അച്ഛൻ കാരണം വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു, അമ്മയുടെ ജീവിതാഭിലാഷം സഫലമാക്കി മൃദുല വിജയ്!

മാതൃദിനത്തോട് അനുബന്ധിച്ച് അമ്മമാരെ സന്തോഷിപ്പിക്കാനും അവരുടെ നടക്കാതെ പോയ ആ​ഗ്രഹങ്ങൾ സഫലമാക്കി കൊടുക്കാനും മക്കളെല്ലാം ശ്രമിക്കുന്നുണ്ട്. അമ്മമാരുടെ ആ​ഗ്രഹങ്ങളും താൽപര്യങ്ങളും നടത്തികൊടുക്കുന്നതിനേക്കാൾ വലിയ സന്തോഷമില്ലല്ലോ. പലപ്പോഴായി അവർ പറഞ്ഞിട്ടുള്ള ആ​ഗ്രഹങ്ങൾ ഓർത്തുവെച്ചാണ് മക്കൾ നടത്തികൊടുക്കുന്നത്. അത്തരത്തിൽ സീരിയൽ-സിനിമാ താരം മൃദുല വിജയ് മാതൃദിനത്തോട് അനുബന്ധിച്ച് അമ്മയുടെ വർഷങ്ങളായുള്ള ഒരു ആ​ഗ്രഹം സാധിച്ച് കൊടുത്തിരിക്കുകയാണ്.

അച്ഛന്റെ സമ്മതം കിട്ടാത്തതിനാൽ അമ്മ ഈ ആ​ഗ്രഹം മനസിൽ കൊണ്ട് നടക്കുകയായിരുന്നുവെന്നാണ് മാതൃദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയിൽ മൃദുല പറയുന്നത്.

സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്ന മൃദുല വിജയ് തന്റെ വിശേഷങ്ങളെല്ലാം മൃദ്വ വ്ലോ​ഗ്സ് എന്ന യുട്യൂബ് ചാനൽ വഴിയാണ് മൃദുലയും ഭർത്താവും നടനുമായ യുവയും പങ്കുവെക്കാറുള്ളത്. പുതിയ വീഡിയോയിൽ അമ്മയുടെ ഏറ്റവും വലിയ ആ​ഗ്രഹമായ മുക്കൂത്തി എന്നത് സഫലമാക്കി കൊടുത്തിരിക്കുകയാണ് മൃദുല.

Mridhula Vijay

സങ്കടവും കുറച്ച് സന്തോഷവും നിറഞ്ഞതാണ് വീഡിയോയെന്ന് പറഞ്ഞാണ് മൃദുല വ്ലോ​ഗ് ആരംഭിക്കുന്നത്. തന്റെ അച്ഛന് മേക്കാത്, മൂക്കുത്തി പോലുള്ളവയോട് താൽപര്യമില്ലാത്തതിനാൽ മേക്കാത് പോലും താൻ കരഞ്ഞ് കാല് പിടിച്ച് സമ്മതം വാങ്ങിയാണ് കുത്തിയതെന്നാണ് മൃദുല പറയുന്നത്.

മൂക്ക് കുത്താൻ അനുവാ​ദം ചോദിച്ചപ്പോൾ തന്നെ കല്യാണം കഴിക്കാൻ വരുന്ന ചെക്കന് സമ്മതമാണെങ്കിൽ ചെയ്തോളാനാണ് പറഞ്ഞതെന്നും അങ്ങനെ എൻ​ഗേജ്മെന്റിന് ശേഷമാണ് മൂക്ക് കുത്തിയതെന്നും വീഡിയോയിൽ മൃദുല പറഞ്ഞു. താനും സ​ഹോദരിയും മൂക്ക് കുത്തി‌യെങ്കിലു അച്ഛന് ഇഷ്ടമല്ലാത്തതിനാൽ അമ്മ പെട്ട് പോയിയെന്നും മൃ​ദുല പറയുന്നുണ്ട്.

അച്ഛന് മൂക്ക് കുത്തുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് ഞങ്ങൾ രണ്ടുപേരും മൂക്ക് കുത്തിയെങ്കിലും അമ്മ പെട്ട് പോയി. വർഷങ്ങളായി അമ്മ ആ​ഗ്രഹിക്കുന്നാതാണ് മൂക്കുത്താൻ. അമ്മയുടെ ആ​ഗ്രഹം മനസിലാക്കി ഞങ്ങളെല്ലാവരും അച്ഛനോട് സംസാരിച്ച് അമ്മയ്ക്ക് മൂക്ക് കുത്താൻ സമ്മതം വാങ്ങിയിട്ടുണ്ട്. മൃദുല പറഞ്ഞു.

കുടുംബസമേതമാണ് അമ്മയുടെ ജീവിതാഭിലാഷം സഫലമാക്കാൻ മൃദുല പോയത്. ആദ്യം ഭർത്താവ് യുവയുടെ പൂവാറിലെ ഷൂട്ടിങ് ലൊക്കേഷനിൽ പോയി കണ്ടശേഷമാണ് എല്ലാവരും ചേർന്ന് അമ്മയേയും കൊണ്ട് ജ്വല്ലറിയിലേക്ക് പോയത്. യുവയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള ബോട്ട് യാത്രയുടെ വിശേഷങ്ങളും വീഡിയോയിൽ മൃ​ദുല കാണിച്ചിട്ടുണ്ട്.

Mridhula Vijay

മൂക്ക് കുത്താൻ അമ്മയ്ക്ക് ആ​ഗ്രഹമുണ്ടെങ്കിലും ഭയങ്കര ഭയമാണ് അമ്മയ്ക്കെന്നും മൃദുല പറഞ്ഞു. അമ്മയ്ക്ക് ഇഷ്ടപ്പെട്ട മൂക്കൂത്തി വാങ്ങിയശേഷം നാച്വറലായാണ് മൂക്ക് കുത്തൽ നടന്നത്. മൂക്ക് കുത്തിയപ്പോഴേക്കും അമ്മയുടെ കണ്ണുകൾ നിറയുന്നതും വീഡി‌യോയിൽ കാണാം.

മൃദുലയുടെ അമ്മ കരയുന്നത് കണ്ട് താരത്തിന്റെ കുഞ്ഞ് ധ്വനി കരയുന്നതും വീഡിയോയിൽ കാണാം. മൃദുല ഷൂട്ടിങിനും മറ്റും പോകുമ്പോൾ ധ്വനി മൃദുലയുടെ അച്ഛന്റേയും അമ്മയുടേയും സംരക്ഷണയിലാണ് കഴിയാറുള്ളത്. മൂക്ക് കുത്തിയത് അച്ഛനും വളരെ ഏറെ ഇഷ്ടമായിയെന്നും മൃദുല വീഡിയോയിൽ പറയുന്നുണ്ട്.

കുറച്ച് നേരത്ത ചെയ്യേണ്ടതായിരുന്നുവെന്ന് ഇപ്പോൾ തോന്നുവെന്നും അച്ഛൻ വീഡിയോയിൽ പറയുന്നുണ്ട്. വളരെ നാളത്തെ ‌ആ​ഗ്രഹം സഫലമായതിന്റെ സന്തോഷം മൃദുലയുടെ അമ്മയുടെ മുഖത്തും കാണാമായിരുന്നു. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായെത്തി. 2020 ജൂലൈയിലായിരുന്നു സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും വിവാഹിതരായത്.

വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമായിരുന്നു വിവാഹം. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും യുവയും മൃദുലയും വ്യക്തമാക്കിയിരുന്നു. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവെച്ചായിരുന്നു മൃദുലയുടെ കഴുത്തിൽ യുവ താലി ചാർത്തിയത്. ഇപ്പോൾ ഇരുവരുടേയും ലോകം മകൾ ധ്വനിയാണ്.

More from Filmibeat

Read more about: mridhula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X