പാതിവഴിയിൽ ഉപേക്ഷിച്ചത് വീണ്ടും പൊടിതട്ടിയെടുത്ത് പേളി മാണി, നിനക്ക് പിന്നാലെ ഞാനുമുണ്ടെന്ന് അമല പോൾ!

സകലകലാവല്ലഭയാണ് പേളി മാണി എന്ന കാര്യത്തിൽ ആർക്കും തന്നെ സംശയമില്ല. അഭിനയം, സംവിധാനം, അവതാരക, ​ഗായിക തുടങ്ങി പേളി തിളങ്ങാത്ത മേഖലകൾ കുറവാണ്. അവതാരക റോളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറിയ പേളി ചിങ്ങം ഒന്നിന് പുതിയൊരു കാര്യത്തിന് തുടക്കം കുറിച്ച സന്തോഷത്തിലാണ്. പേളിയും ഭരതനാട്യം പഠിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. ​

ഗുരുദക്ഷിണ വെച്ച് ആദ്യത്തെ ചുവടുകൾ വെച്ചതിന്റെ സന്തോഷം മനോഹരമായ കുറിപ്പിലൂടെ പേളി പങ്കിട്ടു. കുട്ടിക്കാലത്ത് കുറേക്കാലം പേളി നൃത്തം പഠിച്ചിട്ടുണ്ടത്രെ. പിന്നീട് ജീവിതം മുന്നോട്ട് പോയപ്പോൾ നൃത്തം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു താരത്തിന്.

Pearle Maaney

പകുതിയിൽ വെച്ച് നിർത്തിയ കാര്യം വീണ്ടും പുനരാരംഭിക്കാൻ സമയം ഒട്ടും വൈകിയിട്ടില്ലെന്ന തിരിച്ചറിവിൽ നിന്നാണ് പേളി വീണ്ടും നൃത്തം പഠിക്കാൻ തീരുമാനിച്ചത്. ഇന്ന് ചിങ്ങം ഒന്ന്... മലയാളം പുതുവർഷത്തിൻ്റെ ആദ്യ ദിനം. വർഷങ്ങളായി എൻ്റെ ഹൃദയത്തിൽ പതിഞ്ഞ ഒരു കാര്യം ഒടുവിൽ ഞാൻ ടിക്ക് ചെയ്യുന്നു... ഭരതനാട്യത്തിലേക്ക് മടങ്ങുന്നു. എൻ്റെ ഗുരു ഇന്ന് എത്തി. പരമ്പരാഗത രീതിയിൽ ഗുരു ദക്ഷിണ നൽകിയ ശേഷം ഞങ്ങൾ എൻ്റെ ആദ്യ പാഠം ആരംഭിച്ചു.

എൻ്റെ ഹൃദയം ഒരിക്കലും മറക്കാത്തത് ഓർക്കാൻ എൻ്റെ കാലുകൾ ശ്രമിക്കുന്നതുപോലെ തോന്നി. കുട്ടിക്കാലത്ത് എൻ്റെ ആദ്യ ഗുരു താര കല്യണിൽ നിന്നാണ് ഞാൻ ശാസ്ത്രീയ നൃത്തം പഠിച്ചത്. ഞാനും നൃത്തം ചെയ്തു.. വളഞ്ഞു... വീണു. പക്ഷെ ജീവിതം മുന്നോട്ടുപോയപ്പോൾ എനിക്ക് അത് താൽക്കാലികമായി നിർത്തേണ്ടിവന്നു.

ഇപ്പോൾ ഒരു അമ്മയെന്ന നിലയിൽ പുതിയ എന്തെങ്കിലും ആരംഭിക്കാൻ ഒരിക്കലും വൈകിയിട്ടില്ലെന്ന് എൻ്റെ കുട്ടികളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു... എന്നെ തന്നെയും. നിങ്ങളുടെ പേശികൾ ആദ്യം മറ്റെന്തെങ്കിലും വിചാരിച്ചാലും... പുതിയ തുടക്കങ്ങൾ, വേദനയുള്ള പേശികൾ, അഭിനിവേശങ്ങൾ വീണ്ടും കണ്ടെത്തുന്നതിലുള്ള സന്തോഷം... എന്നാണ് കുറിപ്പിൽ പേളി എഴുതിയത്.

അമ്മ നൃത്തം പഠിക്കുന്നത് കാണാൻ നിലയും നിതാരയും ഭർത്താവ് ശ്രീനിഷുമെല്ലാമുണ്ടായിരുന്നു. അബ്ബാദ് റാം മോഹനാണ് പേളിയെ നൃത്തം പഠിപ്പിക്കുന്നത്. ഭരതനാട്യത്തിൽ എംഎയുള്ള അബ്ബാദ് റാം മോഹൻ സെലിബ്രിറ്റി കൊറിയോ​ഗ്രാഫർ കൂടിയാണ്. ശ്രുതി രജനികാന്ത്, ​ഗായത്രി അരുൺ, അശ്വതി ശ്രീകാന്ത് തുടങ്ങിയവരെല്ലാം അബ്ബാദ് റാം മോഹന്റെ ശിഷ്യരാണ്. പേളിയുടെ കുറിപ്പ് വേ​ഗത്തിൽ ശ്രദ്ധനേടി.

Pearle Maaney

പേളി ഭരതനാട്യം അഭ്യസിച്ചിട്ടുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല ആരാധകർക്കെന്ന് കമന്റുകളിൽ നിന്ന് വ്യക്തമാണ്. പൊതുവെ ഒരു ഫ്രീക്ക് പെണ്ണ് ഇമേജാണ് പേളിക്ക്. അതിനാലാകാം പേളി ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുണ്ടെന്ന കാര്യം വിശ്വസിക്കാൻ ആരാധകർക്ക് കഴിയാത്തത്. ഡാൻസ് റിയാലിറ്റി ഷോയായ ‍ഡ‍ി ഫോർ ഡാൻസിന്റെ അവതാരകയായിരുന്നു വർഷങ്ങളോളം പേളി.

അപ്പോഴും അധികമാർക്കും ശാസ്ത്രീയമായി പേളി നൃത്തം പഠിച്ചിട്ടുണ്ടെന്നത് അറിയില്ലായിരുന്നു. പേളിയുടെ പുതിയ തീരുമാനത്തിന് കുടുംബവും ബന്ധുക്കളും സു​ഹൃത്തുക്കളും എല്ലാം പൂർണ പിന്തുണയാണ് നൽകുന്നതെന്ന് കമന്റുകളിൽ നിന്ന് വ്യക്തമാണ്. നീ മുന്നിൽ പോകൂ... പിന്നാലെ ഞാനുമുണ്ടെന്നാണ് നടിയും പേളിയുടെ സുഹൃത്തുമായ അമല പോൾ കുറിച്ചത്. നിലുവിനേയും നൃത്തം ചേർക്കൂവെന്ന് അഭിപ്രായപ്പെട്ടും കമന്റുകളുണ്ട്.

ഇക്കഴിഞ്ഞ ജനുവരിയാണ് പേളിക്ക് രണ്ടാമത്തെ കുഞ്ഞായി നിതാര പിറന്നത്. പ്രസവം കഴിഞ്ഞ് വെറും ഏഴ് മാസം മാത്രം പിന്നിടുമ്പോഴാണ് പേളി നൃത്തം പഠിക്കാൻ തുടങ്ങിയിരിക്കുന്നത്. നിതാരയുടെ ജനനശേഷം യൂട്യൂബ് ചാനലും സെലിബ്രിറ്റി ചാറ്റ് ഷോകളും മോട്ടിവേഷൻ ക്ലാസുകളിലുമാണ് പേളി തിളങ്ങുന്നത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X