'ആരാണ് ആരതി പൊടിയെന്ന് ചോദിച്ചവർക്ക്.... ഇപ്പോൾ ഉത്തരം ഊഹിക്കാൻ കഴിയുന്നുണ്ടോ?'; മധുര പ്രതികാരവുമായി ആരതി!
ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ വലിയ രീതിയിൽ ഫാൻ ഫോളോയിങ് ഉണ്ടാവുകയും ജീവിതം തന്നെ മാറി മറിയുകയും ചെയ്ത വ്യക്തിയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടായതും റോബിനാണ്.
ബിഗ് ബോസിൽ നിന്നും തുടങ്ങിയ റോബിൻ തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇന്നും റോബിനെന്ന പേര് സൈബർ ലോകത്ത് ലൈവായുണ്ട്. പുതിയ സിനിമാ പ്രോജക്ടുകളും പരിപാടികളുമെല്ലാമായി റോബിൻ ജനങ്ങൾക്കിടയിൽ തരംഗമാണ്.
റോബിനെപ്പോലെ തന്നെ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ലൈവായി നിൽക്കുന്ന മറ്റൊരു പേരാണ് റോബിന്റെ ഭാവി വധു ആരതി പൊടിയുടേത്. നാളെയാണ് ഇരുവരുടേയും വിവാഹ നിശ്ചയം. അതിന്റെ ത്രില്ലിലാണ് ആരതി പൊടിയും റോബിനും.
വളരെ കുറച്ച് നാളുകളെ ആയുള്ളു റോബിനും ആരതിയും പ്രണയത്തിലായിട്ട്. ഒരു ഇന്റർവ്യൂവിനിടെ അവിചാരിതമായാണ് ഇരുവരും കണ്ടുമുട്ടി സുഹൃത്തുക്കളായത്. അന്ന് മുതലുള്ള സൗഹൃദം പ്രണയമായി വളരുകയും ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു.

ആരതി പൊടി നടിയും സംരംഭകയുമെല്ലാമാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ റോബിനെക്കാൾ കൂടുതൽ സിനിമാലോകത്ത് ബന്ധമുണ്ടാക്കാൻ ആരതി പൊടിക്ക് സാധിച്ചിട്ടുണ്ട്.
റോബിനുമായി പ്രണയത്തിലായ ശേഷം റോബിന്റെ സഹമത്സരാർഥികളുടെ പരിഹാസത്തിന് ആരതി പൊടിയും ഇരയാകാറുണ്ട്. അടുത്തിടെ റിയാസ് ആരതി പൊടിയെ പരിഹസിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. റോബിന്റെ പ്രശസ്തിയുടെ ചുവടുപിടിച്ച് ഉയർന്ന് വന്നതാണ് ആരതി പൊടിയെന്നാണ് അന്ന് പരിഹസിച്ച് റിയാസ് പറഞ്ഞത്.

നിരവധി ആരാധകരെയും കൊണ്ട് ബിഗ് ബോസിൽ നിന്നും പുറത്തെത്തിയ റിയാസ് സ്വന്തമായി ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ആ ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ആരതിയെ പരിഹസിച്ചത്. 'ഹു ദ ഹെൽ ഈസ് ആരതി പൊടി?' എന്നാണ് റിയാസ് ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായി അന്ന് പറഞ്ഞത്.
'സ്വന്തം കഴിവുകൊണ്ട് വളർന്ന ആരെങ്കിലുമാണെങ്കിൽ എനിക്ക് അറിയാൻ ചാൻസുണ്ട്. ഇനി അതല്ല പോപ്പുലറായ ഒരാളെ ബോയ്ഫ്രണ്ട് ആക്കിയതുകൊണ്ട് മാത്രം പോപ്പുലറായ വ്യക്തിയാണ് ആരതി പൊടിയെങ്കിൽ എനിക്ക് അറിയാൻ ചാൻസില്ല.'

'അത്തരം ആളുകൾക്ക് വേണ്ടി എന്റെ സമയം ഞാൻ ചിലവഴിക്കാറുമില്ലെന്നുമാണ്' റിയാസ് പറഞ്ഞത്. റിയാസിനെപ്പോലെ സ്ത്രീകൾക്ക് വേണ്ടി എപ്പോഴും സംസാരിക്കാറുള്ള ഒരു വ്യക്തി ആരതിയെ പരിഹസിച്ചത് വളരെ മോശപ്പോയി എന്നാണ് അന്ന് ആ വീഡിയോ കണ്ടവരെല്ലാം പറഞ്ഞത്.
ഇത്രയും പ്രകോപനപരമായ കമന്റ് റിയാസ് പറഞ്ഞിട്ടും ആരതി പൊടി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ റിയാസിനുള്ള മറുപടി മധുര പ്രതികാരത്തിലൂടെ വീട്ടിയിരിക്കുകയാണ് ആരതി പൊടി.

ആരതി പൊടി തന്റെ ആദ്യ തമിഴ് സിനിമയിലെ ഗാനം പങ്കുവെച്ചുകൊണ്ടാണ് തനിക്ക് നൽകാനുള്ള മറുപടി ആരതി പൊടി റിയാസിന് നൽകിയത്. ആരതി നായികയായ പുതിയ തമിഴ് ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
അതിന്റെ ചെറിയൊരു റീൽ വീഡിയോ പങ്കുവെച്ചാണ് ആരതി പൊടി റിയാസിനെ കുത്തിയുള്ള ചോദ്യം ചോദിച്ചത്. 'ആരാണ് ആരതി പൊടിയെന്ന് ചോദിച്ചവർക്ക്.... ഇപ്പോൾ ഉത്തരം ഊഹിക്കാൻ കഴിയുന്നുണ്ടോ?' എന്നാണ് തന്റെ സിനിമയുടെ ഗാനം പങ്കുവെച്ചുകൊണ്ട് ആരതി പൊടി ചോദിച്ചത്.

വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് ആരതി പൊടിയെ അഭിനന്ദിച്ച് എത്തിയത്.
കാണേണ്ടവർ കാണും കൊള്ളേണ്ടവർക്ക് കൊള്ളും, ഇതൊരു സാമ്പിൾ വെടിക്കെട്ട് മാത്രം. തൃശൂർ പൂരം കാണാൻ ഇരിക്കുന്നതെയുള്ളു മക്കളെ തുടങ്ങി നിരവധി കമന്റുകളാണ് ആരതിയെ സപ്പോർട്ട് ചെയ്ത് വന്നത്.


Click it and Unblock the Notifications