'സ്വപ്ന സാക്ഷാത്കാരം..., ഡ്രീം ഗേളിനൊപ്പം ഡ്രീം മൊമന്‍സ്'; ഹേമമാലിനിയെ കാണാനായ സന്തോഷത്തിൽ ദിവ്യ ഉണ്ണി!
അഭിനയം, നൃത്തം എന്നിവകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ദിവ്യ ഉണ്ണി. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ ദിവ്യ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി.
വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തിൽ നിന്നും മാറി നിന്ന നടി ഇപ്പോൾ നൃത്ത വിദ്യാലയം നടത്തി വരികയാണ്. സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ ദിവ്യയ്ക്കൊപ്പം നൃത്തമുണ്ട്. മലയാള സിനിമയിൽ മനോഹരമായി ക്ലാസിക്കൽ ഡാൻസ് കൈകാര്യം ചെയ്യുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി.
അഭിനയത്തിൽ നിന്നും ഇടവേള എടുത്തപ്പോഴും നൃത്തതിന് വേണ്ടി സമയം കണ്ടെത്തിയിരുന്നു ദിവ്യ ഉണ്ണി. വിദേശത്തും നാട്ടിലുമെല്ലാമായി ഇടയ്ക്ക് പ്രോഗ്രാമുകളും ചെയ്യാറുണ്ട് താരം. നൃത്തത്തെ ജീവവായുവായി കൊണ്ടുനടക്കുന്ന താരം പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

ഇന്ത്യൻ സിനിമയിലെ സ്വപ്ന സുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹേമമാലിനിക്കൊപ്പമുള്ള ചിത്രമാണ് ദിവ്യ ഉണ്ണി പങ്കുവെച്ചിരിക്കുന്നത്. ആദ്യമായാണ് ഹേമമാലിനിയെ നേരിട്ട് കാണാനും ഒപ്പം നിന്ന് ഒരു ഫോട്ടോ പകർത്താനുമുള്ള അവസരം ദിവ്യ ഉണ്ണിക്ക് ലഭിച്ചത്. 'ഡ്രീം ഗേളിനൊപ്പം ഡ്രീം മൊമന്‍സ്. ഇങ്ങനെയൊരു അവസരം ലഭിച്ചതിന് ദൈവത്തിനോട് നന്ദി പറയുന്നു.'
'ഈ കൂടിക്കാഴ്ചയും സംസാരവും എന്നെന്നും ഓര്‍ത്തിരിക്കുന്നതാണെന്നാണ്', ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി കുറിച്ചത്. ഇന്ത്യൻ ഹൗസ് ഹ്യൂസ്റ്റണിന്റെ 20-ാമത് ആനുവൻ ഗാലയിൽ മുഖ്യാതിഥിയായാണ് ഹേമമാലിനി പങ്കെടുത്തത്.
പരിപാടിയുടെ ഭാഗമായി ദിവ്യ ഉണ്ണിയും നൃത്തം അവതരിപ്പിച്ചിരുന്നു. അതേ വേഷത്തിൽ തന്നെയാണ് താരം ഹേമമാലിനിയോട് സംസാരിക്കാൻ എത്തിയതും ഒപ്പം നിന്ന് ചിത്രം പകർത്തിയതും. വിവാഹശേഷം വിദേശത്തേക്ക് ചേക്കേറിയ ദിവ്യ അമേരിക്കയിൽ നൃത്തവിദ്യാലയം നടത്തുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ നൃത്ത ക്ലാസുകളുമായും ദിവ്യ ഉണ്ണി സജീവമായിരുന്നു.
നൃത്തമില്ലാത്തൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പറ്റില്ലെന്ന് താരം പറഞ്ഞിരുന്നു. ഇടയ്ക്ക് കേരളത്തിലേക്കും പരിപാടിയുമായി ദിവ്യ എത്താറുണ്ട്. ഹേമമാലിനിക്കൊപ്പമുള്ള ദിവ്യയുടെ ചിത്രം വൈറലായതോടെ നടിമാരായ രചന നാരായണൻകുട്ടി, ലക്ഷ്മി ഗോപാലസ്വാമി അടക്കമുള്ളവർ അഭിനന്ദനം അറിയിച്ച് എത്തി.

ഹേമമാലിനിക്കൊപ്പമുള്ള ദിവ്യയുടെ ചിത്രം കണ്ടതോടെ അസൂയ തോന്നുന്നുവെന്നും കമന്റുകളുണ്ട്. സിനിമ സംവിധാനം ചെയ്യുന്നവര്‍ക്കും എനിക്കും കുഴപ്പമില്ലാത്ത വിധം നല്ല സിനിമകള്‍ വന്നാല്‍ തീര്‍ച്ചയായും ഇനിയും സിനിമകൾ ചെയ്യാന്‍ തയ്യാറാണ് എന്നാണ് ദിവ്യ ഉണ്ണി അഭിനയത്തിലേക്ക് തിരികെ വരുമോയെന്ന് ചോദിച്ചപ്പോൾ മുമ്പൊരിക്കൽ പറഞ്ഞത്.
ഇപ്പോള്‍ താന്റെ നൃത്ത വിദ്യാലയത്തിന്റെയും മൂന്ന് മക്കളുടെയും കാര്യങ്ങള്‍ നോക്കുന്ന തിരക്കിലാണ് ദിവ്യ ഉണ്ണി. മക്കളുടെയും ഭർത്താവിന്റെയും വിശേഷങ്ങളെല്ലാം ദിവ്യ സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്. 2002ല്‍ ഡോക്ടര്‍ സുധീര്‍ ശേഖരന്‍ മേനോന്‍ എന്നയാളെ ദിവ്യ ഉണ്ണി വിവാഹം കഴിച്ചു. 2017 ല്‍ സുധീറുമായുള്ള ബന്ധം താരം വേര്‍പ്പെടുത്തി.
പിന്നീട് 2018 ഫെബ്രുവരി അഞ്ചിനായിരുന്നു അരുൺ കുമാറും ദിവ്യ ഉണ്ണിയും തമ്മിലുള്ള വിവാഹം. ഈ ബന്ധത്തിൽ പിറന്നതാണ് മൂന്നാമത്തെ മകൾ. 20 വർഷത്തിലേറെയായി അമേരിക്കയിൽ ആണെങ്കിലും ദിവ്യയുടെ വസ്ത്ര രീതികളിൽ ഒന്നും അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഇതുവരെ വന്നിട്ടില്ല. ഡ്രസ്സിങ്ങ് സ്റ്റൈലിൽ പോലും മാറ്റം വരുത്താൻ ആഗ്രഹിച്ചിരുന്നില്ല.
ഇന്ത്യൻ വസ്ത്രങ്ങളാണ് ഇപ്പോഴും കൂടുതലും ധരിക്കാറ്. സാരിയോ ചുരിദാറോ ആയിരിക്കും വേഷം ഡാൻസുമായി ബന്ധപ്പെട്ട് നിൽക്കുന്നത് കൊണ്ടുതന്നെ എപ്പോഴും നാടുമായി ഒരു കണക്ഷനുണ്ട്. ഡാൻസ് സ്‌കൂളിൽ ചുരിദാറേ പാടുള്ളൂ എന്നൊരു നിയമം താനായിട്ട് കൊണ്ട് വന്നിട്ടുണ്ട്. അത് താൻ തന്നെ തെറ്റിച്ചാൽ ശരിയാകില്ലന്നുമാണ് താരം പറയാറുള്ളത്.


Click it and Unblock the Notifications