'എന്തുവാ... ഒരു ഛർദ്ദില് വരെ പ്രശ്നമാണോ?, ഛർദ്ദിക്കാൻ പോലുമുള്ള സ്വാതന്ത്ര്യം ഇല്ലേ...?'; പ്രതികരണവുമായി റോബിൻ

ഇപ്പോൾ തന്റെ ആദ്യത്തെ സിനിമയുടെ വർക്കുകളുമായി തിരക്കിലാണ് റോബിൻ. കഴിഞ്ഞ ദിവസം റോബിന്റെ ആദ്യ സിനിമ രാവണയുദ്ധത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു

ബി​ഗ് ബോസ് സീസൺ ഫോർ തുടങ്ങിയപ്പോൾ മുതൽ ഇന്ന് വരേയും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള മത്സരാർഥിയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബി​​ഗ് ബോസിൽ റോബിൻ മത്സരിക്കുന്ന സമയത്ത് റോബിന്റെ ഫാൻസെല്ലാം പിആർ ആണെന്നാണ് വിമർശനം ഉയർന്നത്.

അടുത്തിടെയായി റോബിന്റേതെന്ന പേരിൽ ഒരു വീഡിയോ ആരവ് എന്നൊരാൾ പുറത്തുവിട്ടപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. റോബിൻ ഛർദ്ദിക്കുന്നതായി അഭിനയിച്ച് വീഡിയോ ചിത്രീകരിച്ചുവെന്നാണ് ആരവ് എന്ന യുവാവ് കഴിഞ്ഞ ദിവസം ആരോപിച്ചത്.

റോബിൻ തന്നോട് പറഞ്ഞ പ്രകാരം താൻ വീഡ‍ിയോ എടുത്തതാണെന്നും ആ വീഡിയോയിൽ റോബിൻ അഭിനയിക്കുകയായിരുന്നുവെന്നുമെല്ലാമാണ് ആരവ് ആരോപിച്ചത്.

Robin Radhakrishnan, Robin Radhakrishnan news, Robin Radhakrishnan omitting, Robin Radhakrishnan wife, Robin Radhakrishnan aarav, റോബിൻ രാധാകൃഷ്ണൻ, റോബിൻ രാധാകൃഷ്ണൻ വാർത്തകൾ, റോബിൻ രാധാകൃഷ്ണനെ ഒഴിവാക്കുന്നു, റോബിൻ രാധാകൃഷ്ണൻ ഭാര്യ, റോബിൻ

സംഭവം വലിയ ചർച്ചയായി എങ്കിലും റോബിൻ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിത പ്രചരിക്കുന്ന വീഡിയോയിലെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയണ് റോബിൻ. ഛർദ്ദിക്കാൻ പോലുമുള്ള സ്വാതന്ത്ര്യം ഇല്ലേയെന്നാണ് റോബിൻ ഫിലിമി ബീറ്റ് അടക്കമുള്ള മാധ്യമങ്ങളോട് വിവാദത്തിൽ പ്രതികരിച്ച് ചോദിച്ചത്. 'കോഴിക്കോട് ഒരു ഉദ്ഘാടനത്തിന് പോയപ്പോഴായിരുന്നു സംഭവം.'

'അന്ന് എനിക്ക് തീരെ വയ്യായിരുന്നു. ട്രവലിങ്, പനി എല്ലാം കൊണ്ടും വയ്യാതെ കിടക്കുകയായിരുന്നു. അന്ന് അവിടെ എന്നെ ചിലർ കാണാൻ വന്നപ്പോഴും ഞാൻ‌ കിടക്കുകയായിരുന്നു. എന്നെ അന്ന് കാണാൻ വന്നവരെല്ലാം ഞാൻ അവിടെ കിടക്കുന്നത് കാണുന്നുണ്ടായിരുന്നു.'

'അന്ന് ഉദ്ഘാടനത്തിന് ഒരു മണിക്കൂർ താമസിച്ചാണ് എത്തിയത്. അന്ന് എനിക്കൊപ്പം ഉണ്ടായിരുന്നവർ എന്നോട് പറഞ്ഞു സംഘാടകരെ വീഡിയോകോൾ ചെയ്യുവെന്ന്. ഇനിയും ഛർദ്ദിക്കുകയാണെങ്കിൽ വീഡിയോ എടുത്ത് വെച്ചേക്കാനും പറഞ്ഞു.'

'കാരണം ആ പരിപാടിക്ക് വേണ്ടി അവർ എനിക്ക് മൂന്ന് ലക്ഷം രൂപ തന്നിട്ടുണ്ട് നേരത്തെ തന്നെ. അതുകൊണ്ടാണ് തീരെ വയ്യാതെയായാൽ കാണിക്കാൻ വേണ്ടി സേഫ്റ്റിക്കായി വീഡിയോ എടുത്ത് വെച്ചത്. എവിടേയും ഇടാൻ വേണ്ടി എടുത്ത വീഡിയോ അല്ല. ഒരു സേഫ്റ്റിക്ക് വേണ്ടി എടുത്തതാണ്. എന്നിട്ടും വയ്യാതെ ഞാൻ ആ ഉദ്ഘാടനത്തിന് പോയി.'

Robin Radhakrishnan, Robin Radhakrishnan news, Robin Radhakrishnan omitting, Robin Radhakrishnan wife, Robin Radhakrishnan aarav, റോബിൻ രാധാകൃഷ്ണൻ, റോബിൻ രാധാകൃഷ്ണൻ വാർത്തകൾ, റോബിൻ രാധാകൃഷ്ണനെ ഒഴിവാക്കുന്നു, റോബിൻ രാധാകൃഷ്ണൻ ഭാര്യ, റോബിൻ

'സേഫ്റ്റിക്ക് വേണ്ടി എടുത്ത് വെക്കാൻ പറഞ്ഞ വീഡിയോയാണ് മാസങ്ങൾക്ക് ശേഷം ഇങ്ങനെ പുറത്ത് വിട്ടിരിക്കുന്നത്. എന്തുവാ... ഒരു ഛർദ്ദില് വരെ പ്രശ്നമാണോ?. ഛർദ്ദിക്കാൻ പോലുമുള്ള സ്വാതന്ത്ര്യം ഇല്ലേ...? ആ വീഡിയോ ഞാൻ എവിടെയെങ്കിലും ഇട്ട് സിംപതി പിടിച്ച് പറ്റിയെങ്കിൽ ഓക്കെ. ഞാൻ അങ്ങനെ ചെയ്തില്ലല്ലോ.'

'എന്റെ കൈയ്യിൽ നിന്നുമല്ലല്ലോ ആ വീഡിയോ പുറത്ത് പോയിരിക്കുന്നത്. ആ ആളാണ് ഞാൻ ഛർദ്ദിക്കുന്ന വീഡിയോ എന്റെ അനുവാദം ഇല്ലാതെ പുറത്ത് വിട്ടത്. ഞാനാണ് ശരിക്കും അവനെതിരെ പരാതി കൊടുക്കേണ്ടത്. ഞാൻ മോശക്കാരനാണെന്ന് വരുത്തി തീർക്കാനല്ലേ അവൻ ആ വീഡിയോ ഇട്ടത്.'

'തകർക്കാൻ ഇങ്ങനെ ഒരുപാട് പേർ വന്നുകൊണ്ടിരിക്കും. ഞാൻ അതൊന്നും മൈൻഡ് ചെയ്യുന്നില്ല. ജെനുവിനാണെങ്കിൽ ആരവ് പോയി കേസ് കൊടുക്കട്ടെ. ദുരുദ്ദേശമില്ലായിരുന്നുവെങ്കിൽ അവൻ എന്തിന് ആ വീ‍ഡിയോ ഇത്രയും നാൾ സൂക്ഷിച്ചു?' റോബിൻ‌ വിശദീകരിച്ചു. ഇപ്പോൾ തന്റെ ആദ്യത്തെ സിനിമയുടെ വർക്കുകളുമായി തിരക്കിലാണ് താരം.

'കഴിഞ്ഞ ദിവസം റോബിന്റെ ആദ്യ സിനിമ രാവണയുദ്ധത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് റോബിൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്തുവിട്ടിരിക്കുന്നത്. രാവണയുദ്ധം എന്നാണ് ചിത്രത്തിന്റെ പേര്.

സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നതും റോബിൻ തന്നെയാണ്. കയ്യിൽ ചോരയുമായി കൂപ്പ് കയ്യോടെ നിൽക്കുന്ന റോബിനെ ഫസ്റ്റ് ലുക്കിൽ കാണാം. റോബിൻ തന്നെയാണ് നിർമാണവും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X