ബാല നീ വിജയിച്ചു, ചേരേണ്ടവർ ചേർന്നപ്പോൾ ജീവിതം കളറായി, നിങ്ങൾ എന്തേ നേരത്തെ കണ്ടുമുട്ടിയില്ല?; ബാലയുടെ പൊങ്കൽ
ഏറെ നാളുകൾക്കുശേഷം പൊങ്കൽ അതീവ സന്തോഷത്തോടെയും തൃപ്തിയോടെയും ആഘോഷിക്കുന്ന നടൻ ബാലയെയാണ് അദ്ദേഹത്തിന്റെ ബാല കോകില എന്ന യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും പുതിയ വീഡിയോയിൽ ആരാധകർക്ക് കാണാൻ കഴിഞ്ഞത്. ഇത്തവണത്തെ പൊങ്കൽ നടന് വളരെ സ്പെഷ്യലാണ്. കാരണം വിവാഹത്തിനുശേഷമുള്ള ആദ്യ പൊങ്കലാണ്. അതും പുതിയ വീട്ടിൽ. വൈക്കത്തെ വീട്ടിൽ കോകിലയ്ക്കൊപ്പം പൊങ്കൽ ഗംഭീരമായി ആഘോഷിച്ചതിന്റെ വീഡിയോ വ്ലോഗായാണ് ബാല യുട്യൂബ് ചാനലിൽ പങ്കിട്ടിരിക്കുന്നത്.
അടുത്തിടെയാണ് ഇരുവരും വിശേഷങ്ങൾ പങ്കിടാനായി യുട്യൂബ് ചാനൽ ആരംഭിച്ചത്. പൊങ്കൽ സ്പെഷ്യൽ വ്ലോഗിലാകെ നിറഞ്ഞ് നിൽക്കുന്നത് കോകിലയാണ്. പൊങ്കൽ ആശംസ നേർന്ന് കൊണ്ട് ഇൻട്രോ പറഞ്ഞതും കോകില തന്നെയാണ്.

വീടിന്റെ ഗേറ്റിന് മുന്നിൽ കോലം വരച്ചുകൊണ്ടാണ് പൊങ്കൽ ആഘോഷം ഇരുവരും തുടങ്ങിയത്. നിമിഷ നേരം കൊണ്ടാണ് കോകിക പൊങ്കൽ സ്പെഷ്യൽ കോലം വരച്ചത്. ഭാര്യ പ്രൊഫഷണൽസിനെപ്പോലെ കോലം വരയ്ക്കുന്നത് ബാലയും അതിശയത്തോടെയാണ് നോക്കി നിന്നത്. പൊങ്കൽ പാന, കരിമ്പ്, വിളക്ക് എല്ലാം ഉൾപ്പെടുത്തിയുള്ള തീമിലായിരുന്നു കോലം. ചെറിയ പ്രായം മുതൽ ചെയ്ത് തുടങ്ങിയതിനാലാണ് കോലം വരയിൽ താൻ എക്സ്പേർട്ടായതെന്ന് കോകില പറയുന്നുമുണ്ട്.
എല്ലാ ദിവസം അഞ്ച് മണിക്ക് എഴുന്നേറ്റ് താൻ മുറ്റത്ത് കോലം വരച്ചിരുന്നുവെന്നും കോകില പറയുന്നു. വീടിന് ഐശ്വര്യം കൊണ്ടുവരുന്ന ഒന്നാണ് കോലമെന്നും കോകില പറഞ്ഞു. വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യത്തെ പൊങ്കലാണ്. അതുകൊണ്ട് തന്നെ വളരെ സ്പെഷ്യലുമാണെന്ന് പറഞ്ഞാണ് ബാല വ്ലോഗിൽ സംസാരിച്ച് തുടങ്ങിയത്.
മുറ്റത്ത് കൂട്ടിയ അടുപ്പിൽ തീ പകർന്ന് ഭാര്യ കോകിലയ്ക്കൊപ്പം ചേർന്ന് മൺപാന അടുപ്പിൽ വെച്ച് ബാല പാൽ പകർന്നു. മുറ്റത്ത് കൂട്ടിയ അടുപ്പിൽ ചക്കര പൊങ്കൽ പാകം ചെയ്തതും കോകില തന്നെയാണ്. ചക്കര പൊങ്കൽ തനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണെന്നും അതിന്റെ റെസിപ്പി പിന്നീട് ഒരിക്കൽ പറഞ്ഞ് തരാമെന്നും ബാല പറയുന്നു. പൊങ്കൽ പാകം ചെയ്ത മൺപാനയിൽ മഞ്ഞളും കുങ്കുമവും പുരട്ടുന്നത് മുതൽ എല്ലാ പ്രവൃത്തികളിലും കോകിലയ്ക്ക് കയ്യാളായി ബാലയുണ്ടായിരുന്നു.
എല്ലാത്തിലും ബാലയെ കൂടി ഉൾപ്പെടുത്താൻ കോകിലയും ശ്രദ്ധിച്ചു. പൊങ്കൽ ദിവസം ബാലയ്ക്ക് പ്രിയപ്പെട്ടതെല്ലാമാണ് കോകില തയ്യാറാക്കിയത്. ഉഴുന്ന് വട, വെൺ പൊങ്കൽ, സാമ്പാർ, കടല എന്നിവയെല്ലാമായിരുന്നു സ്പെഷ്യൽ. ഇടയ്ക്ക് അടുക്കളയിൽ സഹായിക്കാനെത്തിയ ബാലയുടെ ശരീരത്തിൽ എണ്ണ തെറിക്കാതിരിക്കാൻ അടക്കം ശ്രദ്ധിച്ചും നിർദേശങ്ങൾ കൊടുത്തുമെല്ലാമായിരുന്നു കോകിലയുടെ കുക്കിങ്.

ഉഴുന്ന് വട അടക്കം കോകില എല്ലാം സ്വാദിഷ്ടമായാണ് തയ്യാറാക്കിയതെന്ന് ടേസ്റ്റ് ചെയ്തശേഷം അഭിനന്ദിക്കാനും നടൻ മറന്നില്ല. ഇരുവരുടെയും പൊങ്കൽ വീഡിയോ ആരാധകർക്കും വളരെ അധികം ഇഷ്ടപ്പെട്ടുവെന്നത് കമന്റ് ബോക്സിൽ നിന്നും വ്യക്തമാണ്. ബാല-കോകില കെമിസ്ട്രിയെ പുകഴ്ത്തിയാണ് ഏറെയും കമന്റുകൾ. ബാലയ്ക്ക് ഇപ്പോഴാണ് പെർഫക്ട് പാട്നറേ കിട്ടിയതെന്നും ആരാധകർ കുറിച്ചു. ബാലാ നീ വിജയിച്ചു.
ഇതാണ് നിനക്ക് വിധിച്ച പെൺകുട്ടി കോകിലയുമായി നല്ല രീതിൽ ഹാപ്പിയായി ജീവിക്കൂ, ചേരേണ്ടവർ ചേർന്നപ്പോൾ ജീവിതം കളറായി. നിങ്ങൾ എന്തേ നേരത്തെ കണ്ടുമുട്ടിയില്ല?, എപ്പോഴും ചിരിക്കുന്ന മുഖം അതാണ് കോകിലയുടെ പ്ലസ് പോയിന്റ്. എന്നും രണ്ടുപേരും സന്തോഷത്തോടെ ഇരിക്കണം, ചിലത് സമയമാകുമ്പോൾ അടുത്ത് എത്തും.
നല്ല ജീവിതം തുടർന്നുമുണ്ടാകട്ടെ എന്നെല്ലാമാണ് കമന്റുകൾ. ബാലയെ കുട്ടിക്കാലം മുതൽ ഹൃദയത്തിൽ കൊണ്ടുനടന്നിരുന്നയാളാണ് കോകില. പക്ഷെ പലവിധ കാരണങ്ങൾ ഇരുവർക്കും പ്രണയം പറയാനോ വിവാഹിതരാകാനോ കഴിഞ്ഞില്ല.


Click it and Unblock the Notifications