കുടുംബത്തിലേക്ക് പുതിയ അതിഥി വന്നു! സഹോദരന്റെ വിവാഹദിവസം തിളങ്ങി നടി ശിവദ, ചിത്രങ്ങള്‍ വൈറല്‍

ഹിറ്റ് ആല്‍ബത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ നടി ശിവദ ലിവിംഗ് ടുഗെദര്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായിട്ടെത്തുന്നത്. ജയസൂര്യ നായകനായി അഭിനയിച്ച സു സു സുധി വാത്മീകം എന്ന ചിത്രത്തിലെ കല്യാണി എന്ന കഥാപാത്രമായിരുന്നു ശിവദ ശ്രദ്ധിക്കപ്പെടാന്‍ കാരണം. അതിന് ശേഷം കൈനിറയെ അവസരങ്ങളായിരുന്നു നടിയെ തേടി എത്തിയത്.

ഏറെ കാലം പ്രണയത്തിലായിരുന്ന ശിവദയും സുഹൃത്ത് മുരളി കൃഷ്ണനും 2011 ലായിരുന്നു വിവാഹിതരാവുന്നത്. ഇരുവര്‍ക്കും ഒരു മകളാണുള്ളത്. മകളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ പറഞ്ഞ് കൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നടി ഫോട്ടോസ് പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ ശിവദയുടെ സഹോദരന്റെ വിവാഹത്തിന് പോയ കഥയാണ് നടി പറയുന്നത്.

sshivada

സഹോദരന്റെ വിവാഹത്തിനായി ഒരുങ്ങി പോയപ്പോഴുള്ള ചിത്രങ്ങളും വിവാഹശേഷം കുടുംബത്തിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുമാണ് ശിവദ പങ്കുവച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് ശേഷം ഒരുങ്ങി പുറത്ത് ഇറങ്ങാന്‍ ഒരവസരം ലഭിച്ചുവെന്നും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണെന്നും ചിത്രങ്ങള്‍ക്ക് താഴെ അടിക്കുറിപ്പായി നടി പറയുകയാണ്. മാത്രമല്ല ചുറ്റും ആരുമില്ലാതെ വന്നപ്പോഴാണ് ഈ ചിത്രങ്ങളൊക്കെ കിട്ടിയതെന്ന് കൂടി നടി സൂചിപ്പിച്ചിട്ടുണ്ട്.

വിവാഹത്തിന് വേണ്ടി കാറില്‍ യാത്ര ചെയ്യുമ്പോഴും പുറത്തിറങ്ങിയപ്പോഴുമൊക്കെ മാസ്‌ക് ധരിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന ചില ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു. സഹോദരന്റെ വിവാഹത്തിനാണെങ്കിലും മാതൃകാപരമായ നീക്കം നടത്തുകയും അത് ആരാധകരുമായി പങ്കുവെക്കാന്‍ മനസ് കാണിച്ച നടിയോട് നന്ദി പറയുകയാണ് ആരാധകര്‍. അതുപോലെ ശിവദയുടെ സഹോദരനും നാത്തൂനും ആശംസകളും അറിയിച്ചിരിക്കുകയാണ്.

sshivada

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള ശിവദ മകള്‍ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോസുമൊക്കെ നേരത്തെ പങ്കുവെച്ചിരുന്നു. മകള്‍ വളരെ കുഞ്ഞ് ആയിരിക്കുന്ന സമയത്ത് ജിം ട്രെയിനറെ ഏല്‍പ്പിച്ചിട്ടായിരുന്നു നടിയുടെ വ്യായാമം. മാത്രമല്ല മകളുടെ എല്ലാ കാര്യങ്ങളും നോക്കാന്‍ ഭര്‍ത്താവ് എപ്പോഴും ഉണ്ടാവുമെന്ന് സൂചിപ്പിച്ച് ഒരു പോസ്റ്റും കഴിഞ്ഞ മാസം നടി പങ്കുവെച്ചിരുന്നു.

പ്രസവത്തിന് ശേഷം നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും അടുത്തിടെ നടി തുറന്ന് സംസാരിച്ചിരുന്നു. മകള്‍ ജനിച്ച ആദ്യ ദിവസങ്ങള്‍ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. തുടക്കത്തില്‍ ബ്രെസ്റ്റ് ഫീഡിങ് ഒക്കെ വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ഇതെല്ലാം ആസ്വദിക്കുന്നുണ്ടെങ്കിലും അന്നിതിനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു താനെന്നും നടി പറയുകയാണ്.

More from Filmibeat

Read more about: ശിവദ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X