പൊടീസ് എന്ന പേരിന് ഇങ്ങനെ ഒരു അർത്ഥമോ?, ആരതിയെ കണ്ടതോടെ റോബിൻ സ്വന്തം കാര്യം മറന്നോ?, ആരതി പറയുന്നു...

ചെറിയ പ്രായത്തിൽ തന്നെ സ്വന്തം കാലിൽ നിന്ന് ഉയർച്ചയുടെ പടവുകൾ കയറുന്ന കേരളത്തിലെ യുവ സംരംഭകരിൽ പ്രധാനിയാണ് നടിയും ​ഗായികയുമെല്ലാമായ ആരതി പൊടി. റോബിൻ രാധാകൃഷ്ണൻ എന്ന ബി​ഗ് ബോസ് മത്സരാർത്ഥിയുടെ പേരിനൊപ്പം ചേർത്താണ് ആരതിയുടെ പേരുകൾ ആദ്യ നാളുകളിൽ മലയാളികൾ കേട്ടിരുന്നത്. എന്നാൽ റോബിനും മുമ്പ് തന്നെ സിനിമാ മേഖലയുമായും ഫാഷൻ മേഖലയുമായും ചേർന്ന് പ്രവർത്തിച്ച് തുടങ്ങിയിരുന്നു ആരതി. കോയമ്പത്തൂരില്‍ നിന്നും ബിഎസ്സി ഫാഷന്‍ ടെക്‌നോളജി പൂര്‍ത്തിയാക്കിയ ആരതി ഒരു ഡിസൈനറാണ്. പൊഡീസ് എന്ന ബൊട്ടീക്ക് സ്വന്തമായി നടത്തുന്ന ആരതി ബിസിനസിനൊപ്പമാണ് അഭിനയ ലോകത്തും സജീവമായി നിൽക്കുന്നത്.

തെലുങ്കിലും തമിഴിലുമായി ലീഡ് റോളുകളിൽ സിനിമയും ചെയ്ത് കഴിഞ്ഞു ആരതി. ഇപ്പോഴിതാ സ്വന്തമായി ഒരു യുട്യൂബ് ചാനലും ആരതി ആരംഭിച്ചിരിക്കുന്നു. തന്റെ ലൈഫിൽ നടക്കുന്ന കാര്യങ്ങളും പൊടീസ് എന്ന ബൊട്ടീക്കിൽ നടക്കുന്ന കാര്യങ്ങളുമാണ് പുതിയ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് ആരതി എത്തിക്കാൻ പോകുന്നത്.

Arathi Podi robin

ഞാൻ എപ്പോഴും ആക്ടീവായി ഓടി നടന്ന് കാര്യങ്ങൾ ചെയ്യാറുള്ള ഒരാളാണ്. എന്നാൽ കൊറോണ വന്ന സമയത്ത് വീട്ടിൽ തന്നെ ഇരുന്ന് മടുത്തു. ആ സമയത്താണ് യുട്യൂബ് ചാനൽ ആരംഭിച്ചത്. അന്നൊക്കെ ഞാൻ ഭയങ്കര ഷൈയ്യായിരുന്നു. അതുകൊണ്ട് തന്നെ എന്റെ അയൽക്കാരിയേയും ഒപ്പം കൂട്ടിയായിരുന്നു വീഡിയോകൾ ചെയ്തിരുന്നത്. പഴയ യുട്യൂബ് ചാനൽ ‍ഞാൻ ഹൈഡ് ചെയ്തത് റോബിൻ ചേട്ടനൊപ്പമുള്ള ഇന്റർവ്യു വൈറലായശേഷമാണ്.

കാരണം ഏതാണ് റോബിനൊപ്പമുള്ള കുട്ടിയെന്ന് അറിയാൻ ആളുകൾ എന്റെ പ്രൊഫൈൽ സേർച്ച് ചെയ്ത് തുടങ്ങിയിരുന്നു. മാത്രമല്ല അതിലെ വീഡിയോകൾ എല്ലാം എടുത്ത് മാനിപ്പുലേറ്റ് ചെയ്ത് മറ്റ് യുട്യൂബ് ചാനലുകൾ പ്രചരിപ്പിക്കാനും തുടങ്ങി. കോസ്റ്റ്യൂം പേജും യുട്യൂബ് ചാനലുമെല്ലാം ഞാൻ അന്ന് ഹൈഡ് ചെയ്തിരുന്നു. കുറച്ച് മനസമാധാനത്തിൽ ജീവിക്കണമെന്ന് മാത്രമാണ് അന്ന് ചിന്തിച്ചിരുന്നത്.

യുട്യൂബ് ചാനൽ ഹൈഡ് ചെയ്യുന്നത് മണ്ടത്തരമാണെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. പക്ഷെ ആ സമയത്ത് വീഡിയോ ഇട്ട് റീച്ച് കൂട്ടാൻ എനിക്ക് തോന്നിയില്ല. ആ സമയത്ത് വിശദീകരണം കൊടുക്കാൻ നിന്നിരുന്നുവെങ്കിലും എന്നെ മോശമായി ബാധിക്കുമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ സമാധാനപരമായി പോകുന്നുവെന്നത് കൊണ്ടാണ് യുട്യൂബ് ചാനൽ വീണ്ടും ആരംഭിക്കുന്നതെന്നാണ് ചാനലിൽ പങ്കിട്ട ആദ്യ വീഡിയോയിൽ ആരതി പറഞ്ഞത്. തന്റെ വസ്ത്രബ്രാന്റിന് പൊടീസ് എന്ന് പേരിടാനുള്ള കാരണവും ആരതി വെളിപ്പെടുത്തി.

പേരിനൊപ്പമുള്ള പൊടി എന്നത് തറവാട്ട് പേരാണോ അതോ അച്ഛന്റെ പേരാണോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. പക്ഷെ അല്ല. ഞാൻ അച്ഛന്റെ കുടുംബത്തിലെ ഏറ്റവും ഇളയകുട്ടിയായതുകൊണ്ട് തന്നെ എല്ലാവരും എന്നെ പൊടി മോൾ എന്നാണ് വിളിക്കാറുള്ളത്. കോളേജിൽ പോലും എല്ലാവരും പൊടി എന്നാണ് വിളിച്ചിരുന്നത്. കാരണം എന്റെ ചേച്ചി കോളേജിൽ എന്റെ സീനിയറായിരുന്നു.

Arathi Podi robin

അങ്ങനെ ചേച്ചി വിളിക്കുന്നത് കേട്ടാണ് എല്ലാവരും പൊടിയെന്ന് വിളിച്ച് തുടങ്ങിയത്. അതുകൊണ്ടാണ് എന്നെ അറിയാവുന്നവർക്ക് മനസിലാകാൻ വേണ്ടി പേരിനൊപ്പം പൊടിയെന്ന് കൂടി ചേർത്തത്. പിന്നെ എന്റെ വസ്ത്ര ബ്രാന്റിന് നൽകിയിരിക്കുന്ന പൊടീസ് എന്ന പേര് സ്പാനിഷ് വേഡാണ്. അതിന്റെ അർത്ഥം യു കാൻ എന്നാണ്.

പൊടി എന്നത് ബ്രാന്റിന്റെ പേരിനൊപ്പം ചേർക്കണമെന്ന അച്ഛന്റെ ആ​ഗ്രഹവും സഫലമായി. എന്റെ ലൈഫിൽ നടക്കുന്ന കാര്യങ്ങളും പൊടീസ് എന്ന ബൊട്ടീക്കിൽ നടക്കുന്ന കാര്യങ്ങളുമാണ് ഈ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പോകുന്നതെന്നും ആരതി പറഞ്ഞു. പിന്നീട് ഭാവി വരൻ റോബിനെ കുറിച്ച് ആരാധകർ പതിവായി ചോദിക്കാറുള്ള ചോ​ദ്യങ്ങൾക്കും ആരതി മറുപടി നൽകി.

എന്റെ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രചോദനമാകുന്ന തരത്തിൽ എന്തെങ്കിലും ജീവിതത്തിൽ ചെയ്തതിനുശേഷം മാത്രമെ ‍ഞാൻ ഒറ്റയ്ക്ക് ഒരു അഭിമുഖം നൽകൂവെന്ന് തീരുമാനമെടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ഇതുവരെ ഒറ്റയ്ക്ക് ഒരു ഇന്റർവ്യൂവിൽ പ്രത്യക്ഷപ്പെടാത്തത്.

റോബിൻ ചേട്ടന്റെ ആ​ഗ്രഹമല്ല യുട്യൂബ് ചാനൽ എന്നത്. അതുകൊണ്ടാണ് റോബിൻ ചേട്ടന്റെ യുട്യൂബ് ചാനലിൽ വീഡിയോകൾ വരാത്തത്. ഞാനും റോബിൻ ചേട്ടനും തമ്മിൽ സാമ്യതകളും ഒരുപാട് വ്യത്യാസങ്ങളുമുണ്ട്. റോബിൻ ചേട്ടന്റെ അടുത്ത പ്ലാനുകൾ വലുതാണ്. അതിന്റെ പ്രിപ്പറേഷനിലാണ് അ​ദ്ദേഹം. ആരതി പൊടിയെ കണ്ട് മതി മറന്ന് സ്വന്തം കാര്യങ്ങൾ മറന്ന് കൊച്ചിയിൽ തന്നെ നിന്ന് എന്റെ പുറകേ നടക്കുകയാണ് റോബിൻ ചേട്ടനെന്ന ധാരണ ചിലർക്കുണ്ട്.

എന്നാൽ അങ്ങനെയല്ല. ആൾക്ക് സ്വന്തം കാര്യത്തിൽ നല്ല വ്യക്തതയുണ്ട്. റോബിൻ ചേട്ടന് ഒരു വ്യക്തിത്വമുണ്ട്. മറ്റുള്ളവർ ഒരോ കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ പാനിക്കാവുന്നവരുമല്ല ഞങ്ങൾ. റോബിൻ ചേട്ടന് ഒരുപാട് പ്ലാനുകളുണ്ട്. അതെല്ലം ചെയ്യാനുള്ള പരിശ്രമത്തിലാണ്. ഒരു പെണ്ണിൽ അഡിക്ടഡായി മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യം റോബിൻ ചേട്ടനില്ലെന്നും ആരതി പറയുന്നു.

More from Filmibeat

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X