'രക്തബന്ധമുള്ളവരും ഭാര്യയും ഉപേക്ഷിച്ചപ്പോൾ സഹായിച്ചത് ദിലീപ് മാത്രം, ആ സ്നേഹമാണ് അയാളോടുള്ളത്'; കൊല്ലം തുളസി

വില്ലൻ വേഷങ്ങൾ ചെയ്ത് മലയാളത്തിൽ വിസ്മയം സൃഷ്ടിച്ച നിരവധി നടന്മാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് കൊല്ലം തുളസി. അ​ദ്ദേഹം സ്ക്രീനിൽ വരുമ്പോൾ തന്നെ ഒരു കൊലപാതകമോ വഴക്കോ പ്രതീക്ഷിച്ചാണ് കാഴ്ചക്കാരൻ ഇരിക്കുക. കെ.കെ തുളസീധരൻ നായർ എന്നാണ് യഥാർഥ പേരെങ്കിലും സിനിമയിൽ എത്തിയ ശേഷം കൊല്ലം തുളസി എന്ന പേരിലാണ് അറിയപ്പെടുന്നത്. സിനിമയിലും മിനിസ്ക്രീനിലുമായി നിരവധി വലിയ പ്രോജക്ടുകളുടെ ഭാ​ഗമായിട്ടുണ്ട് കൊല്ലം തുളസി. ‌‌

1986ൽ പുറത്തിറങ്ങിയ യുവജനോത്സവം സിനിമ മുതലാണ് കൊല്ലം തുളസി എന്ന പേര് മലയാള സിനിമയുടെ ബി​ഗ് സ്ക്രീനിൽ തെളിഞ്ഞ് കാണാൻ തുടങ്ങിയത്. പിന്നീടങ്ങോട്ട് എല്ലാ മലയാള സിനിമകളിലും ചെറിയ വേഷമെങ്കിലും കൊല്ലം തുളസിക്കായി മാറ്റിവെക്കപ്പെട്ടിരുന്നു. ഭൂമിയിലെ രാജാക്കന്മാർ, സിബിഐ ഡയറികുറിപ്പ്, കിരീടം, ദൗത്യം, ദശരതം, ചാണക്യൻ, ​ഗോഡ്ഫാദർ, കമ്മീഷണർ, കിങ്, നരസിംഹം, റിങ് മാസ്റ്റർ, എട്ടേകാൽ സെക്കന്റ് തുടങ്ങിയവയാണ് അവയിൽ ചിലത്.

2012ൽ ആണ് കാൻസർ കണ്ടെത്തിയത്

ഒരിടയ്ക്ക് കാൻസർ കൊല്ലം തുളസിയുടെ ജീവിതത്തെ വല്ലാതെ ബാധിച്ചിരുന്നു. 2012ൽ ആണ് കാൻസർ കണ്ടെത്തിയത്. ശരീരത്തിൽ കണ്ടെത്തിയ തടിപ്പ് കാൻസറാണെന്ന് തിരിച്ചറിയുകയായിരുന്നു. മനക്കരുത്ത് ഒന്നുകൊണ്ട് മാത്രമാണ് പ്രതിസന്ധിയിൽ തളരാതെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഇടയാക്കിയതെന്നും കൊല്ലം തുളസി പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ കാൻസറിനെ അതിജീവിച്ച് വീണ്ടും തിരികെ ജീവിതത്തിലേക്ക് എത്തിയ കൊല്ലം തുളസി ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ദിലീപിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായപ്പോൾ കൊല്ലം തുളസി ദിലീപിനെ സന്ദർശിക്കാൻ പോയിരുന്നു.

ഭാര്യ ഇറങ്ങിപ്പോയി

ഇരുവരും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന തരത്തിലാണ് അന്ന് വാർത്തകൾ വന്നത്. അന്ന് പുറത്തുവന്ന വാർത്തകളിൽ സത്യം അതല്ലെന്നാണ് കൊല്ലം തുളി പറയുന്നത്. ചാനൽ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. 'അസുഖമാണെന്നറിഞ്ഞ സമയത്തായിരുന്നു ഭാര്യ ഇറങ്ങിപ്പോയത്. ദാമ്പത്യ ജീവിതത്തിൽ തുടക്കം മുതൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഞാൻ അഭിനയിക്കുന്നതിനോടൊന്നും ഭാര്യയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. കന്മഴ പെയ്തപ്പോൾ എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ആ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ശരീരത്തിൽ ഒരു തടിപ്പ് ഞാൻ തിരിച്ചറിഞ്ഞത്. അത് കണ്ടപ്പോൾ അത് കാൻസറാണെന്നാണ് തോന്നിയത്. നാലാമത്തെ സ്‌റ്റേജായിരുന്നു.'

6 കീമോയായിരുന്നു ചികിത്സ

'കേട്ടപ്പോൾ തളർന്നുപോയി. സിനിമയും സീരിയലുകളുമൊക്കെ ചെയ്തിരുന്ന സമയമായിരുന്നു അത്. ആദ്യം പേടിച്ചെങ്കിലും പിന്നീടൊരു ധൈര്യം വന്നു. കീമോ ഒക്കെ ചെയ്‌തെങ്കിലും എനിക്ക് മുടിയൊന്നും പോയിരുന്നില്ല. ഇപ്പോൾ ഞാൻ ക്യാൻസറിൽ നിന്നും മുക്തനായി. എങ്കിലും ചെക്കപ്പ് ചെയ്യുന്നുണ്ട്. 21 ദിവസം ഇടവിട്ടുള്ള 6 കീമോയായിരുന്നു ചികിത്സ. ആറ് മാസം കൊണ്ട് ഞാൻ തീർന്നുകിട്ടുമെന്ന് കരുതിയവരുമുണ്ടായിരുന്നു. എന്റെ കൈയ്യിൽ നിന്ന് പൈസ മേടിച്ചവരൊക്കെ അങ്ങനെയാണ് കരുതുന്നത് ഇപ്പോഴും. അയാൾ തട്ടിപ്പോവുമെടോ... കുറച്ച് കഴിഞ്ഞ് കൊടുത്താൽ മതി എന്ന് ചിലരൊക്കെ പറയുന്നത് ഞാൻ കേട്ടിരുന്നു.'

Recommended Video

കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat
ദീലിപുമായുള്ള ബന്ധം

'ആപത്ത് ഘട്ടത്തിൽ ആരും എന്നെ അന്വേഷിച്ചിരുന്നില്ല. എന്റെ സഹോദരങ്ങൾ പോലും വന്നിട്ടില്ല. അവർ രക്ഷപ്പെട്ടതൊക്കെ ഞാൻ കാരണമാണ്. എന്റെ സമ്പത്തൊക്കെ അവരുടെ കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. ദിലീപ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ചേട്ടാ ഒരു പടത്തിൽ വേഷമുണ്ട്. അഭിനയിക്കാമോയെന്ന് ചോദിച്ച് ആ സമയത്ത് വിളിച്ചതും വേഷം തന്നതും ദിലീപ് മാത്രമാണ്. ആ സിനിമ സൗണ്ട് തോമയായിരുന്നു. അന്നാദ്യമായിട്ടാണ് എനിക്ക് രണ്ട് ദിവസത്തേക്ക് കൂടുതൽ പ്രതിഫലം ലഭിക്കുന്നത്. കുറേ സിനിമകളിലേക്ക് ദിലീപ് എന്നെ റെക്കമന്റ് ചെയ്തിരുന്നു. ആ ഒരു സ്‌നേഹം കാണിക്കാൻ വേണ്ടി ദിലീപിന് ഇഷ്യൂ വന്ന സമയത്ത് ഞാൻ ജയിലിലൊന്ന് പോയി കണ്ടു. അത് വലിയൊരു അപരാധമായി. ഞാൻ ബിസിനസ് കാര്യം സംസാരിക്കാനാണ് പോയതെന്നുള്ള ആരോപണമൊക്കെയുണ്ടായിരുന്നു' കൊല്ലം തുളസി പറയുന്നു.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X