'ഫോട്ടോഷോപ്പല്ല... ഒറിജിനലാണേ... അങ്ങനെ അവർ കണ്ടുമുട്ടി സുഹൃത്തുക്കളേ'; ഒറ്റ ഫ്രെയിമിൽ പേളിയും ജിപിയും!
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കോമ്പോയാണ് പേളി മാണി-ഗോവിന്ദ് പത്മസൂര്യ കോമ്പോ. ഡി ഫോർ ഡാൻസ് റിയാലിറ്റിഷോ ഇരുവരും ഒരുമിച്ച് ഹോസ്റ്റ് ചെയ്തത് മുതലാണ് പേളി-ജിപി കോമ്പോയ്ക്ക് ആരാധകർ ഉണ്ടായി തുടങ്ങിയത്. ഡി ഫോർ ഡാൻസിൽ പല സീസണുകളും അവതാരകരും മാറി മറിഞ്ഞ് വന്നെങ്കിലും അന്നും ഇന്നും പേളി-ജിപി കോമ്പോയുടെ തട്ട് താണ് തന്നെയാണ് ഇരിക്കുന്നത്.
ഇരുവരുടെയും തേങ്ങാക്കൊല സോങിനും ഒന്നാം രാഗം പാടി സോങിനും ആരാധകർ ഏറെയാണ്. അടുത്തിടെയായിരുന്നു ജിപിയുടെ വിവാഹം. സീരിയൽ-സിനിമാ താരം ഗോപിക അനിലിനെയാണ് ജിപി വിവാഹം ചെയ്തത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരായത്.

സിനിമാ-സീരിയൽ മേഖലയിൽ നിന്നുള്ള ഒട്ടുമിക്ക സെലിബ്രിറ്റികളും വിവാഹത്തിലും റിസപ്ഷനിലും പങ്കെടുക്കാൻ എത്തിയിരുന്നു. എന്നാൽ വർഷങ്ങളായി ജിപിയുടെ അടുത്ത സുഹൃത്തായ പേളി മാണി മാത്രം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. രണ്ടാമത്തെ പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്നതിനാലാണ് പേളിക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നത്.
ഉറ്റ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും വിവാഹത്തിൽ പങ്കെടുത്തുവെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഒരു ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയും രസകരമായ കുറിപ്പും പേളി പങ്കിട്ടിരുന്നു. അന്ന് അത് വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു. നിങ്ങൾക്ക് രണ്ട് പേർക്കും സന്തോഷകരമായ വിവാഹ ജീവിതം ആശംസിക്കുന്നു.
ഒരു കുഞ്ഞ് ജനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ വിവാഹത്തിന് എത്താൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും അതാണ് സൗഹൃദമെന്നും താൻ പങ്കുവെച്ച ഫോട്ടോ കാണുമ്പോൾ ഫോട്ടോ ഷോപ്പാണെന്ന് പലരും പറഞ്ഞേക്കാമെന്നുമാണ് പേളി ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. അന്ന് മുതൽ പേളി, ജിപി ആരാധകർ കാത്തിരിക്കുന്നതാണ് ഇരുവരുടെയും റീയൂണിയൻ കാണാനായി. രണ്ടുപേരും കുടുംബവും പ്രൊഫഷനുമെല്ലാമായി തിരക്കിലായതിനാൽ വളരെ വിരളമായി മാത്രമാണ് ഒത്തുകൂടാറുള്ളത്.
ഗോപികയ്ക്കൊപ്പം ജിപി തന്നെയും ശ്രീനിയേയും മക്കളേയും കാണാൻ എത്തിയ സന്തോഷം സോഷ്യൽമീഡിയ വഴി പേളി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തില്‍ ഗോപികയുടെയും ജിപിയുടെയും കയ്യിൽ നില ഇരിക്കുന്നത് കാണാം. ഒടുവിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒത്തുചേരൽ സംഭവിച്ചിരിക്കുന്നു.

നവദമ്പതികളായ ഗോപികയ്ക്കും ജിപിക്കുമൊപ്പം ഏറ്റവും മികച്ച സമയം ആസ്വദിച്ചു എന്നാണ് പേളി സോഷ്യൽമീഡിയയിൽ കുറിച്ചത്. ഫോട്ടോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. തേങ്ങാകൊല സോങും ഒന്നാം രാഗം പാടി സോങുമാണ് ആദ്യം മനസിലേക്ക് വന്നതെന്നാണ് ഏറെയും കമന്റുകൾ. പേളി ഗര്‍ഭിണിയായപ്പോഴും നില ബേബിക്ക് ജന്മം നൽകിയപ്പോഴും ജിപി കാണാനായി ഓടിയെത്തിയിരുന്നു.
നിലയും ജിപിയും ആദ്യമായി കണ്ടുമുട്ടുന്ന രംഗം വീഡിയോയായി പകർത്തി പേളി യുട്യൂബിലൂടെ പങ്കിടുകയും ചെയ്തിരുന്നു. നിലയുടെ വരവിനുശേഷം അവതാരക എന്നുള്ള പ്രൊഫഷനിൽ നിന്നും പേളി വിട്ടുനിൽക്കുകയാണ്. സ്വന്തം യുട്യൂബ് ചാനലും യാത്രകളും മക്കളുടെ പരിപാലനവും മറ്റുമാണ് പേളിയുടെ ഇപ്പോഴത്തെ പ്രധാന സന്തോഷങ്ങൾ.


Click it and Unblock the Notifications











