'ആരും ആരെയും ചതിച്ചിട്ടില്ല, ഒരാൾക്കൊപ്പം നിന്ന് ഫോട്ടോ പോസ്റ്റ് ചെയ്താൽ പെണ്ണ് പിടിയാകുമോ'; ഗോപി സുന്ദർ!
ഗോപി സുന്ദറിന്റെ സംഗീത ജീവിതത്തെക്കാൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമാണ്. സോഷ്യൽമീഡിയയുടെ വരവോടെ ഏറ്റവും കൂടുതൽ സൗബർ ആക്രമണവും സോഷ്യൽമീഡിയ ഓഡിറ്റിങിനും ഗോപി സുന്ദറിന് വിധേയനാകേണ്ടി വന്നിട്ടുണ്ട്. മുഖം നോക്കാതെ പ്രതികരിക്കുന്ന ഗോപി സുന്ദർ പരിഹസിച്ചും ചീത്ത വിളിച്ചുമുള്ള കമന്റുകൾക്ക് ഉടനടി മറുപടി നൽകാറുമുണ്ട്. രണ്ട് ദിവസമായി ഗോപി സുന്ദറാണ് സോഷ്യൽമീഡിയയിൽ ചർച്ച വിഷയം.
സുഹൃത്തും കലാകാരിയുമായ പ്രിയയ്ക്കൊപ്പമുള്ള ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ ഇത് എത്രാമത്തെ പ്രണയമാണ്?, അമൃതയെ ഉപേക്ഷിച്ചോ തുടങ്ങി നിരവധി കമന്റുകളും ചോദ്യങ്ങളും ഗോപി സുന്ദറിന്റെ സോഷ്യൽമീഡിയ പേജിൽ നിറയാൻ തുടങ്ങി. സ്വിറ്റ്സർലന്റ് യാത്രയിലായതിനാൽ ഒന്നിനോടും താരം പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ തന്നെ പറ്റി പരക്കുന്ന റൂമറുകൾക്ക് കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. ആരും ആരെയും ചതിച്ചിട്ടില്ലെന്നും ഒരാൾക്കൊപ്പം നിന്ന് ഫോട്ടോ പോസ്റ്റ് ചെയ്താൽ പെണ്ണ് പിടിയാകുമോ എന്നുമാണ് ഗോപി സുന്ദർ ചോദിക്കുന്നത്.
'ഇവിടെ ആർക്കും ഒരു പ്രശ്നവും ഇല്ല. ആരും ആരെയും ചതിച്ചിട്ടും ഇല്ല. എല്ലാവരും ഹാപ്പിയായി പോകുന്നു. നിങ്ങൾക്കൊന്നും വേറെ ഒരു പണിയും ഇല്ലേ..? പിന്നെ ഒരു കാര്യം ചോദിക്കട്ടെ... ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ അതിനെ പെണ്ണ് പിടിയെന്ന ഒരു കാര്യമായി കാണാൻ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുന്നത്..? നമിച്ചു...'
'അരി തീർന്നെങ്കിൽ അണ്ണന്മാർക്ക് മാസം അരി ഞാൻ വാങ്ങത്തരാം' എന്നാണ് ഗോപി സുന്ദർ കുറിച്ചത്. ഒപ്പം സ്വന്തം പപ്പിക്കൊപ്പം പുഴയോരത്തെ വിശ്രമിക്കുന്ന ഒരു ചിത്രവും താരം പങ്കിട്ടു. നിരവധി പേരാണ് ഗോപി സുന്ദറിന്റെ കിടിലൻ മറുപടിയെ പ്രശംസിച്ച് എത്തിയത്. മികച്ച സംഗീതത്തിലൂടെ ഞങ്ങളെ പ്രചോദിപ്പിക്കുക.
മറ്റൊന്നും ശ്രദ്ധിക്കേണ്ട ഞങ്ങൾക്ക് ഇത്രയെ വേണ്ടു, അടിപൊളി മറുപടി, അങ്ങിനെ അങ്ങോട്ട് ചോദിക്ക് മൊയലാളി, നിങ്ങൾ നിങ്ങളുടെ ജീവിത ആസ്വദിക്കൂ... ലോകം അതിനോട് പൊരുത്തപ്പെട്ടോളും എന്നിങ്ങനെയാണ് ഗോപി സുന്ദറിനെ അനുകൂലിച്ച് വന്ന കമന്റുകൾ. അടുത്തിടെയായി നിരവധി വിദേശ ഷോകൾ ലഭിച്ചതിനാൽ അതിന്റെ തിരക്കിലായിരുന്നു ഗോപി സുന്ദർ.

മാത്രമല്ല അടുത്തിടെയായി അമൃത സുരേഷിനൊപ്പമുള്ള ഫോട്ടോകളോ കുറിപ്പുകളോ ഒന്നും ഗോപി സുന്ദർ പങ്കുവെച്ചതുമില്ല. ഇതോടെയാണ് ഇരുവരും വേർപിരിഞ്ഞുവോ എന്ന ചർച്ച സോഷ്യൽമീഡിയയിൽ ആരംഭിച്ചത്. കൂടാതെ കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പമുള്ള ഫോട്ടോ കൂടി ഗോപി സുന്ദർ പങ്കുവെച്ചതോടെ അമൃതയും ഗോപി സുന്ദറും പിരിഞ്ഞെന്ന് ആരാധകർ സ്വയം തീരുമാനിക്കുകയും അത്തരത്തിലുള്ള കമന്റുകൾ കുറിക്കുകയും ചെയ്തു.
അമൃത സുരേഷ് അടുത്തിടെയായി കാശി അടക്കമുള്ള പുണ്യസ്ഥലങ്ങളിലൂടെ യാത്ര നടത്തുകയാണ്. 'ഹലോ പ്രിയപ്പെട്ടവരേ... ഞാൻ ഇപ്പോഴും ഒരു ഇടവേളയിലാണ്. വേദനകൾ മറക്കാനും മാനസികമായി സുഖപ്പെടുത്താനും എന്റെ ആന്തരിക യാത്രയെ സ്വീകരിക്കാനുമുള്ള സമയമാണിത്.'
'ലോകത്തെ അറിയാനും പ്രതിഫലിപ്പിക്കാനും വളരാനും അനുവദിച്ചുകൊണ്ട് എന്റെ യാത്രകൾ ഈ പ്രക്രിയയുടെ ഒരു പ്രധാന ഭാഗമാണ്. ഓർക്കുക ജീവിതം ശോഭയുള്ള നിമിഷങ്ങൾ നിറഞ്ഞ മനോഹരമായ ഒരു യാത്രയാണ് ഞാൻ ഓരോന്നും ആസ്വദിച്ച് കൊണ്ടിരിക്കുന്നത്. വളരെ വേഗം നിങ്ങളോടൊപ്പമുണ്ടാകും. കൂടുതൽ വിസ്മയകരമായ നിമിഷങ്ങളും സംഗീതവും പങ്കിടാൻ തയ്യാറാണ്. കാത്തിരിക്കുക. ശ്രദ്ധിക്കുക... അനുഗ്രഹീതരായി തുടരുക', എന്നാണ് കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പിൽ അമൃത പറഞ്ഞത്.


Click it and Unblock the Notifications