ഈസ്റ്റർ ദിവസമുണ്ടായ സ്ട്രോക്ക്, ഇടത് കാലിനും കൈയ്ക്കും സ്വാധീന കുറവ്, എല്ലാം ​രഹസ്യമാക്കി വെച്ചതിന് പിന്നിൽ!

അടുത്തിടെ അവശനായ നിലയിൽ ഊന്നുവടിയുടെ സഹായത്തോടെ ഉല്ലാസ് പന്തളത്തെ കണ്ടപ്പോൾ എല്ലാവരും ഞെട്ടി. സ്റ്റാർ മാജിക്ക് ഷോ അവസാനിച്ചശേഷം ഉല്ലാസ് പന്തളം അടക്കമുള്ള കലാകാരന്മാരുടെ വിശേഷങ്ങളൊന്നും സ്ഥിരം പ്രേക്ഷകർ അറിയുന്നുണ്ടായിരുന്നില്ല. എട്ട് മാസം മുമ്പ് വളരെ ആരോ​ഗ്യവാനായി നിറചിരിയുമായി നടന്ന ഉല്ലാസിന് എന്ത് സംഭവിച്ചുവെന്നായി പ്രേക്ഷകരുടെ ചോദ്യങ്ങൾ. നടന് സ്ട്രോക്ക് വന്നുവെന്നും അതിനുശേഷം കൈകൾക്കും കാലിനും സ്വാ​ധീന കുറവ് ഉണ്ടായിയെന്നും ലക്ഷ്മി നക്ഷത്രയാണ് പിന്നീട് മീഡിയയോട് വിവരിച്ചത്.

തന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിയെന്നും ചർച്ചയായി മാറിയെന്നും അറി‍ഞ്ഞ് ഉല്ലാസ് തന്നെ അസുഖ വിവരങ്ങൾ വിശദമാക്കി എത്തിയിരിക്കുകയാണ് ഇപ്പോൾ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

Ullas Pandalam
Photo Credit: Ullas Pandalam / Facebook

വീണ്ടും കലാരം​ഗത്ത് സജീവമാകണണമെന്ന ആ​ഗ്രഹം ഉണ്ടെന്നും അതിനായി ആരോ​ഗ്യം വീണ്ടെടുക്കാൻ പരിശ്രമിക്കുകയാണെന്നും ഉല്ലാസ് പന്തളം പറഞ്ഞു. ഞാൻ ഉല്ലാസാണ്. ഒരു ചെറിയ അസുഖം ബാധിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ ഇരുപതാം തിയ്യതി അതായത് ഈസ്റ്ററിന്റെ അന്ന് വൈകുന്നേരം എനിക്ക് ഒരു സ്ട്രോക്കുണ്ടായി. അതുകൊണ്ട് ഇടത് കാലിനും കൈയ്ക്കും സ്വാധീന കുറവ് വന്ന് ഇരിക്കുകയാണ്.

അതിനാലാണ് ഇപ്പോൾ ചാനൽ പരിപാടികളിൽ എന്നെ കാണാത്തതും പ്രോ​ഗ്രാമുകളിൽ എനിക്ക് പങ്കെടുക്കാൻ കഴിയാത്തതും. കഴിഞ്ഞ കുറച്ച് ​ദിവസങ്ങളായി സോഷ്യൽമീഡിയ വഴിയാണ് ആളുകൾ എന്റെ അസുഖ വിവരം അറിഞ്ഞത്. ഇക്കാര്യം ഞാൻ രഹസ്യമാക്കി വെച്ചിരുന്നതിന്റെ മെയിൻ കാരണം സോഷ്യൽമീഡിയയിൽ പരസ്യമായാൽ അനാവശ്യമായ കമന്റുകൾ വരും എന്നതുകൊണ്ടാണ്.

പിന്നീട് ആലോചിച്ചപ്പോൾ തോന്നി അതിന്റെ ആവശ്യമില്ലെന്ന്. അടുത്തിടെ ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് ലക്ഷ്മി നക്ഷത്ര എന്നെ ക്ഷണിച്ചു. റോയ് സാറിന്റെ ചേട്ടൻ സാബു സാറിന്റെ സ്ഥാപനമാണ് വൈറ്റ് ​ഗോൾഡ്. അദ്ദേഹവും എന്നെ ക്ഷണിച്ചു. ലക്ഷ്മി... ഉല്ലാസിനെ കൊണ്ട് നമ്മുടെ ഒരു ഷോപ്പ് ഉദ്​ഘാടനം ചെയ്യിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അത് കേട്ടപ്പോൾ എനിക്കും സന്തോഷമായി. കാരണം കുറേ നാളുകളായി ഞാൻ വീട്ടിൽ ഇരിക്കുകയല്ലേ. ഞാൻ സമ്മതം പറ‍ഞ്ഞു.

അ​ങ്ങനെയാണ് ആ ഉദ്​ഘാടനത്തിൽ പങ്കെടുത്തതും എന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വരികയും രോ​ഗാവസ്ഥയെ കുറിച്ച് ആളുകൾ അറിയുകയും ചെയ്തത്. വീഡിയോ വൈറലായശേഷം സ്നേഹമുള്ളവരെല്ലാം എന്നെ അന്ന് മുതൽ വിളിച്ച് കാര്യങ്ങൾ തിരക്കുന്നുണ്ട്. എല്ലാവരുടേയും പിന്തുണയുണ്ട്. എന്നിരുന്നാലും ചില നെ​ഗറ്റീവ് കമന്റ്സുകളും വരുന്നുണ്ട്.

Ullas Pandalam
Photo Credit: Ullas Pandalam / Facebook

പക്ഷെ അതൊന്നും നമ്മൾ നോക്കുന്നില്ല. ഞാൻ കലാരം​ഗത്ത് ഉണ്ടായിരുന്നപ്പോൾ എനിക്ക് തന്ന സപ്പോർട്ടിന് നന്ദി പറയുന്നു. എന്റെ ​രോ​ഗാവസ്ഥയിൽ എന്നെ വിളിച്ച് ആശ്വസിപ്പിച്ച എല്ലാവരോടും ഹൃദയം തുറന്ന നന്ദി. കൂടുതൽ ശക്തിയോടെ ഞാൻ തിരിച്ച് വരും.‍ അതിനായുള്ള ചികിത്സയിലും പരിശീലനത്തിലുമാണ്. കൂടുതൽ ആരോ​ഗ്യത്തോടെ തിരിച്ച് വരാൻ നിങ്ങളുടെ പ്രാർത്ഥന ഉണ്ടാകണം എന്നും ഉല്ലാസ് പന്തളം പറഞ്ഞു.

നടന്റെ അസുഖ വിവരം സോഷ്യൽമീഡിയയിൽ പരസ്യമായപ്പോൾ മുൻഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി താരത്തിന് നേരെ ശാപവാക്കുകൾ കുറിച്ചാണ് പലരും പ്രതികരിച്ചത്. നടന്റെ വിശദീകരണ വീഡിയോ വന്നതോടെ ആശ്വസിപ്പിച്ചും പ്രാർത്ഥനകൾ നേർന്നുമാണ് ആളുകൾ എത്തിയത് എന്നത് സന്തോഷകരമായ കാര്യമാണ്.

എത്രയും പെട്ടന്ന് തന്നെ പരിപൂർണ ആരോഗ്യം വീണ്ടെടുത്ത് കലാ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത മനുഷ്യൻ. ആരോഗ്യം വീണ്ടെടുത്ത് എത്രയും വേഗം തിരിച്ചുവരൂ. തീർച്ചയായും പഴയതുപോലെ ഉഷാറാവും എന്നിങ്ങനെയായിരുന്നു കമന്റുകൾ.

More from Filmibeat

Read more about: malayalam serials actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X