'ഇത് ഇപ്പോൾ ചോദിച്ചില്ലെങ്കില്‍ ഇവിടെ എല്ലാവരും അതന്വേഷിച്ച് നടക്കും'; കൈക്ക് എന്ത് സംഭവിച്ചതാണെന്ന് മഞ്ജു!

ഏതൊക്കെ നായികമാർ‌ പുതുതായി വന്നാലും മലയാളികൾക്ക് അന്നും ഇന്നും പ്രിയം മഞ്ജു വാര്യരോടാണ്. ഏത് നായിക വന്നാലും മഞ്ജുവിനോളം വരുമോ എന്നാണ് സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. പതിനാല് വർഷത്തോളം മഞ്ജു സിനിമയിൽ നിന്നും മാറി നിന്നപ്പോൾ മലയാളികൾ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത് മഞ്ജു വീണ്ടും അഭിനയത്തിലേക്ക് വരണമെന്നാണ്.

ഹൗ ഓൾഡ് ആർ യുവിലൂടെ താരം തിരികെ എത്തിയപ്പോൾ മലയാളികൾ മുഴുവൻ പിന്തുണയും നൽകി. രണ്ടാം വരവിൽ മലയാളവും കടന്ന് തമിഴിലേക്കും ചേക്കറി ആരാധകരെ സൃഷ്ടിച്ച് മുൻനിര നായികയായി.

രണ്ടാം വരവിന് ശേഷമാണ് സോഷ്യൽമീഡിയയിലും താരം സജീവമായി തുടങ്ങിയത്. മഞ്ജുവിന്റെ ഓരോ കുറിപ്പും ഫോട്ടോകളും വളരെ പെട്ടന്നാണ് വൈറലാകാറുള്ളത്. അടുത്തിടെയാണ് താരം ആനന്ദ് ടിവി അവാര്‍ഡ്‌സില്‍ പങ്കെടുക്കാനായി വിദേശത്തേക്ക് പോയത്. അവിടെ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചപ്പോൾ മുതൽ ആരാധകർ ശ്രദ്ധിച്ചൊരു കാര്യമായിരുന്നു മഞ്ജുവിന്റെ കൈയ്യിലെ കറുത്ത ബാന്റ് എയ്ഡ്.

Manju Warrier

ഇടതെ കയ്യിലായിരുന്നു മഞ്ജു ബാന്റ് എയ്ഡ് ധരിച്ചിരുന്നത്. അന്ന് ഫോട്ടോകൾക്ക് വന്ന കമന്റുകളിൽ ഏറെയും മഞ്ജുവിന്റെ കൈക്ക് എന്തുപറ്റിയെന്ന് ആയിരുന്നു. പക്ഷെ താരം ഒന്നിനോടും പ്രതികരിച്ചിരുന്നില്ല. അതേസമയം ​​​ദിലീപിന്റെ വലതെ കയ്യിലും കറുത്ത ബാന്റ് എയ്ഡ് ഉണ്ടായിരുന്നു. ഷൂട്ടിങിനിടെ ഉണ്ടായ ചെറിയ പരിക്കിന്റെ ഭാ​ഗമായി ധരിച്ചതാണെന്നാണ് വോയ്സ് ഓഫ് സത്യനാഥന്റെ പ്രമോഷന് എത്തിയപ്പോൾ താരം പറഞ്ഞത്.

ഇരുവരുടെയും കൈകൾക്ക് ഓരേ സമയം പരിക്കേറ്റത് അന്ന് ആരാധകരും വലിയ ചർച്ചയാക്കിയിരുന്നു. ഇപ്പോഴിതാ ആനന്ദ് ടിവി അവാര്‍ഡ്‌സിന്റെ വീഡിയോ പുറത്ത് വന്നപ്പോൾ തന്റെ കൈക്ക് എന്താണ് സംഭവിച്ചതെന്ന് മഞ്ജു വിശദീകരിച്ചിരിക്കുകയാണ്.

ഫ്ലോറൽ ഫ്രീ സ്റ്റൈൽ പാന്റിലും ഓവർസൈസ്ഡ് ഷർട്ടിലും സ്റ്റൈലിഷായാണ് മഞ്ജു ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. സിംപിൾ ലുക്കിലും മഞ്ജു അതീവ സുന്ദരിയാണെന്നാണ് ആരാധകർ കുറിച്ചത്. നാൽപ്പത്തിനാലിൽ എത്തിയിട്ടും മഞ്ജുവിന്റെ ഭം​ഗി കൂടുകയല്ലാതെ കുറയുന്നില്ലെന്നും കമന്റുകളുണ്ട്. മികച്ച നടിക്കുള്ള പുരസ്‌കാരമാണ് മഞ്ജുവിന് ലഭിച്ചത്. കൈക്ക് ഇതെന്ത് പറ്റിയെന്നായിരുന്നു അവതാരക ജ്യുവല്‍ മഞ്ജുവിനോട് ചോദിച്ചത്.

ഞാന്‍ ഇത് ചോദിച്ചില്ലെങ്കില്‍ ഇവിടെ എല്ലാവരും അത അന്വേഷിച്ച് നടക്കുമെന്നും അവതാരക പറഞ്ഞപ്പോഴാണ് മഞ്ജു അപകടത്തെ കുറിച്ച് വിശദീകരിച്ചത്. ഷൂട്ടിംഗിനിടയില്‍ ചെറിയൊരു പരിക്ക് പറ്റിയതാണ്. അതിലും വലിയ പരിക്കുകളൊക്കെ പറ്റിയിട്ടുള്ള സഹപ്രവര്‍ത്തകരാണ് ഇവിടെയുള്ളത്.

manju warrier

ഇത് വളരെ ചെറിയ പരിക്കാണ്. രണ്ടാഴ്ച ഇത് ഇ ട്ടിരിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത് കൊണ്ട് ഇട്ടതാണെന്നായിരുന്നു താരം പറഞ്ഞത്. എത്രയും പെട്ടെന്ന് സുഖപ്പെടട്ടെയെന്ന് ജ്യുവല്‍ ആശംസിച്ചിരുന്നു. മമ്മൂട്ടിയായിരുന്നു മഞ്ജുവിന് മികച്ച നടിക്കുള്ള പുരസ്‌കാരം സമ്മാനിച്ചത്.

പ്രിയ സുഹൃത്തുക്കൾ അവാർഡ്നിശയിൽ പങ്കെടുക്കാൻ സാധിച്ചതിനെ കുറിച്ചും മഞ്ജു വാചാലയായി. 'ഇങ്ങനെയുള്ള അവാര്‍ഡ് നിശകളും യാത്രകളുമൊക്കെ എന്നെ സംബന്ധിച്ച് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്. നമുക്ക് ഇഷ്ടമുള്ള നമ്മളെ സ്‌നേഹിക്കുന്ന നമ്മള്‍ ആരാധനാപാത്രമായി കാണുന്ന കലാകാരന്‍മാരോടൊപ്പം വേദി പങ്കിടാനുള്ള അവസരം കൂടിയാണല്ലോ ലഭിക്കുന്നത്.'

'ആത്മാര്‍ത്ഥമായിട്ട് നമ്മള്‍ ചെയ്ത ജോലിക്ക് അനുമോദനം കിട്ടുക പ്രേക്ഷകരുടെ സ്‌നേഹം നേരിട്ട് അനുഭവിക്കുക അതിനൊക്കെ അവസരം കിട്ടുന്നത് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ്. നിറഞ്ഞ മനസോടെ നന്ദിയോടെയാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നതെന്നാണ്', മഞ്ജു പറഞ്ഞത്. യാത്രകളെ ഒരുപാട് സ്നേഹിക്കുന്നയാളാണ് താരം. അതുകൊണ്ട് തന്നെ ദൂര സ്ഥലത്തേക്കുള്ള ബൈക്ക് റൈ‍ഡിന് വേണ്ടി സ്വന്തമായി വാഹനം താരം അടുത്തിടെ വാങ്ങിയത്.

More from Filmibeat

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X