twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനും മമ്മൂട്ടിക്കും കാലിടറി, വന്‍പ്രതീക്ഷയുമായെത്തി എട്ടുനിലയില്‍ പൊട്ടിയ സിനിമകള്‍!

    By Nimisha
    |

    Recommended Video

    2017ല്‍ എട്ടുനിലയില്‍ പൊട്ടിയ ചിത്രങ്ങള്‍ | filmibeat Malayalam

    മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ പ്രധാനികളായ മോഹന്‍ലാലിനും മമ്മൂട്ടിക്കും 2017 അത്ര നല്ലതായിരുന്നില്ല. സ്റ്റാര്‍ വാല്യു കുറയുന്നത് മമ്മൂട്ടിക്ക് തിരിച്ചടിയായപ്പോള്‍ സെലക്റ്റീവാത്തതാണ് മോഹന്‍ലാലിന് പണിയായി മാറിയത്. 2017 അവസാനിക്കാന്‍ ഇനി നാളുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. വന്‍പ്രതീക്ഷയുമായി തിയേറ്ററുകളിലേക്കെത്തി എട്ടുനിലയില്‍ തകര്‍ന്നടിഞ്ഞ 2017 ലെ സിനിമകള്‍ ഏതൊക്കെയാണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

    കസബ വിവാദം വീണ്ടും പുകയുന്നു, ജൂഡിന് പാര്‍വ്വതി നല്‍കിയ മറുപടി? ചോദിച്ച് വാങ്ങിയതല്ലേ?കസബ വിവാദം വീണ്ടും പുകയുന്നു, ജൂഡിന് പാര്‍വ്വതി നല്‍കിയ മറുപടി? ചോദിച്ച് വാങ്ങിയതല്ലേ?

    മോഹന്‍ലാല്‍, മമ്മൂട്ടി, ആസിഫ് അലി, പൃഥ്വിരാജ്, ജയറാം തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളാണ് വന്‍പ്രതീക്ഷ നല്‍കി തിയേറ്ററുകളിലേക്കെത്തിയത്. എന്നാല്‍ റിലീസിന് ശേഷം ഒരു പ്രതീക്ഷയും ഈ സിനിമകള്‍ അവശേഷിപ്പിച്ചില്ല. കളക്ഷന്റെ അവസ്ഥയും അത്ര ആശാവഹമായിരുന്നില്ല.

    ആസിഫ് അലിയും ഭാവനയും ഒരുമിച്ചെത്തിയ ഹണിബീ2

    ആസിഫ് അലിയും ഭാവനയും ഒരുമിച്ചെത്തിയ ഹണിബീ2

    ഹണിബീക്ക് ശേഷം തിയേറ്ററുകളിലേക്കെത്തിയ സിനിമ. റിലീസിന് മുന്‍പ് വന്‍ഹൈപ്പ് നല്‍കിയ സിനിമ തിയേറ്ററിലെത്തിയപ്പോള്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. കോമഡി കുത്തി തിരുകാന്‍ ശ്രമിച്ചങ്കെിലും അത് നടന്നില്ല. കഥ പറയാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാതെ വരികയും ചെയ്തു. കണ്ടവര്‍ക്കാര്‍ക്കും ഇഷ്ടപ്പെടാതെ പോയൊരു സിനിമ കൂടിയാണിത്.

    അസ്‌കര്‍ അലിയുടെ അരങ്ങേറ്റ ചിത്രം

    അസ്‌കര്‍ അലിയുടെ അരങ്ങേറ്റ ചിത്രം

    ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഹണിബീ 2.5 ലൂടെയാണ് ആസിഫ് അലിയുടെ സഹോദരനായ അസ്‌കര്‍ അലി സിനിമയില്‍ തുടക്കം കുറിച്ചത്. ഹമിഭീയുടെ രണ്ടാം ഭാഗത്തിനുള്ളില്‍ സംഭവിച്ച സിനിമയെന്ന വിശേഷണവുമായാണ് ഹണിബീ 2.5 എത്തിയത്. തിയേറ്ററുകളില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു ഈ സിനിമ.

    മമ്മൂട്ടിക്കും കാലിടറി

    മമ്മൂട്ടിക്കും കാലിടറി

    മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പുള്ളിക്കാരന്‍ സ്റ്റാറാ. റിലീസിന് മുന്‍പേ വന്‍ഹൈപ്പ് നേടിയ സിനിമ തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ ഗംഭീരമായി പരാജയപ്പെടുകയായിരുന്നു. ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചത്.

    ഒമര്‍ ലുലുവിന്റെ ചങ്ക്‌സ്

    ഒമര്‍ ലുലുവിന്റെ ചങ്ക്‌സ്

    ഹാപ്പി വെഡ്ഡിംഗിന് ശേഷം തിയേറ്ററുകളിലേക്കെത്തിയ ചിത്രമായ ചങ്ക്‌സ് എങ്ങും തൊടാതെ പോവുകയായിരുന്നു. ഹാപ്പി വെഡ്ഡിംഗ് പോലെ തരംഗമാവുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞില്ല.

    എട്ടുനിലയില്‍ പൊട്ടിയ പുത്തന്‍പണം

    എട്ടുനിലയില്‍ പൊട്ടിയ പുത്തന്‍പണം

    മമ്മൂട്ടിയും രഞ്ജിത്തും ഒരുമിച്ചെത്തിയ പുത്തന്‍പണത്തെക്കുറിച്ച് പ്രതീക്ഷകളേറെയായിരുന്നു. സിനിമ തിയേറ്ററുകളിലേക്കെത്തിയതോടെ പ്രതീക്ഷകള്‍ തകര്‍ന്നടിയുകയായിരുന്നു. കാസര്‍ഗോഡ് ശൈലിയിലുള്ള മമ്മൂട്ടിയുടെ സംസാരം മാത്രമായിരുന്നു എടുത്തുപറയാന്‍ പറ്റിയ ഒരു ഘടകമായി ശേഷിച്ചത്.

    പൃഥ്വിരാജിന്റെ ടിയാന്‍

    പൃഥ്വിരാജിന്റെ ടിയാന്‍

    ജി എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമായ ടിയാന്‍ റിലീസിനു മുന്‍പേ വന്‍സ്വീകാര്യത നേടിയിരുന്നു. ഇന്ദ്രജിത്ത്, മുരളി ഗോപി, പൃഥ്വിരാജ്, ഇവര്‍ മൂവരും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. എന്നാല്‍ വന്‍ഹൈപ്പ് നല്‍കി തിയേറ്ററുകളിലേക്കെത്തിയിട്ടും പരാജയപ്പെടാനായിരുന്നു ചിത്രത്തിന്റെ വിധി.

    ശ്രീശാന്തിന്റെ തുടക്കം വിജയിച്ചില്ല

    ശ്രീശാന്തിന്റെ തുടക്കം വിജയിച്ചില്ല

    ക്രിക്കറ്റില്‍ നിന്നും മാറി സിനിമയില്‍ തുടക്കം കുറിച്ച ശ്രീശാന്തിനെ കാത്തിരുന്നത് അത്ര നല്ല പ്രതികരണമായിരുന്നില്ല. റിലീസിന് മുന്‍പേ തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ തന്നെ സിനിമയെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ബോധ്യം വന്നിരുന്നു.

    മേജര്‍ രവിയും മോഹന്‍ലാലും വീണ്ടുമെത്തിയപ്പോള്‍

    മേജര്‍ രവിയും മോഹന്‍ലാലും വീണ്ടുമെത്തിയപ്പോള്‍

    മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുകെട്ടില്‍ നിരവധി സിനിമകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിലൂടെ ഇരുവരും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ തകര്‍ന്നടിയുകയായിരുന്നു.

    മോഹന്‍ലാലും ലാല്‍ ജോസും ഒരുമിച്ചെത്തിയപ്പോള്‍

    മോഹന്‍ലാലും ലാല്‍ ജോസും ഒരുമിച്ചെത്തിയപ്പോള്‍

    സിനിമയിലെത്തിയിട്ട നിരവധി വര്‍ഷങ്ങളായെങാകിലും മോഹന്‍ലാലും ലാല്‍ ജോസും ഒരുമിച്ചെത്തിയത് അടുത്തിടെയാണ്. വെളിപാടിന്റെ പുസ്തകമെന്ന സിനിമ റിലീസിന് മുന്‍പ് മികച്ച സ്വീകാര്യത നേടിയെങ്കിലും റിലീസിന് ശേഷം കനത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു. പുതമുയൊന്നുമില്ലാത്ത ദുര്‍ബലമായ തിരക്കഥയാണ് ചിത്രത്തിന് പണിയായത്. ചിത്രത്തിലെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനം തരംഗമായി മാറിയിരുന്നു.

    വന്‍താരനിരയുമായെത്തിയ അച്ചായന്‍സ്

    വന്‍താരനിരയുമായെത്തിയ അച്ചായന്‍സ്

    ഉണ്ണി മുകുന്ദന്‍, ജയറാം, ആദില്‍ ഇബ്രാഹിം, സഞ്ജു ശിവറാം, പ്രകാശ് രാജ്, അമല പോള്‍ തുടങ്ങി വന്‍താരനിരയുമായെത്തിയ അച്ചായന്‍സ് തിയേറ്ററില്‍ അത്ര മികച്ച പ്രതികരണമായിരുന്നില്ല നേടിയത്.

    ദുല്‍ഖര്‍ സല്‍മാന്റെ സോളോ

    ദുല്‍ഖര്‍ സല്‍മാന്റെ സോളോ

    ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ തന്നെ വന്‍ഹൈപ്പായിരുന്നു സോളോയ്ക്ക് ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സിനിമ തിയേറ്ററുകളിലെത്തിയപ്പോള്‍ കടുത്ത പരജായമാമഅ ഏറ്റുവാങ്ങിയത്. സംവിധായകന്‍ അറിയാതെ ക്ലൈമാക്‌സ് മാറ്റിയ വിവാദവും സോളോയ്ക്ക് തിരിച്ചടിയായി.

    നിവിന്‍ പോളിയുടെ സഖാവ്

    നിവിന്‍ പോളിയുടെ സഖാവ്

    അഭിനേതാവ് കൂടിയായ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവിനും വന്‍ഹൈപ്പ് ലഭിച്ചിരുന്നു. നിവിന്‍ പോളി രണ്ട് ഗെറ്റപ്പുകളിലായെത്തിയ സിനിമയും പ്രതീക്ഷിച്ചത്ര വിജയം നേടിയിരുന്നില്ല.

    ജയരാജിന്റെ വീരം

    ജയരാജിന്റെ വീരം

    നീണ്ട ഇടവേളയ്ക്ക് ശേഷം ജയരാജ് സംവിധാനം ചെയ്ത വീരവും തിയേറ്ററില്‍ തകര്‍ന്നടിയുകയായിരുന്നു. ഷേക്‌സ്ഫിയറിന്റെ മാക്ബത്ത് എന്ന നാടകത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമായിരുന്നു ഇത്.

    മെക്‌സിക്കന്‍ അപാരതയുടെ സ്വീകാര്യത

    മെക്‌സിക്കന്‍ അപാരതയുടെ സ്വീകാര്യത

    ടൊവിനോ തോമസ് നായകനായെത്തിയ ഒരു മെക്‌സിക്കന്‍ അപാരത റിലീസിന് മുന്‍പേ മികച്ച സ്വീകാര്യത നേടിയിരുന്നുവെങ്കിലും തിയേറ്ററില്‍ വേണ്ടത്ര വിജയം നേടിയിരുന്നില്ല.

    വില്ലന്റെ സ്വീകാര്യത

    വില്ലന്റെ സ്വീകാര്യത

    നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണിക്കൃഷ്ണനും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. മഞ്ജു വാര്യരായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. റിലീസിന് ശേഷം അത്ര നല്ല പ്രതികരണമായിരുന്നില്ല ചിത്രത്തിന് ലഭിച്ചത്.

    റിലീസിന് മുന്‍പേ ലഭിക്കുന്ന സ്വീകാര്യത

    റിലീസിന് മുന്‍പേ ലഭിക്കുന്ന സ്വീകാര്യത

    റിലീസിന് മുന്‍പേ തന്നെ പല ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. വന്‍പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രം കാണാനായി കാത്തിരിക്കറുള്ളത്. എന്നാല്‍ നീണ്ട കാത്തിരിപ്പിനുള്ളില്‍ ചിത്ര സമ്മാനിക്കുന്നതോ കടുത്ത നിരാശയും. 2018 ലെങ്കിലും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുമെന്ന് നമുക്ക് വിശ്വാസിക്കാം

    English summary
    Films that creates noise but floped in theatre
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X