For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഏഴ് പവന്റെ താലി മാലയ്ക്ക് ഓർഡർ‌ കൊടുത്തു, ഫെബ്രുവരിയിൽ കല്യാണം, ഇത് നുണയല്ല'; സുബിയുടെ വിവാഹം ഉടൻ?

  |

  ചാനൽ പരിപാടികളിലൂടെയും സിനിമയിലൂടെയുമൊക്കെയായി പ്രേക്ഷകർക്ക് പരിചിതയായ താരമാണ് സുബി സുരേഷ്. യുട്യൂബ് ചാനലിലൂടെയായും സുബി സുരേഷ് വിശേഷങ്ങൾ പങ്കിടാറുണ്ട്. കോമഡി തില്ലാന ചിത്രീകരണ സമയത്ത് സുബി സുരേഷ് ഒളിച്ചോടിയെന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

  നസീർ സംക്രാന്തിക്കൊപ്പമായാണ് ഒളിച്ചോടിയെന്നായിരുന്നു അന്ന് പ്രചരിച്ചത്. തന്നെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു അതെന്ന് സുബി പറഞ്ഞിരുന്നു.

  Also Read: കമല്‍ ഹാസനുമായി ഒരു ബന്ധവുമില്ല; പ്രതിഫലമടക്കം തരാതെ പറ്റിക്കപ്പെട്ടതിനെ കുറിച്ച് വേര്‍പിരിഞ്ഞ ശേഷം ഗൗതമി

  ജീവിതത്തെ കുറിച്ച് തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് സുബി. വർഷങ്ങളായി സിനിമയും സീരിയലും സ്റ്റേജ് ഷോകളുമായി നട​ക്കുന്ന സുബി വിവാഹിതയാകാത്തത് എന്താണെന്നത് എല്ലാവരും എപ്പോഴും ചോദിക്കുന്ന കാര്യമാണ്.

  'നാട്ടുകാരെ ബോധിപ്പിക്കാനായി ചെയ്യേണ്ടതല്ലല്ലോ കല്യാണം. നല്ല നട്ടെല്ലുള്ള ഒരാളായിരിക്കണം. ഭാര്യയുടെ ചെലവിൽ കഴിയുന്ന ഒരാളായിരിക്കരുത്. പണിയെടുത്ത് ഭാര്യയെ നോക്കണം. നമ്മളെ നന്നായിട്ട് സ്‌നേഹിക്കണം.'

  'പരസ്ത്രീ ബന്ധം അറിഞ്ഞാൽ തല്ലിക്കൊന്നോളും. ഞാൻ സ്‌നേഹിക്കുന്നത് പോലെ എന്റെ വീട്ടുകാരേയും സ്‌നേഹിക്കണം. കലാകാരൻമാർ തന്നെ വേണമെന്നില്ല. യുഎസിൽ നിന്നൊരു പ്രൊപ്പോസൽ വന്നിരുന്നു.'

  'അത്ര ദൂരെ പോവാനൊന്നും താൽപര്യമില്ലെന്നുമായിരുന്നു' മുമ്പൊരിക്കൽ ഒരു പരിപാടിയിൽ വെച്ച് സംസാരിക്കവെ സുബി പറഞ്ഞത്. സുബിയുടെ അച്ഛൻ നേരത്തെ മരിച്ചതാണ്. അച്ഛനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം സുബിയുടെ കണ്ണുകൾ നിറയും. സുബിക്കൊരു സഹോദരനാണുള്ളത്.

  ഇപ്പോഴിത സുബിയുടെ പുതിയൊരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. തന്റെ വിവാഹത്തെ കുറിച്ചാണ് സുബി വീഡിയോയിൽ സംസാരിക്കുന്നത്.

  ഒരാൾ തന്നെ വിവാഹം ചെയ്യാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ച് ഒപ്പം കൂടിയിട്ടുണ്ടെന്നാണ് ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഷോയായ ഒരു കോടിയിൽ പങ്കെടുത്ത് സംസാരിക്കവെ സുബി സുരേഷ് പറഞ്ഞത്. 'ഒരു സത്യം തുറന്ന് പറയട്ടെ.... എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാൾ കൂടെ കൂടിയിട്ടുണ്ട്. പുള്ളിക്കാരൻ ഏഴ് പവന്റെ താലി മാലക്ക് വരെ ഓർഡർ കൊടുത്തിട്ടാണ് നടക്കുന്നത്.'

  Also Read: 'സിനിമയിൽ എനിക്കൊരു ജീവിതം നൽകിയിട്ടാണ് ജയൻ പോയത്, ഒരുപക്ഷേ, ജോഷി എന്ന സംവിധായകൻ ഇന്നുണ്ടാകുമായിരുന്നില്ല!'

  'പുള്ളിക്ക് ഫെബ്രുവരിയിൽ കല്യാണം നടത്തണമെന്നാണ്. വെറുതെ പറഞ്ഞതല്ല സത്യമാണ്' സുബി പറഞ്ഞു. സുബിയുടെ വെളിപ്പെടുത്തൽ കേട്ട് ഷോയുടെ അവതാരകൻ ശ്രീകണ്ഠൻ നായർ ഇത് സത്യമല്ലേയെന്ന് തുടരെ തുടരെ ചോദിക്കുന്നുണ്ട്.

  തന്റെ പ്രോ​ഗ്രാമിന് ഒരു സത്യമുണ്ടെന്നും വെറും വാക്ക് പറയരുതെന്നും ശ്രീകണ്ഠൻ നായർ പറ‍ഞ്ഞപ്പോൾ താൻ പറഞ്ഞതെല്ലാം സത്യമാണെന്ന് വീണ്ടും സുബി ഉറപ്പിച്ച് പറഞ്ഞു. ഒപ്പം തന്നെ വിവാഹം കഴിക്കാൻ ആ​ഗ്രഹം പ്രകടപ്പിച്ചയാൾ ആരാണെന്ന് ഇപ്പോൾ തന്നെ കാണിച്ച് തരാമെന്നും സുബി പുതിയ പ്രമോയിൽ പറഞ്ഞു.

  സുബിക്ക് മുമ്പ് പ്രണയങ്ങൾ ഉണ്ടായിരുന്നു. അവയെല്ലാം പാതി വഴിയിൽ വെച്ച് അവസാനിച്ച കഥകൾ പലതവണ സുബി പറഞ്ഞിട്ടുണ്ട്. '15 വർഷം മുമ്പുള്ള കാര്യമാണ്. അതാണ് ഇന്നലത്തേതു പോലെ ആളുകൾ പ്രചരിപ്പിക്കുന്നത്.'

  'മുമ്പ് ഞാൻ പ്രണയിച്ചയാൾ ഒരിക്കലും എന്റെ പണം കണ്ടല്ല എന്നെ പ്രണയിച്ചത്. എനിക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിത്തന്നത് അദ്ദേഹമാണെന്ന് പറയുമ്പോൾ അറിയാമല്ലോ അന്ന് എന്റെ കയ്യിൽ ഒട്ടും പണമുണ്ടായിരുന്നില്ലെന്ന്. ഞാൻ അന്ന് ഷോകളൊക്കെ ചെയ്തു തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ.'

  'ഞങ്ങളുടെ കുടുംബത്തിന് സാമ്പത്തിക ഞെരുക്കമുള്ള സമയമായിരുന്നു അത്. ഞാനാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. എന്റെ അമ്മയ്ക്ക് ജോലിക്ക് പോകാമല്ലോയെന്ന് അദ്ദേഹം അന്ന് ചോദിച്ചപ്പോൾ എനിക്ക് വിഷമമുണ്ടായി.'

  'കാരണം ഞാനിത്രയും വലുതായി അമ്മയേയും കുടുംബത്തേയും നോക്കാൻ പ്രാപ്തയായപ്പോൾ അമ്മയെ ജോലിക്ക് വിടേണ്ട കാര്യമില്ലല്ലോയെന്ന് അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ ഞങ്ങൾ പിരിയുകയായിരുന്നു' എന്നാണ് മുമ്പുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് സംസാരിക്കവെ സുബി പറഞ്ഞത്.

  Read more about: subi suresh
  English summary
  Finally Actress Subi Suresh Open Up About Her Marriage And Finance, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X