For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രം പങ്കുവെച്ച് തുടക്കം, സോഷ്യൽമീഡിയയിൽ സജീവമാകാൻ ശാലിനി, സിനിമയിലേക്കും വരുമോ?

  |

  വളരെ ചെറുപ്പം മുതൽ തെന്നിന്ത്യയിൽ സൂപ്പർസ്റ്റാറുകൾക്കൊപ്പം പ്രശസ്തിയുണ്ടായിരുന്ന ബാലതാരമായിരുന്നു ബേബി ശാലിനി. ഈ കുട്ടിത്താരത്തെ വെച്ച് സിനിമ ചെയ്യുന്നതിന് വേണ്ടി മലയാളത്തിൽ അടക്കം പ്രശസ്തർ തിരക്കഥകൾ എഴുതിയിരുന്നുവെന്ന് വരെ റിപ്പോർട്ടുകളുണ്ട്.

  1983 മുതൽ ശാലിനി അഭിനയരം​ഗത്തുണ്ട്. ശാലിനിയുടെ അച്ഛൻ വലിയൊരു സിനിമാ മോഹിയായിരുന്നു. തനിക്ക് സാധിക്കാത്തത് അദ്ദേഹം സിനിമയിൽ സാധിച്ചെടുത്തത് തന്റെ മൂന്ന് മക്കളിലൂടെയാണ്.

  Also Read: കല്യാണം കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷിന്റെ അവസ്ഥയായി! ആലിയുടെ ചിത്രം പങ്കുവെക്കാത്തത് ഇതിനാല്‍!

  അതിൽ ബാലതാരമായും നായികയായും എണ്ണം പറഞ്ഞ ഹിറ്റുകൾ സമ്മാനിച്ചത് ശാലിനിയാണ്. 1983 മുതൽ സിനിമയിൽ സജീവമായിരുന്നു ശാലിനി.

  ഇത്രയേറെ പക്വതയോടെ ഈ ചെറിയ പ്രായത്തിൽ എങ്ങനെ ഇത്രയും കഥാപാത്രങ്ങൾ അനായാസം അവതരിപ്പിക്കാൻ‌ സാധിക്കൂവെന്നാണ് ബേബി ശാലിനിയുടെ സിനിമ കണ്ടിട്ടുള്ളവർ പലപ്പോഴും അത്ഭുതത്തോടെ ചോദിച്ചിട്ടുള്ളത്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ആയിരുന്നു ശാലിനിയുടെ അരങ്ങേറ്റ സിനിമ.

  ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ശാലിനിക്ക് ലഭിച്ചു. പിന്നീടങ്ങോട്ട് തുടരെ തുടരെ അവസരങ്ങൾ ലഭിച്ചുകൊണ്ടിരിന്നു.

  മൂന്ന് മലയാളം സിനിമ കഴിഞ്ഞപ്പോഴേക്കും ശാലിനിക്ക് തമിഴിൽ നിന്നും അവസരങ്ങൾ വന്നു. ചെറിയ പ്രായത്തിൽ ഡബിൾ റോളുകളിൽ വരെ ശാലിനി അഭിനയിച്ചിട്ടുണ്ട്. 1983 മുതൽ 1990 വരെ ശാലിനി ബാലതാരമായി നിരന്തരം സിനിമകൾ ചെയ്തിരുന്നു.

  പിന്നീട് അഭിനയം നിർത്തി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു രണ്ടാം വരവ് നടത്തി അനിയത്തിപ്രാവ് എന്ന സിനിമയിൽ നായികയായി കൊണ്ടായിരുന്നു ശാലിനിയുടെ ആ വരവ്. ആദ്യ സിനിമയിൽ കുഞ്ചാക്കോ ബോബനായിരുന്നു നായകൻ.

  ഇന്നും റിപ്പീറ്റ് വാല്യുവുള്ള നിരവധി സിനിമകളിൽ ശാലിനി നായികയായി അഭിനയിച്ചിട്ടുണ്ട്. അനിയത്തി പ്രാവിന് ശേഷം നിറം, കളിയൂഞ്ഞാൽ, സുന്ദര കില്ലാഡി, പ്രേം പൂജാരി തുടങ്ങി നിരവധി മലയാള സിനിമകളിലും അലൈപായുതെ അടക്കമുള്ള തമിഴ് സിനിമകളിലും ശാലിനി നായികയായി.

  Also Read: അവര്‍ എന്നേയും സമീപിച്ചിരുന്നു, ഒരു ലക്ഷം തരാമെന്ന് പറഞ്ഞു; വധ ഭീഷണിയെന്ന് ബ്ലെസ്ലി

  വിവാഹത്തോടെയാണ് ശാലിനി അഭിനയം അവസാനിപ്പിച്ചത്. ഇപ്പോൾ താരം കുടുംബ ജീവിതം ആസ്വദിക്കുകയാണ്. ഒരുമിച്ച് സിനിമകൾ ചെയ്താണ് ശാലിനി നടൻ അജിത്തുമായി പ്രണയത്തിലായത്. നടൻ അജിത്ത് താര പരിവേഷമില്ലാത്ത തമിഴിലെ സൂപ്പർ താരങ്ങളിലൊരാളാണ്.

  അജിത്തിനെപ്പോലെ തന്നെ വളരെ സിംപിൾ ലൈഫാണ് ശാലിനിയും നയിക്കുന്നത്. വളരെ വിരളമായി മാത്രമാണ് മീഡിയയ്ക്ക് മുമ്പിൽ‌ പോലും ശാലിനി പ്രത്യക്ഷപ്പെടാറുള്ളത്. മറ്റുള്ള താരപത്നിമാരെപ്പോലെ സോഷ്യൽമീഡിയയിലും ശാലിനിയെ കാണാൻ സാധിക്കില്ല.

  ഇപ്പോഴിത ആദ്യമായി ഒരു സോഷ്യൽമീഡിയ പൊഫൈൽ ക്രിയേറ്റ് ചെയ്ത് സോഷ്യൽമീഡിയയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് ശാലിനി. ഇൻസ്റ്റ​​ഗ്രാമിലാണ് ശാലിനി തന്റെ പേരിൽ അക്കൗണ്ട് തുറന്നിരിക്കുന്നത്.

  ശാലിനി അജിത്ത് കുമാർ എന്ന് പേര് നൽകിയിരിക്കുന്ന അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷം ആദ്യം തന്നെ ഭർത്താവ് അജിത്തിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രമാണ് ശാലിനി പങ്കുവെച്ചിരിക്കുന്നത്. അക്കൗണ്ട് തുറന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ നാൽപതിനായിരത്തോട് അടുത്ത് ഫോളോവേഴ്സിനെ താരത്തിന് ലഭിച്ചു.

  ശാലിനി സോഷ്യൽമീഡിയയിൽ സജീവമാകാൻ തീരുമാനിച്ച വിവരം സഹോദരി ശ്യാമിലിയാണ് സോഷ്യൽമീഡിയ വഴി അറിയിച്ചത്. ശാലിനിയുടേയും അജിത്തിന്റേയും കപ്പിൾ ഫോട്ടോയും വൈറലാണ്. 'ഇനി മുതൽ നിരന്തരമായി കുടുംബ ചിത്രങ്ങൾ പങ്കുവെക്കണെ മാഡം...' തുടങ്ങി വിവിധ ആവശ്യങ്ങളാണ് ആരാധകർ ശാലിനിയുടെ ആദ്യത്തെ സോഷ്യൽമീഡിയ പോസ്റ്റിന് കമന്റായി കുറിച്ചിരിക്കുന്നത്. നിരവധി പേർ ശാലിനിക്ക് ആശംസകളും നേരുന്നുണ്ട്.

  സോഷ്യൽമീഡിയ പ്രൊഫൈൽ‌ തുടങ്ങിയതോടെ പതിയെ അഭിനയത്തിലേക്ക് തിരിച്ചുവരുമോയെന്നും ആരാധകർ നടിയോട് ചോ​ദിക്കുന്നുണ്ട്. അതേസമയം അജിത്ത് കുമാർ സോഷ്യൽമീഡിയയിൽ അത്ര സജീവമല്ല. ഒരിടയ്ക്ക് സ്മാർട്ട് ഫോൺ പോലും ഉപയോ​ഗിക്കാത്ത താരപത്നി കൂടിയായിരുന്നു ശാലിനി.

  Read more about: shalini
  English summary
  Finally Actress Shalini Ajith Kumar Started Instagram Account, Latest Couple Photo Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X