'താടി വടിച്ചൊരു കളി ലാലിനില്ല..., താടി ഇല്ലെങ്കിലേ അഭിനയം അംഗീകരിക്കൂ?'; എല്ലാത്തിനും മറുപടിയുമായി മോഹൻലാൽ!

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏറ്റവും കൂടുതൽ പരിഹാസങ്ങൾ ഏറ്റുവാങ്ങുന്ന ബോഡി ഷെയ്മിങിന് വിധേയനാകുന്ന ഒരു നടനാണ് മോഹൻലാൽ. അദ്ദേഹം എന്ത് ചെയ്താലും കോമാളിത്തരമെന്ന തരത്തിലുള്ള കമന്റുകൾ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ട്. മാത്രമല്ല മോഹൻലാലിന്റെ മുഖത്ത് ഭാവങ്ങൾ വരുന്നില്ലെന്ന തരത്തിലും അദ്ദേഹം താടി വടിച്ച് അഭിനയിക്കാത്തതിന്റെ പേരിലുള്ള പരിഹാസങ്ങളും നിരവധിയാണ്. മോഹൻലാലിന്റെ ഇപ്പോഴത്തെ അഭിനയത്തിൽ ഏച്ച് കെട്ടൽ ഫീൽ ചെയ്യാറുണ്ട്.

അഭിനയിക്കാൻ വേണ്ടി അഭിനയിക്കുന്നത് പോലെ. പഴയ ആ അഭിനയത്തിലെ ആ അനായാസത ഇന്ന് ഇല്ലെന്ന് പറയേണ്ടി വരും. ഗ്രാന്റ് മാസ്റ്റർ, സ്പിരിറ്റ് ഈ സിനിമകളിലൊക്കെ അഭിനയത്തിന്റെ ആ അനായാസത അതിന്റെ പീക്കിൽ കണ്ടിരുന്നു. അതുകൊണ്ട് ഇപ്പോഴത്തെ പെർഫോമൻസ് ഒന്നും ഒന്നും അല്ല. അല്ലെങ്കിൽ പുതിയ തലമുറയിലെ ആളുകളോടൊപ്പം പുതിയ സബ്ജക്റ്റുകൾ തിരഞ്ഞെടുക്കണം.

Mohanlal

അതാണെങ്കിൽ താരം ചെയ്യുന്നുമില്ലെന്നാണ് ഒരു വിഭാ​ഗം സിനിമാപ്രേമികൾ അഭിപ്രായപ്പെടുന്നത്. എന്നാൽ നേരിന്റെ ട്രെയിലർ പുറത്ത് വന്നശേഷം എല്ലാം അദ്ദേഹം തിരിച്ചുപിടിക്കാൻ പോകുന്നു.. കളിയാക്കിയവരും തള്ളിപ്പറഞ്ഞവരും എല്ലാം ഇവിടെ തന്നെ കാണണം എന്നാണ് മോഹൻലാൽ ആരാധകർ കുറിക്കുന്നത്.

ഇപ്പോഴിതാ താടി വടിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ. നേരിന്റെ പ്രമോഷന് എത്തിയപ്പോഴാണ് താടി വടിച്ച് മീശ പിരിച്ച ലുക്കിലെത്തുന്ന ഒരു ലാലേട്ടൻ കഥാപാത്രം കാണാൻ സാധിക്കുമോയെന്ന് താരത്തിനോട് അവതാരകൻ ചോദിച്ചത്.

ഷൂട്ടിങ് പുരോ​ഗമിക്കുന്ന ചില സിനിമകളുടെ കൺടിന്യൂറ്റിയുടെ ഭാ​ഗമായാണ് താടി വെച്ചിരിക്കുന്നതെന്നാണ് മോഹൻലാൽ പറഞ്ഞത്. 'കൺടിന്യൂറ്റിയുടെ ഭാ​ഗമാണ് താടി. റാമിനും എമ്പുരാനും താടി വേണം. അതുകൊണ്ട് താടി ഷേവ് ചെയ്യാൻ പറ്റുന്നില്ല. റാമിന്റെയും എമ്പുരാന്റെയും ടീമിനോട് പറയാം എളുപ്പം ഷൂട്ട് ചെയ്യാൻ. പിന്നെ താടി വളരുന്നതാണ്.'

'ഷേവ് ചെയ്താലും വീണ്ടും വളരും. അതുകൊണ്ട് ഒന്നും ചെയ്യാനും പറ്റില്ലെന്നാണ്', ചെറുചിരിയോടെ മോഹൻലാൽ പറഞ്ഞത്. നടന്റെ മറുപടി വൈറലായതോടെ താടിയെ ചൊല്ലി താരത്തെ പരിഹസിക്കുന്നവർക്കെതിരെ ആരാധകരും രം​ഗത്തെത്തി. ലാലേട്ടൻ താടി വടിച്ചിട്ട് വേണം പല രോമം ഇല്ലാത്തവർക്കും ആ രോമം വെച്ച് താടി ഉണ്ടാക്കാൻ.

Mohanlal

താടി ഉണ്ടായാലും ഇല്ലെങ്കിലും പടം നല്ലതായാൽ അതൊന്നും ആരും എടുത്ത് പറയാൻ നിൽക്കില്ല. ജെയിലറിൽ മോഹൻലാൽ ഇതേ താടി ലുക്കിൽ തന്നെ ആയിരുന്നല്ലോ. ആകെ അത്ര നേരമെ പുള്ളി ഉണ്ടായിരുന്നുള്ളു. ആ കിട്ടിയത് നല്ല ഒരു റോളും സീനുമായതുകൊണ്ട് എല്ലാവർക്കും ഇഷ്ടപെട്ടു. ഈ താടിയെ പറ്റി ആരും ഒന്നും പറഞ്ഞത് പോലും ഇല്ല.

താടിയുള്ള ലാലേട്ടനാണ് കണാൻ നല്ലത്. താടി ലുക്കിൽ ഒരു സിംഹത്തെ പോല്ലെയാണ്, പരിഹാസം കേട്ടാൽ തോന്നും താടി ഇല്ലെങ്കിലെ അഭിനയം ഇവരൊക്കെ അംഗീകരിക്കൂവെന്ന്, താടി വെച്ച് തന്നെ ഒന്നോ രണ്ടോ ബ്ലോക്ക് ബസ്റ്റർ അടിച്ചതിനുശേഷമേ താടി വടിക്കുന്നുള്ളൂ... ആർക്കാ പ്രശ്നം?, താടിയെ കുറിച്ചുള്ള എല്ലാവരുടെയും ഊഹാപോഹം ഇപ്പോൾ മാറിയെന്ന് വിശ്വസിക്കുന്നു എന്നിങ്ങനെയാണ് കമന്റുകൾ.

നേര് ഡിസംബർ 21നാണ് തിയേറ്ററുകളിൽ എത്താൻ പോകുന്നത്. ദൃശ്യം 2 ഫെയിം അഡ്വ. ശാന്തി മായാദേവി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ അഭിഭാഷകനായ വിജയ മോഹന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നേര് ഒരു ത്രില്ലർ സിനിമ അല്ലെന്നും ഇതിൽ ദൃശ്യത്തിലെ പോലെ ട്വിസ്റ്റോ സസ്പെൻസോ ഇല്ലെന്നുമാണ് ജീത്തു ജോസഫ് പറഞ്ഞത്.

More from Filmibeat

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X