'കല്ലെറിയുന്നവർ എറിയട്ടെ... മുന്നോട്ട് തന്നെ'; റോബിന്റെ നിർമാണത്തിലൊരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ റിലീസ് നാളെ!
ഇപ്പോഴിത തന്റെ സ്വന്തം നിർമാണ കമ്പനിയായ ഡിആർആർ പ്രൊഡക്ഷൻസിന്റെ രണ്ടാമത്തെ പ്രോജക്ടിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഡോ.റോബിൻ രാധാകൃഷ്ണൻ
മലയാളം ബിഗ് ബോസ് സീസൺ നാലിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹ മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ പകുതിയിൽ വെച്ച് ഷോയിൽ നിന്നും പുറത്താകേണ്ടി വന്നെങ്കിലും മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ഇത്രയേറെ ഫാൻ ബേസ് സ്വന്തമാക്കിയ മറ്റൊരു താരമില്ല.
അടുത്തിടെ ആയിരുന്നു മോഡലും നടിയുമായ ആരതി പൊടിയുമായുള്ള റോബിന്റെ വിവാഹ നിശ്ചയം. ബിഗ് ബോസിൽ നിന്നും വന്ന ശേഷം തനിക്ക് കിട്ടിയ ഏറ്റവും വലിയ നിധിയാണ് ആരതി പൊടിയെന്നാണ് അടുത്തിടെ റോബിൻ പറഞ്ഞിരുന്നു. ആരതി പൊടി അഭിനേത്രിയും സംരംഭകയുമെല്ലാമാണ്.

സിനിമാ മോഹം ഒന്നുകൊണ്ട് മാത്രമാണ് റോബിൻ ബിഗ് ബോസിലേക്ക് പോയത്. മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം സിനിമയ്ക്ക് പിന്നാലെയായിരുന്നു റോബിന്റെ സഞ്ചാരം. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് താൻ സ്വന്തമായി സിനിമ നിർമിക്കാൻ പോവുകയാണെന്ന് റോബിൻ അറിയിച്ചിരുന്നു.
ഇപ്പോഴിത തന്റെ സ്വന്തം നിർമാണ കമ്പനിയായ ഡിആർആർ പ്രൊഡക്ഷൻസിന്റെ രണ്ടാമത്തെ പ്രോജക്ടിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഡോ.റോബിൻ രാധാകൃഷ്ണൻ ഇപ്പോൾ.
തന്റെ സോഷ്യൽമീഡിയ പേജുവഴിയാണ് സിനിമയെ സംബന്ധിച്ചുള്ള പുതിയ അപ്ഡേറ്റ്സ് റോബിൻ നൽകിയത്. ഡിആർആർ പ്രൊഡക്ഷൻസിന്റെ രണ്ടാമത്തെ പ്രോജക്ടിന്റെ ടൈറ്റിലും ടൈറ്റിൽ ബിജിഎമ്മും പോസ്റ്ററും നാളെ വൈകിട്ട് ആറ് മണിക്ക് എന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ റിലീസ് ചെയ്യുമെന്നാണ് റോബിൻ സോഷ്യൽമീഡിയയിൽ കുറിച്ചത്.
റോബിന്റെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതും നിരവധി പേർ കമന്റുകളുമായി എത്തി. നിങ്ങളെ തടയാൻ ആർക്കും കഴിയില്ല..... പരിശ്രമം നീയും നിന്നിലെ നീയും തമ്മിലല്ലേ എന്നാണ് റോബിന് ആശംസ നേർന്ന് ഭാവി വധു ആരതി പൊടി കുറിച്ചത്.
'സിനിമ എന്ന് ഇറങ്ങിയാലും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ വരും. ഏതവനെങ്കിലും വന്ന് രണ്ട് മാനിപ്പുലേഷൻ നടത്തിയാൽ ഒന്നും വീഴില്ല ഡോ.ഫാമിലി. റോബിന്റെ പോസിറ്റീവും നെഗറ്റീവ് അക്‌സെപ്റ്റ് ചെയ്ത് ഒരു ലാഭവും പ്രതീക്ഷിക്കാതെ കൂടെ കൂടിയവരാണ് ഞങ്ങൾ, കല്ലെറിയുന്നവർ എറിയട്ടെ... അവ സ്വരുക്കൂട്ടി ഒരു കൊട്ടാരമങ്ങ് പണിയണം.'
'ആ കല്ലെറിഞ്ഞവർ കൊട്ടാരമുറ്റത്ത് യാചിക്കാൻ വരുന്നത് വിദൂരമല്ല' എന്നിങ്ങനെയെല്ലാമാണ് റോബിന് ആശംസകൾ നേർന്ന് ആരാധകർ കുറിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ റോബിന് നേരെ പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ട്.

ഇതിൽ ഏറ്റവും ഒടുവിലത്തേത് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാടിന്റേതാണ്. റോബിനെതിരെ ഗുരുതര ആരോപണങ്ങളാണ് ശാലു ഉയർത്തുന്നത്. റോബിന്‍ അഭിനയിക്കുന്ന സിനിമകള്‍ ഇല്ലെന്നും അത് കള്ളമാണെന്നും ശാലു പറഞ്ഞിരുന്നു.
ശാലുവിന്റെ തുറന്ന് പറച്ചിൽ വൈറലായതോടെ റോബിനും മറുപടിയുമായി എത്തിയിരുന്നു. ശാലു പേയാടിന്റെ ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കാൻ തെളിവുണ്ടെങ്കില്‍ തനിക്കെതിരെ കേസ് കൊടുക്കാമെന്നാണ് റോബിന്‍ പുതിയ വീഡിയോയിൽ പറഞ്ഞത്.
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്കെതിരെ ഒരു വ്യക്തി ആരോപണങ്ങള്‍ ഉയര്‍ത്തുകയും അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. അതില്‍ എന്നെപ്പറ്റി ഒരുപാട് ആരോപണങ്ങളാണ് ഉള്ളത്. ശാലു പേയാട് എന്നാണ് ആ വ്യക്തിയുടെ പേര്. കുറച്ച് ദിവസങ്ങളായി അതിലൊരു ക്ലാരിഫിക്കേഷന്‍ കൊടുക്കണമെന്ന് കരുതിയതാണ്.'
'ഇപ്പോഴാണ് ശരിയായ സമയമെന്ന് തോന്നുന്നു. താങ്കള്‍ പറയുന്നത് പോലെ നാല് പേരുടെ ജീവിതം ഞാന്‍ നശിപ്പിച്ചെന്നും എന്റെ പ്രവര്‍ത്തികള്‍ താങ്കളേയും ബാധിച്ചു എന്നാണ്. നിങ്ങളുടെ കയ്യില്‍ സോളിഡായിട്ടുള്ള തെളിവുണ്ടെങ്കില്‍ ഈ ഇന്ത്യാ മാഹാരാജ്യത്തില്‍ നമ്മളെ സഹായിക്കാന്‍ പൊലീസ് സ്‌റ്റേഷനും കോടതിയുമുണ്ട്. ആ തെളിവുകളുമായി പൊലീസ് സ്‌റ്റേഷനില്‍ പോവുക.'
'എനിക്കെതിരെ കേസ് കൊടുക്കുക. നിയമപരമായിട്ട് പോകാന്‍ ഇവിടെ കോടതിയുണ്ട്. എന്തുകൊണ്ട് ആ രീതിയില്‍ പോകുന്നില്ല? എന്തിനാണ് ഇങ്ങനെ ചാനലില്‍ വന്നിരുന്ന് പറയുന്നത്' എന്നാണ് റോബിൻ മറുപടി വീഡിയോയിൽ റോബിനോട് ചോദിച്ചത്.


Click it and Unblock the Notifications