For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എങ്ങനെയെങ്കിലും കല്യാണം കഴിച്ചാൽ മതിയെന്ന ചിന്തയായിരുന്നു സംയുക്തയ്ക്ക്, മണിരത്നം സിനിമയും ഉപേക്ഷിച്ചു'; ബിജു

  |

  മലയാളികളുടെ​ എക്കാലത്തെയും പ്രിയപ്പെട്ട താര ജോഡികളാണ് ബിജു മേനോനും സംയുക്ത വർമയും. മഴ, മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ് തുടങ്ങി വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമെ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്ന് ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടാൻ ഈ ജോഡിക്കായി.

  വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത. ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ സംയുക്ത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

  Also Read: എന്റെ മാനസികമായ സന്തോഷത്തിന് അത് വേണമെന്ന് തോന്നി; പുതിയ തീരുമാനത്തെ കുറിച്ച് മനസുതുറന്ന് ഭാമ!

  പുതുവത്സരം ആഘോഷിക്കാനായി ഇരുവരും കുടുംബസമേതം വിദേശത്ത് പോയിരുന്നു. മഞ്ഞ് മൂടിയ പ്രദേശത്ത് ബിജുമേനോന്റെ കൈപിടിച്ച് നിൽക്കുന്ന സംയുക്തയുടെ ചിത്രം കുറച്ച് ദിവസം മുമ്പ് വൈറൽ ആയിരുന്നു. 2002 ലാണ് ബിജു മേനോനും സംയുക്തയും വിവാഹിതരായത്.

  ഇവരുവർക്കും ദക്ഷ് ധാർമിക് എന്ന് പേരുള്ള മകനുമുണ്ട്. സംയുക്ത സിനിമയിലേക്ക് തിരികെ വരാത്തത് ബിജു മേനോന്റെ നിർദേശപ്രകാരമാണെന്ന കിംവദന്തിയുണ്ട്.

  സംയുക്ത അഭിനയം നിർത്തിയപ്പോൾ മുതൽ ഏത് അഭിമുഖത്തിൽ ബിജു മേനോൻ പങ്കെടുത്താലും ഈ ചോദ്യം കേൾക്കേണ്ടി വരും. ഇപ്പോഴിത തന്റെ ഏറ്റവും പുതിയ ചിത്രമായ തങ്കത്തിന്റെ പ്രമോഷന് എത്തിയപ്പോൾ സംയുക്ത വർമ അഭിനയത്തിലേക്ക് വരാത്തതിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബിജു മേനോൻ.

  'സംയുക്ത വർമയെ അഭിനയിക്കാൻ വിടാത്തത് എന്താണെന്നുള്ള ചോദ്യം വരുമ്പോൾ ഒരിക്കൽ പോലും ഞാൻ നുണയോ അത്തരമൊരു മറുപടിയോ പറയില്ല. കാരണം അതൊരാളുടെ ഡിസിഷൻ ആണ്.'

  'പിന്നെ ഞങ്ങൾക്കൊരു ഫാമിലിയുണ്ട്. കല്യാണം കഴിച്ച് കഴിഞ്ഞാൽ പിന്നെ ഫാമിലിയാണ്. പിന്നെ ഞങ്ങൾക്കൊരു കുഞ്ഞുണ്ടായി. കുഞ്ഞ് വന്നാൽ പിന്നെ അവന്റെ കാര്യങ്ങൾ ഞങ്ങളിൽ ആരെങ്കിലും ഒരാൾ ടേക്ക് കെയർ ചെയ്യണം. ആ സമയത്ത് സംയുക്ത എടുത്ത ബുദ്ധിപരമായ തീരുമാനമാണ് അവൾ കു‍ഞ്ഞിനെ നോക്കിക്കോളും ഞാൻ ജോലിക്ക് പോകാമെന്നത്.'

  'അല്ലാതെ ഞാൻ ഇടപെട്ട് അഭിനയിക്കണ്ടെന്ന് പറ‍‌ഞ്ഞതല്ല. ഇപ്പോഴും സംയുക്തയ്ക്ക് സിനിമകളിൽ നിന്നും ഓഫർ വരുന്നുണ്ട്. അവളാണ് വേണ്ടാന്ന് തീരുമാനിച്ചിരിക്കുന്നത്.'

  Also Read: 'കാവ്യയുടെയും ദിലീപിന്റെയും പ്രണയം ഉറപ്പിക്കാനെടുത്ത സിനിമ; ദിലീപ് വിചാരിച്ചത് പോലെ ആയിരുന്നില്ല'; ശാന്തിവിള

  'അല്ലാതെ ഞാൻ അവളോട് അഭിനയിക്കരുതെന്ന് പറ‍ഞ്ഞിട്ടില്ല. പിന്നെ ഞങ്ങളുടെ കുടുംബത്തെ ഞങ്ങൾക്ക് പൊന്നുപോലെ നോക്കേണ്ടതല്ലെ. വളരെ പേഴ്സണൽ തീരുമാനമാണ്. സംയുക്ത തന്നെ വേണ്ടാന്ന് വെച്ചിട്ടുള്ളതാണ്. അവൾക്ക് എപ്പോൾ വേണമെങ്കിലും അഭിനയിക്കാം.'

  'ഞാൻ അതിലൊന്നും ഇടപെടാറില്ല. നമ്മുടെ ഫാമിലി ഹാപ്പിയായി ഇരിക്കണമെങ്കിൽ ആരെങ്കിലും ഒരാൾ കുടുംബത്തിൽ ശ്രദ്ധ കൊടുത്ത് ഉണ്ടാവണം. അഭിനയം വലിയ താൽപര്യത്തോടെയല്ല സംയു‌ക്ത പണ്ടും ചെയ്തിട്ടുള്ളത്.'

  'തൽക്കാലത്തേക്ക് വെറുതെ ചെയ്ത് പോയതാണ്. വന്ന ഒരുപാട് സിനിമകൾ അവൾ തന്നെ വിട്ട് കളഞ്ഞിട്ടുണ്ട്. എങ്ങനെയെങ്കിലും നിർത്തി കല്യാണം കഴിച്ചാൽ മതിയെന്ന ചിന്തയിലേക്ക് സംയുക്ത ലാസ്റ്റ് എത്തിയിരുന്നു.'

  'രജനികാന്തിന്റെ സിനിമയും മണിരത്നത്തിന്റെ സിനിമയിൽ നിന്നും വന്ന അവസരമെല്ലാം അവൾ തന്നെ വേണ്ടെന്ന് വെച്ചതാണ്. അവൾ തന്നെ മനസുകൊണ്ട് സെറ്റിലാവാൻ തയ്യാറായിരുന്നു. ഞാൻ ഒന്നും ഫോഴ്സ്ഫുള്ളി ചെയ്തിട്ടില്ല. അവളുടെ ബോൾഡ് ഡിസിഷനാണ്.'

  'ഞങ്ങൾ രണ്ടുപേരും വളർന്ന സാഹചര്യം വെച്ച് രണ്ടുപേരും ഫാമിലിക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്നവരാണ്. അല്ലാതെ സംയുക്തയുടേത് ത്യാ​ഗം അല്ല.'

  വളരെ കംഫർട്ടബിളായി ഹാപ്പിയായി കല്യാണം കഴിഞ്ഞപ്പോൾ‌ ഫാമിലി എന്ന തീരുമാനത്തിലേക്ക് സംയുക്ത തന്നെ സ്വയം മാറിയതാണ്. അല്ലാതെ എന്റെ ഇടപെടലില്ല' ബിജു മേനോൻ പറഞ്ഞു. തങ്കം സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത് വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയുമാണ്.

  Read more about: samyuktha varma
  English summary
  Finally Actor Biju Menon Revealed The Real Reason Why actress Samyuktha Varma Did Not Act In Movies-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X