For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടുവിൽ മീനാക്ഷിക്കൊപ്പമുണ്ടായിരുന്ന കണ്ണാടിക്കാരനെ സോഷ്യൽമീഡിയ കണ്ടെത്തി, ചെറുപ്പക്കാരൻ നിർ‌മാതാവിന്റെ മകൻ?

  |

  താരങ്ങൾക്കുള്ളത് പോലെ തന്നെ സെലിബ്രിറ്റി സ്റ്റാറ്റസും പ്രശസ്തിയും താരങ്ങളുടെ മക്കൾക്കും ലഭിക്കും. വർഷങ്ങളായി അങ്ങനെയാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ കൂടിയും സ്റ്റാർഡം എപ്പോഴും താരങ്ങളുടെ മക്കൾക്ക് ലഭിക്കും.

  അത്തരത്തിൽ നിരവധി ഫാൻ പേജുകളും ആരാധകരും സ്വന്തമായുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകൾ എന്നത് തന്നെയാണ് മീനാക്ഷിക്ക് ഇത്രയേറെ സ്നേഹം പ്രേക്ഷകരിൽ നിന്നും ലഭിക്കാൻ കാരണം.

  Also Read: 'തരുണിക്ക് നേപ്പാളിൽ പോകാൻ ഇഷ്ടമില്ലായിരുന്നു, വിമാനത്തിൽ കയറുമ്പോൾ സുഹൃത്തിന് അയച്ച മെസേജ് അറംപറ്റി!', അച്ഛൻ

  മെഡിസിൻ വിദ്യാർഥിയായ മീനാക്ഷി ചെന്നൈയിലാണ് പഠിക്കുന്നത്. സോഷ്യൽമീഡിയയിൽ വല്ലപ്പോഴും സ്വന്തം ചിത്രങ്ങളും കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും മീനാക്ഷി പങ്കുവെക്കാറുണ്ട്. അമ്മ മഞ്ജുവിനെപ്പോലെ തന്നെ നൃത്തത്തിൽ മീനാക്ഷിക്കും കമ്പമുണ്ട്.

  ഇടയ്ക്കിടെ മനോഹരമായി ‌നൃത്തം ചെയ്യുന്ന വീഡിയോകൾ മീനാക്ഷി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ദിലീപും മഞ്ജു വാര്യരും ബന്ധം വേർപ്പെടുത്തിയപ്പോഴും മീനാക്ഷി അച്ഛനൊപ്പം പോകാനാണ് ആ​ഗ്രഹം പ്രകടിപ്പിച്ചത്.

  മീനാക്ഷിയുടെ സിനിമാപ്രവേശനം എല്ലാവരും ആ​ഗ്രഹിക്കുന്ന ഒന്നാണ്. പക്ഷെ അതെ കുറിച്ചൊന്നും മകൾ ഇതുവരേയും സംസാരിച്ചിട്ടില്ലെന്നും സംഭവിക്കുകയാണെങ്കിൽ സംഭവിക്കട്ടയെന്നുമാണ് ദിലീപ് പറയാറുള്ളത്.

  മീനാക്ഷിയുടെ ഉറ്റ ചങ്ങാതിമാരിൽ ഒരാളാണ് നടി നമിത പ്രമോദ്. കഴിഞ്ഞ ദിവസം നമിതയുടെ കഫെയായ സമ്മർ ടൗണിന്റെ ഉദ്ഘാടനമായിരുന്നു. മീനാക്ഷിയടക്കം നിരവധി സെലിബ്രിറ്റികൾ ചടങ്ങിൽ അതിഥികളായി പങ്കെടുത്തി​രുന്നു.

  അനു സിത്താര, അപർണ ബാലമുരളി, രജിഷ വിജയൻ, മിയ എന്നിവരും നമിതയ്ക്ക് ആശംസകളുമായി നേരിട്ടെത്തിയിരുന്നു. നാദിർഷയുടെ മക്കളായ ആയിഷ, ഖദീജ എന്നിവർക്കൊപ്പമാണ് മീനാക്ഷി ദിലീപ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.

  ശേഷം ദീപം തെളിയിക്കുകയും ചെയ്തിരുന്നു. വളരെ അപൂർവമായിട്ടാണ് മീനാക്ഷി തനിച്ച് ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നത്. പൊതു പരിപാടികളിലും സിനിമാക്കാരുടെ ഫംങ്ഷനുകളിലും പങ്കെടുക്കാൻ വരുമ്പോൾ കാവ്യയോ ദിലീപോ മീനാക്ഷിക്കൊപ്പം ഉണ്ടാകും.

  Also Read: 'നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂവെന്ന് നന്നായി അറിയാം'; ഇനി മകൾ മാത്രമെന്ന തീരുമാനത്തിലേക്കോ ഭാമ?

  ഓറഞ്ച് നിറത്തിലുള്ള ലൂസ് ഷോട്ട് ​ഗൗൺ അണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് മീനാക്ഷി പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. പരിപാടിയിൽ ഉടനീളം മീനാക്ഷിയുടെ അടുത്ത് തന്നെ നിന്ന ചെറുപ്പകാരന്റെ വീഡിയോയും വൈറലായിരുന്നു.

  വീഡിയോ വൈറലായപ്പോൾ ആരാണ് ആ പയ്യൻ എന്നത് സോഷ്യൽ മീഡിയയും തിരക്കി. ആരാണ് ആ കണ്ണാടിക്കാരൻ എന്നായിരുന്നു കൂടുതൽ ആളുകൾക്കും അറിയേണ്ടി ഇരുന്നത്. നമിത പങ്കിട്ട വീഡിയോയിലൂടെയാണ് ആരാണ് ആ കണ്ണാടി വെച്ച ചെറുപ്പക്കാരനെന്ന് ആളുകൾ ആവർത്തിച്ച് ചോദിച്ചത്. കണ്ണാടി വെച്ച ഓറഞ്ച് കളർ ഷർട്ട് ഇട്ട ആളാരാണ്.

  അയാളുടെ ഡീറ്റെയിൽസ് പറയാമോയെന്ന് തുനിരവധി സംശയങ്ങൾ ആയിരുന്നു ചിലർ പങ്കിട്ടിരുന്നു. ആരാധകർ തന്നെ ആ ചോദ്യത്തിന് ഉള്ള ഉത്തരം ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകനാണ് ആ ചെറുപ്പക്കാരൻ.

  സംവിധായകൻ അൽഫോൻസ് പുത്രന്റെ ഭാര്യയുടെ കസിനെന്ന് തുടങ്ങി നിരവധി കമന്റുകളും ഇപ്പോൾ വീഡിയോയിൽ നിറയുന്നുണ്ട്. മീനാക്ഷിയെ കുറിച്ച് നിരവധി കമന്റുകളാണ് ഓരോ തവണയുള്ള ചിത്രങ്ങളും വീഡിയോസും പുറത്തുറങ്ങുമ്പോൾ ആരാധകർക്ക് ഉള്ളത്.

  ഒരിക്കൽ മറ്റൊരു ചെറുപ്പക്കാരന്റെ കൂടെയുള്ള ചിത്രം പങ്കിട്ടപ്പോൾ മീനാക്ഷിയുടെ വിവാഹം ഉറപ്പിച്ചു എന്ന തരത്തിൽ ആയിരുന്നു വാർത്തകൾ വന്നത്. അടുത്തിടെ ദിലീപും മീനാക്ഷിയുടെ വിവാഹ വാർത്തകൾ പ്രചരിക്കുന്നതിനെ കുറിച്ച് പറയുകയുണ്ടായി. ഒരു ചാനൽ ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ദിലീപ് മറുപടി നൽകിയത്.

  മീനാക്ഷിയുടെ വിവാഹമായി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ അവിടെയും ഇവിടെയുമൊക്കെ കണ്ടുവെന്ന് അവതാരിക പറഞ്ഞപ്പോൾ ഞാനും അതുവഴിയാണ് അറിഞ്ഞത്. ഞാൻ മാത്രമല്ല മോളും അങ്ങനെയാണ് അറിയുന്നത്. ഞങ്ങൾ രണ്ടുപേരും ഇത് വരെയും അതിനെകുറിച്ച് അറിഞ്ഞിട്ടില്ല എന്നാണ് ദിലീപ് പറഞ്ഞത്.

  Read more about: meenakshi dileep
  English summary
  Finally Social Media Found Mysterious Person Who Was With Meenakshi, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X