ഒടുവില്‍ ദിയ സമ്മതിച്ചു! അമ്മയുടെ ആഗ്രഹം സാധിച്ചു! ആ നിമിഷങ്ങൾ പകർത്തിയത് അഹാന! ചിത്രങ്ങൾ വൈറൽ
വ്‌ളോഗിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് ദിയ കൃഷ്ണ. മകനായ ഓമിയുടെ വിശേഷങ്ങളും കാണിക്കുന്നുണ്ട്. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായത് മുതല്‍ ഓമിയുടെ എല്ലാ വിശേഷങ്ങളും കാണിക്കുന്നുണ്ടായിരുന്നു. ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ ഗണേഷും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. അശ്വിനും ദിയയുടെ കൂടെയായി വ്‌ളോഗില്‍ വരാറുണ്ട്. എഞ്ചീനിയറായ അശ്വിന്‍ ദിയയുടെ ബിസിനസ് കാര്യങ്ങളിലും സഹായിക്കാറുണ്ട്. ക്രിക്കറ്റും, സിനിമയും, യാത്രകളുമൊക്കെ അത്രമേല്‍ ഇഷ്ടമാണ് അശ്വിന്. അശ്വിന് ക്രിക്കറ്റ് മാച്ചായതിനാല്‍ ആ സമയത്ത് ഓമിക്കൊപ്പം വീട്ടിലേക്ക് പോയതും, സ്ഥിരം ഉടുപ്പ് വെച്ച് ഫോട്ടോ ഷൂട്ട് ചെയ്തതിനെക്കുറിച്ചുമായിരുന്നു പുതിയ വീഡിയോ. ആ ഉടുപ്പില്‍ ഓമിയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് വീട്ടില്‍ എല്ലാവരും ഒരുപോലെ പറഞ്ഞിരുന്നു. ഓസി സമ്മതിക്കുമോ എന്നോര്‍ത്തുള്ള ആശങ്കയായിരുന്നു അമ്മയ്ക്ക്.
അഹാന മുതല്‍ ഹന്‍സിക വരെ ഇട്ട ഉടുപ്പ് സിന്ധു കൃഷ്ണ ഇപ്പോഴും അതുപോലെ സൂക്ഷിച്ച് വെച്ചിരുന്നു. ഇനി ഓമിയേയും ആ ഡ്രസില്‍ ഫോട്ടോ എടുത്ത് കാണണമെന്ന ആഗ്രഹമുണ്ടെന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. അഹാനയും, ഇഷാനിയുമെല്ലാം ഇതേ ആഗ്രഹം പങ്കുവെച്ചിരുന്നു. ഇത്തവണ അര്‍ജുനും ഇവരോടൊപ്പമുണ്ടായിരുന്നു. അഹാനയായിരുന്നു ഫോട്ടോ പകര്‍ത്തിയത്. എല്ലാ കാര്യങ്ങളും സെറ്റാക്കാനായി ഇഷാനിയും കൂടെയുണ്ടായിരുന്നു. അത്രയേറെ ആഗ്രഹിച്ച കാര്യം സഫലീകരിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു സിന്ധു കൃഷ്ണ. ഇവരിതെന്തൊക്കെയാണ് ചെയ്യാന്‍ പോവുന്നതെന്നായിരിക്കും അവന്‍ ചിന്തിക്കുന്നതെന്ന് തോന്നുന്നു. ഇനി സൗണ്ടൊന്നും കൊടുക്കണ്ടടാ, അതൊന്നും ഫോട്ടോയില്‍ കിട്ടില്ലെന്നായിരുന്നു ദിയയുടെ കമന്റ്.

ഈ ഡ്രസില്‍ കുഞ്ഞിനെ കാണാനായി കാത്തിരിക്കുകയായിരുന്നു. ഓമി ഫാന്‍സിന് മന്തി കിട്ടിയ ഫീലാണ്. അഹാനയുടെ ഡബ്ബിംഗ് അടിപൊളി. ഇപ്പോള്‍ ദിയ ശരിക്കും അമ്മയെപ്പോലെ തന്നെ. പെരുമാറ്റത്തില്‍ നല്ല വ്യത്യാസമുണ്ട്. ഓമിക്ക് പുരുഷന്‍മാരെ കാണുമ്പോള്‍ പ്രത്യേകമായൊരു സന്തോഷമാണല്ലോ. ഒടുവില്‍ അമ്മയുടെ ആഗ്രഹം സാധിപ്പിച്ച് കൊടുത്തല്ലോ, വളരെ നല്ല കാര്യം തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്.
അച്ഛന്റെ കൈയ്യിലെ പോലെ തന്നെ അവന്‍ ആ നിമിഷങ്ങള്‍ ആസ്വദിക്കുകയായിരുന്നു അര്‍ജുന്‍ വന്നപ്പോള്‍. ഓമിക്ക് പുറകിലായി നിലത്ത് ഇരിക്കുകയായിരുന്നു ഇഷാനിയും ദിയയും. ഹന്‍സികയും, അര്‍ജുനുമായിരുന്നു ക്യാമറയ്ക്ക് മുന്നില്‍ നിന്നും ആക്ഷനൊക്കെ കാണിച്ചത്. അഹാനയായിരുന്നു ഫോട്ടോഗ്രാഫര്‍. ഇടയ്ക്ക് അസ്വസ്ഥനായിരുന്നുവെങ്കിലും അഹാന പറയുന്നതനുസരിച്ച് പോസ് ചെയ്യുന്നുണ്ടായിരുന്നു ഓമി.
ഇന്‍സ്റ്റഗ്രാമിലൂടെയായി ആ ചിത്രങ്ങള്‍ ദിയ പങ്കുവെച്ചിരുന്നു. ക്രിക്കറ്റ് മാച്ച് കഴിഞ്ഞ് അശ്വിന്‍ എത്തിയതും വീഡിയോയില്‍ കാണിച്ചിരുന്നു. എല്ലാവരുടെയും കൈയ്യില്‍ നിന്നും കരഞ്ഞ്, വാശി പിടിച്ചാണ് അശ്വിന്റെ അടുത്തേക്ക് പോയത്. കുറേനേരമായി കാണാതിരുന്നതിന്റെ പ്രശ്‌നമാണ്. അവനെ തൊട്ട് തലോടുന്നതൊക്കെ കാണാമായിരുന്നു. അശ്വിന്‍ വന്ന് കഴിഞ്ഞാല്‍ പിന്നെ എന്റെ കൈയ്യിലും വരില്ല, അതാണ് അവസ്ഥ. ഒരു സാധനവും അവന്റെ കൈയ്യില്‍ കൊടുക്കരുത്, അവിടെ പോയി അവന്‍ തന്നെ എടുത്ത് വരട്ടെ എന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.


Click it and Unblock the Notifications











