുവതാരങ്ങളുടെയടക്കം ഒന്നിലധികം സിനിമകളായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്കെത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമ, താരങ്ങള്‍, സംവിധായകര്‍ തുടങ്ങി വിവിധ മേഖലകളില്‍ ഫില്‍മി ബീറ്റ് നടത്തിയ പോളില്‍ മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഓണ്‍ലൈനിലൂടെ പ്രേക്ഷകരുടെ വിലയിരുത്തല്‍ പ്രകാരമായിരുന്നു മമ്മൂട്ടി ഈ നേട്ടം സ്വന്തമാക്കിയത്. ഒപ്പം മറ്റ് പുരസ്‌കാരങ്ങള്‍ നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം...

ഫില്‍മിബീറ്റ് പോള്‍

ഫില്‍മിബീറ്റ് പോള്‍

സിനിമ വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഫില്‍മിബീറ്റ് നടത്തിയ പോള്‍ ഫലം പുറത്ത് വന്നിരിക്കുകയാണ്. 2017 മികച്ച താരങ്ങള്‍ ആരാണ്, മികച്ച സംവിധായകന്‍, സിനിമ എന്നിങ്ങനെ പല മേഖലയിലുമായിട്ടാണ് വോട്ടിംഗ് നടന്നത്.

മികച്ച നടന്‍

മികച്ച നടന്‍

മികച്ച നടന് വേണ്ടിയുള്ള വോട്ടിംഗില്‍ മോഹന്‍ലാലും മമ്മൂട്ടിയുമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഗ്രേറ്റ് ഫാദറിലെ മമ്മൂട്ടിയുടെ ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തിന്റെ പ്രകടനത്തിനാണ് മികച്ച നടനായി തിരഞ്ഞെടുത്തിരിക്കുന്നത്. തൊണ്ണൂറ്റി ഒന്‍പതിനായിരം വോട്ടിനാണ് മമ്മൂട്ടി മുന്നിലെത്തിയത്.

 ഗ്രേറ്റ് ഫാദറിന്റെ വിജയം

ഗ്രേറ്റ് ഫാദറിന്റെ വിജയം

ഗ്രേറ്റ് ഫാദറിലൂടെ മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സിനിമയ്ക്കുള്ള അംഗീകാരവും മികച്ച സംവിധായകനായി ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി തിരഞ്ഞെടുക്കപ്പെട്ടു. ഇമോഷണല്‍ ത്രില്ലറായിട്ടായിരുന്നു ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിച്ചിരുന്നത്.

മികച്ച നടി

മികച്ച നടി

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കെത്തിയ മഞ്ജു വാര്യരായിരുന്നു മികച്ച നടിയായി തിരഞ്ഞടുക്കപ്പെട്ടത്. ഉദാഹരണം സുജാത, കെയര്‍ ഓഫ് സൈറ ബാനു എന്നി സിനിമകളിലെ അഭിനയമാണ് മഞ്ജുവിനെ മികച്ച നടിയാക്കിയത്.

 സൗബിന്‍ ഷാഹിര്‍

സൗബിന്‍ ഷാഹിര്‍

കഴിഞ്ഞ വര്‍ഷം സൗബിന്‍ ഷാഹിറിന് വിജയങ്ങളുടെ വര്‍ഷമായിരുന്നു. സംവിധായകനായി അരങ്ങേറ്റം കുറിച്ച സൗബിന് മികച്ച പുതുമുഖ സംവിധായകനുള്ള അംഗീകാരം കിട്ടി. പറവ എന്ന സിനിമയായിരുന്നു സൗബിന്‍ സംവിധാനം ചെയ്തിരുന്നത്. അതേ സിനിമയില്‍ നെഗറ്റീവ് റോളില്‍ അഭിനയിച്ച് മികച്ച നെഗറ്റീവ് കഥാപാത്രത്തിനുള്ള അംഗീകാരവും സൗബിന്‍ സ്വന്തമാക്കി.

 സഹനടന്‍/സഹനടി

സഹനടന്‍/സഹനടി

ദിലീപിന്റെ രാമലീല എന്ന സിനിമയിലെ പ്രകടനത്തിലൂടെ സിദ്ദിഖാണ് മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടത്. നായിക പ്രധാന്യമില്ലെങ്കിലും
അമ്മ വേഷങ്ങളിലഭിനയിക്കാനും മടിയില്ലാത്ത ലെനയാണ് മികച്ച സഹനടി. പൃഥ്വിരാജിന്റെ ആദം ജോണ്‍ എന്ന സിനിമയിലെ ഡെയ്‌സി എന്ന കഥാപാത്രത്തിലെ അഭിനയത്തിലൂടെയാണ് ലെന ഈ നേട്ടം സ്വന്തമാക്കിയത്.

  ട്രോളന്മാര്‍

ട്രോളന്മാര്‍

2017 ലെ ഫില്‍മിബീറ്റ് നടത്തിയ വോട്ടിങ്ങില്‍ മികച്ച നടന്‍ മികച്ച സിനിമ എന്ന കാറ്റഗറിയില്‍ മമ്മൂക്ക വിജയിച്ചിരിക്കുകയാണ്. ഇക്കാര്യം ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്.

തൂങ്ങി ചാത്തോളു...

തൂങ്ങി ചാത്തോളു...


ഫില്‍മിബീറ്റ് 2017 ലെ മികച്ച സിനിമയ്ക്കും മികച്ച നടനും മറ്റുമായി നടത്തിയ പോളില്‍ ഗ്രേറ്റ് ഫാദറിന് മൂന്ന് അംഗീകാരങ്ങള്‍ ലഭിച്ചു. ശേഷം പ്രമുഖ നടന്റെ ഫാന്‍സ് താരത്തിന് തൂങ്ങി ചാവാനുള്ള കയറെടുത്ത് കൊടുക്കേണ്ട അവസ്ഥയായിരിക്കുകയാണ്.

അന്ന് ഞങ്ങള്‍ ഒന്നും പറഞ്ഞില്ലല്ലോ..

അന്ന് ഞങ്ങള്‍ ഒന്നും പറഞ്ഞില്ലല്ലോ..


2016 ല്‍ 44% വോട്ട് കിട്ടി ജയിച്ചു. 2017 ല്‍ 43% ശതാമാനം വോട്ടും നേടി ലാലേട്ടന്‍ രണ്ടാമതെത്തിയെങ്കിലും 2016 ല്‍ നാലാം സ്ഥാനത്തേക്ക് ഇക്ക തള്ളപ്പെട്ടപ്പോള്‍ അതൊന്നും പൊക്കി പിടിച്ച് വന്നിട്ടില്ലായിരുന്നല്ലോ...

ഇക്ക ഫാന്‍സ്

ഇക്ക ഫാന്‍സ്

2017 ലെ മികച്ച സിനിമയായി ഗ്രേറ്റ് ഫാദറും മികച്ച നടനായി മമ്മൂട്ടിയും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മമ്മൂട്ടി ഫാന്‍സിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനയൊണ്...

ദി കിംഗ് മമ്മൂക്ക

ദി കിംഗ് മമ്മൂക്ക


ഫില്‍മിബീറ്റ് പുരസ്‌കാരം പ്രഖ്യാപിച്ചതോടെ മമ്മൂട്ടിയുടെ ഒരു സിനിമയ്ക്ക തന്നെ മൂന്ന് നേട്ടമാണ് കിട്ടിയിരിക്കുന്നത്. ഇതോടെ ദി കിംഗ് മമ്മൂക്ക എന്ന് തന്നെ വിളിക്കാമെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X