പ്രൊഡ്യൂസേഴ്സ് ആവശ്യപ്പെട്ടതുകൊണ്ട് ചെയ്തുവെന്ന് സണ്ണി, ദൃശ്യം ത്രീക്ക് വേണ്ടി ആളെ കൊല്ലുമോയെന്ന് വിമർശനം!

കഴിഞ്ഞ ദിവസം രാത്രി ഒരു വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. യുവനടന്മാരായ സണ്ണി വെയ്നും ലുക്മാനും തമ്മിലുള്ള പൊരിഞ്ഞ അടി കൂടുന്നതാണ് വീഡിയോ മുഴുവൻ നിറഞ്ഞ് നിന്നത്. ഇരുവരും കാരണം വിശദമാക്കാതെ പരസ്പരം അടി കൂടുന്നതാണ് വീഡിയോയിൽ കാണുന്നത്.

നിരവധി പേർ ചുറ്റും കൂടി നിന്ന് ഇരുവരേയും പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുമുണ്ടായിരുന്നു. ഒരു അടിച്ചിട്ട മുറിയിലായിരുന്നു സംഭവം നടന്നത്. ഇടയ്ക്ക് ഇരുവരേയും പിടിച്ച് മാറ്റാൻ എത്തിയവർ തമ്മിൽ തല്ലരുതെന്ന് പറയുന്നതും കേൾക്കാമായിരുന്നു.

വീഡിയോ വൈറലായതോടെ ആരാധകരെല്ലാം സംഭവം എന്താണെന്ന് തിരക്കി ഇറങ്ങി. ചിലർ ഇത് ഒരു പ്രമോഷനാകമെന്ന നി​ഗമനത്തിൽ എത്തി. മറ്റ് ചിലർ ഇരുവരും യഥാർഥത്തിൽ തല്ല് കൂടിയതാകാം എന്നാണ് വീഡിയോ വിലയിരുത്തി പറഞ്ഞത്. അടി നടക്കുന്നതിനിടയിൽ താരങ്ങൾ അറിയാതെ ആരോ പകർത്തി പങ്കുവെച്ചത് പോലെയാണ് വീഡിയോ കാണുമ്പോൾ മനസിലാകുന്നത്.

Sunny Wayne

അതുകൊണ്ട് തന്നെ പ്രമോഷനായിരിക്കില്ലെന്നും ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസം വന്നപ്പോൾ വഴക്ക് കൂടിയതാകാമെന്നും ചിലർ കരുതി. വീഡിയോ പുറത്ത് വന്ന് രണ്ട് ദിവസത്തോട് അടുത്തപ്പോഴാണ് സംഭവത്തിലെ യാഥാർഥ്യം നടന്മാർ തന്നെ വീഡിയോയിൽ എത്തി വ്യക്തമാക്കിയത്.

ഒരു വിഭാ​ഗം ചിന്തിച്ചത് പോലെ തന്നെ അതൊരു പ്രമോഷൻ സ്ട്രാറ്റജിയുടെ ഭാ​ഗമായിരുന്നു. സണ്ണി വെയ്‌നും ലുക്മാന്‍ അവറാനും ഒരുമിക്കുന്ന പുതിയ ചിത്രം ടര്‍ക്കിഷ് തര്‍ക്കത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് വീഡിയോ പുറത്ത് വിട്ടത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് അടിപിടിയും തര്‍ക്കവും ഉണ്ടാകുന്ന വീഡിയോ പുറത്തുവിട്ടതെന്നും ചിത്രത്തിന് വേറിട്ട പബ്ലിസിറ്റി മാത്രമാണ് ഉദ്ദേശിച്ചതെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സണ്ണി വെയ്നും ലുക്മാനും പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.

സണ്ണി വെയ്ൻ ഭാ​ഗമായ മറ്റൊരു ചിത്രമാണ് ആസിഫ് അലി, വിനായകൻ എന്നിവരും അഭിനയിച്ചിട്ടുള്ള കാസർ​ഗോൾഡ്. സിനിമയുടെ പ്രമോഷനായി എത്തിയപ്പോഴും കഴിഞ്ഞ ദിവസത്തെ അടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ സദസിൽ നിന്ന് ഉയർന്നപ്പോൾ സണ്ണി വെയ്ൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു... 'ടർക്കിഷ് തർക്കം സിനിമ ഷൂട്ട് ചെയ്തിട്ട് ഒരു വർഷമായി.'

Sunny Wayne

'ആ സിനിമ റിലീസ് ചെയ്യാനുള്ള പ്ലാനാണ്. അതിന് മുമ്പ് ആളുകളിലേക്ക് ആ സിനിമയുടെ പേരും കാര്യങ്ങളും എത്തിക്കണമായിരുന്നു. പ്രൊഡ്യൂസേഴ്സ് ആവശ്യപ്പെട്ടതുകൊണ്ട് അവർ അങ്ങനൊരു പ്ലാൻ പറഞ്ഞതുകൊണ്ടാണ് അടികൂടുന്ന വീഡിയോ ചെയ്തത്. അതിന്റെ ബിഹൈന്റ് ദി സീൻസ് ഉടനെ പുറത്ത് വിടും. അപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നാണ്', സണ്ണി വെയ്ൻ പറഞ്ഞത്.

എന്നാൽ പ്രമോഷന് വേണ്ടി മനപൂർവം സൃഷ്ടിച്ച വീഡിയോയാണെന്ന് വെളിപ്പെടുത്തൽ വന്നതോടെ പ്രേക്ഷകരിൽ നിരവധി പേർ പ്രതിഷേധം അറിയിച്ചു. യുട്യൂബിൽ സ്ഥിരമായി റിയാക്ഷൻ വീഡിയോ ചെയ്യാറുള്ള സീക്രട്ട് ഏജന്റ് എന്ന് അറിയപ്പെടുന്ന സായിയും വിമർശനവുമായി എത്തി.

പടത്തിന്റെ കണ്ടന്റുമായി അടുത്ത് നിൽക്കുന്നത് കൊണ്ടാണ് അടി കൂടുന്ന വീഡിയോ പങ്കുവെച്ചതെന്ന് സണ്ണി പറഞ്ഞപ്പോൾ ഇനിയൊരു ഘട്ടത്തിൽ ദൃശ്യം ത്രീക്ക് വേണ്ടി ആളെ കൊല്ലുമോയെന്നാണ് സീക്രട്ട് ഏജന്റ് ചോദിച്ചത്. സിനിമയിലെ അഭിനയത്തേക്കാൾ പ്രമോഷന് വേണ്ടി താരങ്ങൾ ചെയ്യുന്ന അഭിനയത്തിനാണ് റിയാലിറ്റി കൂടുതലെന്നും അപാര പ്രമോഷനായി പോയിയെന്നും സീക്രട്ട് ഏജന്റ് വിമർശിച്ച് പറഞ്ഞു.

ടർക്കിഷ് തർക്കത്തിന്റെ ടൈറ്റില്‍ മമ്മൂട്ടിയാണ് റിലീസ് ചെയ്തത്. ഈ തര്‍ക്കം നല്ലതിനാകട്ടെ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും മോഷന്‍ പോസ്റ്ററും പങ്കുവെച്ചിരുന്നു.

More from Filmibeat

Read more about: sunny wayne
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X