മുഖത്ത് നിറചിരി... ഊർജസ്വലയായി എലിസബത്ത്; ഒടുവിൽ ബാലയ്ക്കെതിരെ നിയമപരമായി നീങ്ങുന്നു?, വീഡിയോ വൈറൽ!

അടുത്തിടെയാണ് നടൻ ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ എലിസബത്ത് രം​ഗത്ത് എത്തിയത്. ക്രൂരമായ മാനസീക ശാരീരിക പീഡനം അനുഭവിച്ചതിനാലാണ് നടനുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നാണ് എലിസബത്ത് പറഞ്ഞത്. തന്നോട് ചെയ്ത കാര്യങ്ങൾ മാത്രമല്ല പലരോടുമായി നടൻ ചെയ്തിട്ടുള്ള ക്രൂരതകൾ എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. ബന്ധം വേർപ്പെടുത്തിയശേഷം ഡിപ്രഷൻ അനുഭവിക്കുകയായിരുന്നുവെന്നും ബാലയുടെ നിരന്തരമായ ഭീഷണികൾ ഉണ്ടെന്നും എലിസബത്ത് പറഞ്ഞു.

ബാലയുമായി ബന്ധപ്പെട്ട സത്യങ്ങൾ വിളിച്ച് പറഞ്ഞതുകൊണ്ട് ജീവൻ അപകടത്തിലാണെന്നും താൻ വീഡിയോകൾ പങ്കുവെക്കാതിരുന്നാൽ എല്ലാവരും തന്നെ കുറിച്ച് അന്വേഷിക്കണമെന്നും എലിസബത്ത് പറഞ്ഞിരുന്നു.

Elizabeth Udayan bala

മാർച്ച് 24ന് ബാലയുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവെച്ചശേഷം എലിസബത്ത് സോഷ്യൽമീഡിയയിൽ നിന്നും അപ്രത്യക്ഷമായിരുന്നു. അതുകൊണ്ട് തന്നെ സ്ഥിരം പ്രേക്ഷകരും എലിസബത്തിന് എന്തെങ്കിലും സംഭവിച്ച് കാണുമോയെന്ന ആശങ്കയിലായിരുന്നു. എന്നാൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും താൻ സേഫാണെന്നും അറിയിച്ച് വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്.

മുഖത്ത് നിറചിരിയുമായി ഊർജസ്വലയായാണ് എലിസബത്ത് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ച് നാളുകളായി വിവാദങ്ങളും ഡിപ്രഷനും എല്ലാം മൂലം ജീവിതം ദുസ്സഹമായിരുന്നതിനാൽ വീഡിയോയിൽ എലിസബത്ത് പ്രത്യക്ഷപ്പെട്ടിരുന്നില്ല. സന്തോഷവതിയായി എലിസബത്തിനെ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് പ്രേക്ഷകരും.

താൻ നേരിട്ട ക്രൂരതകൾക്ക് പകരം ചോദിക്കാൻ എലിസബത്ത് നിയമ വഴിയെ നീങ്ങുകയാണെന്നാണ് പുതിയ വീഡിയോയിൽ നിന്നും എലിസബത്തിന്റെ വാക്കുകളിൽ നിന്നും മനസിലാകുന്നത്. കുറേ ദിവസമായി ഞാൻ വീഡിയോ ചെയ്യുന്നുണ്ടായിരുന്നില്ല. ഹാപ്പിയാണോ സേഫാണോയെന്ന് ചോദിച്ച് കുറേ മെസേജുകളും കമന്റുകളും വന്നിട്ടുണ്ടായിരുന്നു. ഞാൻ രണ്ട് ദിവസം വീഡിയോ ഇല്ലെങ്കിൽ അന്വേഷിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു സോറി... ചില കാരണങ്ങൾ കൊണ്ട് വീഡിയോ ഇടാൻ പറ്റിയില്ലായിരുന്നു.

സീരിയസിലി എന്റെ കാര്യത്തിൽ കൺസേൺ ആയതുകൊണ്ടാണ് ഇത്രയും ദിവസമായിട്ടും അന്വേഷിച്ച് കൊണ്ടിരുന്നതെന്ന് എനിക്ക് അറിയാം. നിങ്ങൾ ആ​ഗ്രഹിക്കുന്നത് പോലുള്ള സ്റ്റെപ്പുകൾ‌ ‍ഞാൻ എടുത്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. കുറെ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് എനിക്ക് ഒന്നും അധികം പറയാൻ പറ്റില്ല. എല്ലാം നല്ലതായി നടക്കുമെന്ന് വിചാരിക്കുന്നു. എല്ലാവരുടേയും പ്രാർത്ഥന വേണം.

Elizabeth Udayan bala

കുറേപ്പേർ എനിക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുണ്ട്. മെസേജുകൾ എല്ലാം കാണുന്നുണ്ടായിരുന്നു. ബുദ്ധിമുട്ടുകൾ ചിലത് ഉണ്ടായിരുന്നതുകൊണ്ടാണ് വീഡിയോ ഇടാതിരുന്നത്. വീഡിയോ ഇടാത്തതിൽ കുറ്റബോധം ഉണ്ടായിരുന്നു. നിങ്ങൾ വിചാരിക്കുന്നത് പോലെ തന്നെ എല്ലാം മുന്നോട്ട് പോകുന്നുണ്ട് എന്നാണ് എലിസബത്ത് പറഞ്ഞത്.

ആട്ടിൻ തോലണിഞ്ഞ ചെന്നായയുടെ യഥാർത്ഥ രൂപം എല്ലാവരുടെയും മുന്നിൽ വളരെ പെട്ടെന്ന് തന്നെ അഴിഞ്ഞു വീഴട്ടെയെന്നും തക്കതായ ശിക്ഷ ലഭിക്കട്ടെയെന്നും എലിസബത്തിന് നീതി ലഭിക്കട്ടെ എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എന്നാണ് വീഡിയോ വൈറലായതോടെ ഒരാൾ കമന്റ് ചെയ്തത്. എലിസബത്തിനെ കണ്ടപ്പോൾ ആശ്വാസമായി. ധൈര്യത്തോടെ മുന്നോട്ട് പോകൂ, കുറേ ദിവസത്തിനുശേഷം എലിസബത്തിന്റെ വോയിസ് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എല്ലാം നന്നായി വരട്ടെ...

സന്തോഷായി... മോളെ കണ്ടപ്പോൾ. നല്ല സുന്ദരിയായിട്ടുണ്ട്. മിടുക്കിയായി ഇരിക്കൂ. ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹവും എന്നും കൂടെയുണ്ടാവും എന്നിങ്ങനെ ആയിരുന്നു കമന്റുകൾ ഏറെയും. ബാലയ്ക്കെതിരെ എലിസബത്ത് ​ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും നിയമത്തിന്റെ ഭാ​ഗത്ത് നിന്നും ഒരു തരത്തിലുള്ള നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല ബാല എലിസബത്തിന് എതിരെ പോലീസിൽ പരാതിപ്പെടുകയും ചെയ്തു.

Read more about: actor bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X