'ഞങ്ങളുടെ വിവാഹം യഥാർഥത്തിൽ കഴിഞ്ഞു, ജിസ്മയെ എനിക്ക് ഭാഗ്യം കൊണ്ട് കിട്ടിയതാണ്'; വിവാഹശേഷം വിമലും ജിസ്മയും
ഞങ്ങൾ പ്രതീക്ഷിച്ചതിനും മുകളിലായി ഒരുപാട് നല്ല മുഹൂർത്തങ്ങൾ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഞങ്ങൾക്കുണ്ടായി. വിവാഹം ഷൂട്ട് ചെയ്ത ചേട്ടൻ തന്നെ ഞങ്ങളോട് പറഞ്ഞിരുന്നു... ഇത് എഡിറ്റ് ചെയ്യാൻ ഒരുപാട് സമയമെടുക്കുമെന്ന
സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട ജോഡികളാണ് നടൻ വിമലും നടി ജിസ്മയും. ജിസ്മ-വിമൽ ജോഡികളുടെ അടുത്തിടെ റിലീസ് ചെയ്ത ആദ്യം ജോലി പിന്നെ കല്യാണം എന്ന വെബ് സീരീസും ഇരുവരുടെയും സതീഷ്, രേവതി എന്നീ കഥാപാത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
അടുത്തിടെയാണ് യഥാർത്ഥ ജീവിതത്തിലും സതീഷും രേവതിയും ഒന്നിച്ചത്. ഇൻസ്റ്റാഗ്രാമിലേയും ഫേസ്ബുക്കിലേയും ഷോർട്സ് വീഡിയോകളിലൂടെയാണ് ജിസ്മയും വിമലും ആരാധകരുടെ ഇഷ്ടം കവർന്നത്. ജിസ്മ വിമൽ എന്ന ഇവരുടെ യൂട്യൂബ് ചാനലും ഏറെ വൈറലാണ്.

തങ്ങൾ പ്രണയത്തിലാണെന്ന് അടുത്തിടെ ഇരുവരും പ്രഖ്യാപിച്ചിരുന്നു. സൂര്യ ടിവിയിൽ ആങ്കറിങ്ങിനായി എത്തിയപ്പോഴാണ് ആദ്യം കണ്ടതെന്നും പിന്നീട് ഒന്നിച്ച് ഷോ ചെയ്യാൻ തുടങ്ങിയതോടെ സൗഹൃദം വളരുകയായിരുന്നുവെന്നുമാണ് ഇരുവരും പറഞ്ഞത്. പ്രേമം, ഗോൾഡ് എന്നീ സിനിമകളിലും വിമൽ അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെ കരിക്കിന്റെ ഏറ്റവും പുതിയ വെബ് സീരീസായ സാമർഥ്യ ശാസ്ത്രത്തിലും വിമൽ അഭിനയിച്ചിരുന്നു. ജിസ്മയുടേയും വിമലിന്റേയും വിവാഹം വളരെ സ്വകാര്യമായി അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാണ് നടന്നത്.
ഹൽദി ചടങ്ങുകൾ അടക്കം വിവാഹത്തിനുണ്ടായിരുന്നു. വിവാഹത്തിന് ശേഷം ആദ്യമായി തങ്ങളുടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജിസ്മയും വിമലും. തങ്ങളുടെ വിവാഹം യഥാർഥത്തിൽ കഴിഞ്ഞുവെന്നും ജിസ്മയെ തനിക്ക് ഭാഗ്യം കൊണ്ട് കിട്ടിയതാണെന്നും ക്യു ആന്റ് എ സെക്ഷനിൽ വിമൽ പറയുന്നുണ്ട്.
'ആദ്യം ജോലി പിന്നെ കല്യാണത്തിന് സെക്കന്റ് പാർട്ട് ഈ വർഷം അവസാനത്തോടെ വരും. അതിന്റെ സ്റ്റോറി ലൈൻ ഞങ്ങളുടെ കൈയ്യിലുണ്ട്. വെഡ്ഡിങ് വീഡിയോ എഡിറ്റ് കംപ്ലീറ്റ് ആകാറായി. കല്യാണത്തിന്റെ രണ്ട് ദിവസം വളരെ മനോഹരമായിരുന്നു. നല്ല ഒരുപാട് മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു.'
'ഞങ്ങൾ പ്രതീക്ഷിച്ചതിനും മുകളിലായി ഒരുപാട് നല്ല മുഹൂർത്തങ്ങൾ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഞങ്ങൾക്കുണ്ടായി. വിവാഹം ഷൂട്ട് ചെയ്ത ചേട്ടൻ തന്നെ ഞങ്ങളോട് പറഞ്ഞിരുന്നു... ഇത് എഡിറ്റ് ചെയ്യാൻ ഒരുപാട് സമയമെടുക്കുമെന്ന്. അതുകൊണ്ട് നമ്മളും പറഞ്ഞും സമയം എടുത്ത് നന്നായി എഡിറ്റ് ചെയ്താൽ മതിയെന്ന്.'
'വീഡിയോ കിട്ടി കഴിയുമ്പോൾ അപ്ലോഡ് ചെയ്യുന്നതായിരിക്കും' വിവാഹ വീഡിയോയെ കുറിച്ച് ആരാധകർ ചോദിച്ചപ്പോൾ ഇരുവരും നൽകിയ മറുപടി ഇതായിരുന്നു.'ജിസ്മ ആർക്കിടെക്ടും ഞാൻ ഐടി പ്രൊഫഷണലുമാണ്. അതുകൊണ്ട് ഒരുപാട് സ്ഥലത്ത് ജോലി ചെയ്ത ശേഷമാണ് ഇഷ്ടപ്പെട്ട പ്രൊഫഷനിലേക്ക് എത്തിയിരിക്കുന്നത്.'

'വേറെ ജോലിയിലേക്ക് പോകാൻ താൽപര്യമില്ല. എഴുത്തും അഭിനയവുമായി സിനിമയോട് ചേർന്ന് നിൽക്കാനാണ് താൽപര്യം. സതീശൻ ഇന്നത്തെ കാര്യങ്ങളിൽ ജീവിക്കുന്നയാളാണ്. ഞാൻ പക്ഷെ അടുത്ത വർഷത്തെ കാര്യങ്ങൾ വരെ ഇപ്പോഴെ ആലോചിക്കും. കുറച്ച് എക്സ്പെറ്റേഷനും നല്ല കമ്യൂണിക്കേഷനും അകമഴിഞ്ഞുള്ള സ്നേഹവുമാണ് ഞങ്ങളുടെ പ്രണയത്തിന്റെ സീക്രട്ട്.'
'പിന്നെ ജിസ്മയെ എനിക്ക് ഭാഗ്യം കൊണ്ട് കിട്ടിയതാണ്. ജിസ്മയുടെ വീട്ടുകാരോട് സംസാരിച്ച് കൺവിൻസ് ചെയ്യിപ്പിച്ച് എടുത്തതാണ്. വിവാഹത്തിന് സമ്മതിച്ചില്ലായിരുന്നുവെങ്കിൽ സമ്മതിക്കുന്നവരെ കൺവിൻസ് ചെയ്യിപ്പിക്കും. ഞങ്ങളുടെ വിവാഹം യഥാർഥത്തിൽ കഴിഞ്ഞു.'
'ഞാൻ ഡൗണാകുമ്പോൾ ജിസ്മ എന്നെ പൊക്കും. ജിസ്മ ഡൗൺ ആകുമ്പോൾ ഞാൻ ജിസ്മയെ പൊക്കും. ഞങ്ങൾ രണ്ടുപേരും ഡൗണാകുമ്പോൾ ഫ്രണ്ട്സ് ഞങ്ങളെ പൊക്കും. ഞാനാണ് ആദ്യം ജിസ്മയെ പ്രപ്പോസ് ചെയ്തത്. ജിസ്മ കുറച്ച് പൊസസീവാണ്. ഗോൾഡൺ പ്ലെ ബട്ടൺ യുട്യൂബിൽ നിന്നും കിട്ടി. ഷൂട്ട് നടക്കുന്നത് കൊണ്ടാണ് പ്രേക്ഷകരെ കാണിക്കാൻ പറ്റാതെ പോയത്' എന്നാണ് ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് വിമൽ പറഞ്ഞത്.
രേവതിയും ജിസ്മയും തമ്മിൽ വ്യത്യാസങ്ങളുണ്ടെന്നും എന്തെങ്കിലും ഒരു കാര്യം നേടാൻ വേണ്ടി മാനിപ്പുലേറ്റീവാണ് രേവതിയെന്നും ഇപ്പോൾ തോന്നുന്നത് ചെയ്യുന്നയാളാണ് രേവതിയെന്നും ജിസ്മ എന്ന താൻ പക്ഷെ കടുംപിടുത്തക്കാരിയല്ലെന്നും പിന്നെ തനിക്ക് അത്ര ധൈര്യമില്ലെന്നും ജിസ്മ പറഞ്ഞു.


Click it and Unblock the Notifications