നയൻതാരയുടെ ഉയിരും ഉലകവും ഇതാണ്, മക്കൾക്കൊപ്പം മാസായി നയൻസിന്റെ ഇൻസ്റ്റ​ഗ്രാം എൻട്രി, വീഡിയോ വൈറൽ!

ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപര്യമാണ്. ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് എപ്പോഴും നയൻതാരയുടെയും മക്കളുടെയും വിശേഷങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.

കാരണം നയൻതാരയ്ക്ക് ഇതുവരെയും സോഷ്യൽമീഡിയയിൽ അക്കൗണ്ട് ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ താരം ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ്. കൂളിംഗ് ഗ്ലാസ് വെച്ച് ഇരട്ടക്കുട്ടികളെ രണ്ട് കൈകളിലായി എടുത്ത് മാസായി നടന്ന് വരുന്ന റീൽ പങ്കുവെച്ചുകൊണ്ടാണ് നയൻ‌താര ഇൻസ്റ്റഗ്രാമിലേക്കുള്ള തന്റെ വരവ് ആരാധ​കരെ അറിയിച്ചത്.

ജയിലറിലെ ഹുക്കും സോങിന്റെ അകമ്പടിയും റീലിനുണ്ടായിരുന്നു. ലേഡി സൂപ്പർസ്റ്റാർ സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുറന്നുവെന്നത് ആരാധകരെയും ആവേശത്തിലാക്കി. കഴിഞ്ഞ വർഷമാണ് ഇരുവർക്കും ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. എന്നാൽ കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്തുന്ന ചിത്രങ്ങളൊന്നും നയൻതാരയോ വിഘ്നേഷ് ശിവനോ പങ്കിട്ടിരുന്നില്ല.

Nayanthara

ഒരിക്കൽ പാപ്പരാസികൾ എയർപോട്ടിൽ വെച്ച് കുഞ്ഞുങ്ങളുടെ മുഖം പകർത്താൻ ശ്രമിച്ചപ്പോൾ നയൻതാര അവരെ ക്യാമറ കണ്ണുകളിൽ നിന്നും മറച്ച് പിടിച്ചു. ഇപ്പോഴിതാ ആദ്യമായി ഉലകിന്റെയും ഉയിരിന്റെയും മുഖം മറക്കാതെയുള്ള വീഡിയോ നയൻസും വിഘ്നേഷ് ശിവനും പങ്കിട്ടിരിക്കുകയാണ്.

റീൽ വീഡിയോയിൽ വെള്ള വസ്ത്രത്തിൽ അമ്മയും രണ്ട് മക്കളും ട്വിന്നിങാണ്. മൂന്ന് പേരും കൂളിങ് ​​ഗ്ലാസും ധരിച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. അമ്മയുടെയും മക്കളുടെയും സ്വാ​ഗ് പെർഫെക്ടായിരുന്നുവെന്നാണ് ഒരാൾ കുറിച്ചത്.

ഉയിരിനെയും ഉലകത്തെയും കാണാൻ‌ സാധിച്ച സന്തോഷമാണ് മറ്റ് ചില ആരാധകർ പങ്കിട്ടത്. ഭർത്താവ് വിഘ്നേഷ് ശിവനും മറ്റ് സെലിബ്രിറ്റികളുമെല്ലാം കമന്റുകളും ആശംസകളും കുറിച്ചിട്ടുണ്ട്. അക്കൗണ്ട് തുറന്ന് ഒരു മണിക്കൂർ പിന്നിട്ടതും മൂന്ന് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സ് ആണ് നയൻ‌താരയുടെ അക്കൗണ്ടിൽ എത്തിച്ചേർന്നത്.

മലയാള താരങ്ങൾ ഉൾപ്പെടെ നയൻതാരയുടെ ഫോളവേഴ്സ് ലിസ്റ്റിലുണ്ട്. നയൻസ് ഫോളോ ചെയ്യുന്നതാകട്ടെ അഞ്ച് പേരെ മാത്രമാണ്. അനിരുദ്ധ്, ഷാരൂഖ് ഖാൻ, വിഘ്നേഷ് ശിവൻ, ദി റൗ‍ഡി പിക്ചേഴ്സ്, മിഷേൽ ഒബാമ എന്നിവരെയാണ് താരം പിന്തുടരുന്നത്.

Nayanthara

മൈ ഉയിർസ്... വെൽകം ടു ഐജി എന്നാണ് വിഗ്നേഷ് ശിവൻ നയൻതാരയ്ക്ക് ആശംസ നേർന്ന് കമന്റ് ചെയ്തത്. ആദ്യ പോസ്റ്റായ റീൽ‌ വീഡിയോ പകർത്തിയ ക്യാമറമാൻ വിഗ്നേഷ് ശിവൻ തന്നെയാണോ എന്ന കാര്യം വ്യക്തമല്ല. വീടിന്റെ ഉള്ളിൽ വെച്ചുള്ള വീഡിയോ ശകലമാണിത്. നാൻ വന്തിട്ടെൻ എന്ന് സൊല്ല് എന്നാണ് റീൽ‌ വീഡിയോയ്ക്ക് നയൻസ് നൽ​കിയ ക്യാപ്‌ഷൻ.

കാര്യം എന്തെന്ന് മനസിലാക്കാൻ പ്രായമായില്ലെങ്കിലും ഉയിരും ഉലകവും സ്റ്റൈൽ വിടാതെ അമ്മയുടെ ഒക്കത്തിരിപ്പുണ്ട്. നയൻസിന്റെയും കുടുംബത്തിന്റെയും ഓണാഘോഷ ചിത്രങ്ങളും വൈറലായിരുന്നു. മക്കളുടെ മുഖം കാണിക്കാതെയുള്ള ചിത്രങ്ങൾ താരദമ്പതികൾ പങ്കിടുമ്പോഴെല്ലാം മുഖം കാണിക്കുമോ എന്ന് ആരാധകര്‍ ചോദിക്കാറുണ്ട്.

ആ ചോദ്യത്തിനുള്ള മറുപടിയാണ് പുതിയ വീഡിയോ. ഉയിര്‍ രുദ്രോനില്‍ എന്‍ ശിവന്‍, ഉലക് ദൈവക് എന്‍ ശിവന്‍ എന്നാണ് കുട്ടികളുടെ പേര്. സറോഗസിയിലൂടെയാണ് ഇരുവര്‍ക്കും കുഞ്ഞുങ്ങള്‍ ജനിച്ചത്. മക്കള്‍ പിറന്നതില്‍ പിന്നെ നയന്‍താര സിനിമാ തിരക്കുകളും കുറിച്ചിരിക്കുകയാണ്.

നേരത്തെ കമ്മിറ്റ് ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലാണ് നയന്‍സ് ഏറ്റവും ഒടുവില്‍ വേഷമിട്ടത്. നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്. അറ്റ്ലിയാണ് ജവാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തീപാറും പ്രീവ്യൂ വീഡിയോ ഇതിനോടകം വന്‍ ഹിറ്റ് ആയിരുന്നു. ജവാന്റെ ട്രെയിലർ നയൻതാരയും തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X