വർഷങ്ങൾക്ക് ശേഷം പച്ചാളം ഭാസിയും രാജപ്പൻ തെങ്ങുംമൂടും കണ്ടുമുട്ടിയപ്പോൾ, മനസ് നിറഞ്ഞ് ആരാധകർ!

ഏറ്റവും കൂടുതൽ മനോഹരമായി ഏത് കഥാപാത്രവും ഇമോഷനും കൈകാര്യം ചെയ്യുന്നവരാണ് മലയാളത്തിലെ താരങ്ങൾ. ഇന്ത്യൻ സിനിമ തന്നെ വളരെ പ്രതീക്ഷയോടെയാണ് മലയാളത്തിലെ പ്രതിഭകളെ നോക്കി കാണുന്നത്. മലയാളത്തിൽ ഇറങ്ങുന്ന സിനിമകൾക്ക് പഴക്കം വരുന്നില്ല. മാത്രമല്ല ഏത് കാലഘട്ടത്തിൽ അത് കണ്ടാലും ആ കാലഘട്ടത്തോട് യോജിക്കുന്ന എന്തോ ഒന്ന് ആ സിനിമയിലുണ്ടാകും.

അത് വെറും കഥകൾകൊണ്ട് മാത്രമല്ല താരങ്ങളുടെ പ്രകടനങ്ങൾ കൊണ്ട് കൂടിയാണ് കാലാതീതമായി മാറുന്നത്. ഇന്ന് മലയാള സിനിമയിലുള്ള ഏറ്റവും പോരായ്മ എല്ലാത്തരം കഥാപാത്രങ്ങളും കൈകാര്യം ചെയ്യുന്ന അഭിനേതാക്കളുടെ കുറവാണ്. ഇന്നസെന്റ് കൂടി കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞതോടെ ആരാധകരും നിരാശയിലാണ്.

Jagathy Sreekumar

കെപിഎസി ലളിത, നെടുമുടി വേണു, കൽപ്പന തുടങ്ങി ഒരുപിടി താരങ്ങൾ ഇതിനോടകം മലയാളത്തിൽ നിന്ന് മൺമറഞ്ഞ് പോയി. ഇവർക്കൊക്കെ പകരമാകാൻ മാത്രം കെൽപ്പുള്ള താരങ്ങൾ ഇല്ലതാനും.... വളരെ വർഷങ്ങളായി മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജ​ഗതി ശ്രീകുമാർ എന്ന മഹാപ്രതിഭയുടെ തിരിച്ചുവരവിനായി.

വല്ലപ്പോഴും മാത്രമാണ് പുറം ലോകത്തേക്ക് അദ്ദേഹം എത്തുന്നതും തന്റെ പ്രേക്ഷകരെ കാണുന്നതും. തനിക്കൊപ്പം അരങ്ങ് തകർത്തവർ‌ ഓരോരുത്തരായി കൊഴിഞ്ഞ് പോകുന്നത് അദ്ദേഹം മനസിലാക്കിയുണ്ടാകും. ഇപ്പോഴിത വളരെ വർഷങ്ങൾക്ക് ശേഷം അപൂർവമായൊരു കൂടിക്കാഴ്ച സംഭവിച്ചിരിക്കുകയാണ്.

നടൻ ശ്രീനിവാസനും ജ​ഗതി ശ്രീകുമാറും ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കാലത്തിൻ്റെ വരദാനമായ ആ ഒത്തുചേരൽ സംഭവിച്ചത് ഫ്ലവേഴ്സ് ടിവിയുടെ കോമഡി അവാർഡ്സ് വേദിയിലാണ്. രണ്ടുപേരും അസുഖങ്ങളെ തുടർന്ന് സിനിമയിൽ‌ അത്ര സജീവമല്ല. വല്ലപ്പോഴും മാത്രമാണ് ശ്രീനിവാസൻ സിനിമകൾ ചെയ്യുന്നത്.

സിനിമയെ ജീവവായുവാക്കിയവർ അവശതയോടെ കസേരകളിൽ ഇരിക്കുന്നത് കാണുമ്പോൾ ആരാധകർക്കും ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെടാറുണ്ട്. ശ്രീനിവാസൻ-ജ​ഗതി കോമ്പോയിൽ പിറന്ന കോമഡികൾക്കെല്ലാം ഇന്നും ആരാധകരുണ്ട്.

ലാസർ എളേപ്പൻ-ചക്കച്ചാൻപറമ്പിൽ ജോയി, മൊയ്തൂട്ടി ഹാജി-ഇരുന്തലക്കാടൻ, സരോജ് കുമാർ-പച്ചാളം ഭാസി തുടങ്ങി ഒട്ടനവധി ഹിറ്റ് കോമ്പോകൾ ഇരുവരും ചേർന്ന് മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്.

Jagathy Sreekumar

പ്രിയ സുഹൃത്തിനെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ സന്തോഷം കൊണ്ട് തലോടുന്ന ശ്രീനിവാസന്റെ വീഡിയോ ആരുടേയും കണ്ണ് നിറയ്ക്കും. അസുഖക്കിടക്കയിൽ നിന്ന് തിരികെ സിനിമാ സെറ്റുകളിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട് ശ്രീനിവാസൻ. കുറുക്കൻ എന്നൊരു സിനിമ അടുത്തിടെ അഭിനയിച്ച് പൂർത്തിയാക്കി.

ഇനിയും എന്തെങ്കിലുമൊക്കെ എഴുതണം അഭിനയിക്കണമെന്നതൊക്കെ തന്നെയാണ് ശ്രീനിവാസന്റെ മോഹം. അച്ഛന്റെ ആരോ​ഗ്യം തിരികെ കൊണ്ടുവരാൻ ഏറ്റവും നല്ല മരുന്ന് സിനിമ തന്നെയാണെന്നാണ് മകൻ വിനീത് ശ്രീനിവാസൻ അടുത്തിടെ പറഞ്ഞത്. അതുകൊണ്ട് തന്നെ നല്ല കഥപാത്രങ്ങൾ വരുമ്പോൾ തടയാതെ അവ ചെയ്യാൻ ശ്രീനിവാസനെ കുടുംബവും പ്രേത്സാഹിപ്പിക്കാറുണ്ട്.

ഇന്നും വേദികളിൽ വരുമ്പോൾ‌ ഒട്ടും പുതുമ നഷ്ടപ്പെടാത്ത കൗണ്ടറുകൾ ശ്രീനിവാസൻ പറയാറുണ്ട്. വളരെ നാളുകൾക്ക് ശേഷം മഴവിൽ മനോരമയുടെ അമ്മ ഷോയിൽ ശ്രീനിവാസൻ പ്രത്യക്ഷപ്പെട്ടത്. ആരാധകരും സിനിമാ പ്രേമികളും ആഘോഷിച്ചിരുന്നു. ജ​ഗതി ശ്രീകുമാർ ഏറ്റവും അവസാനമായി അഭിനയിച്ചത് സിബിഐ 5ലാണ്. അങ്ങനെയെങ്കിലും ജ​ഗതി ശ്രീകുമാറിനെ ബി​ഗ് സ്ക്രീനിൽ കാണാൻ സാധിച്ചല്ലോ എന്നതാണ് ആരാധകർക്ക് ആശ്വാസം പകർന്നത്.

2012 മാർച്ചിൽ മലപ്പുറം തേഞ്ഞിപ്പലത്ത് വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. ഇപ്പോഴും സംസാരിക്കാനുള്ള ബുദ്ധിമുട്ടുകൾ അദ്ദേഹം നേരിടുന്നുണ്ട്. ജ​ഗതിയുടെ വിശേഷങ്ങളും ചിത്രങ്ങളും വീ‍ഡിയോയും മക്കൾ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്.

Read more about: jagathy sreekumar sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X