'പെണ്ണുങ്ങള്‍' സംവിധാനം ചെയ്ത ഇന്ത്യന്‍ ഹിറ്റുകള്‍
സിനിമാരംഗം ആണുങ്ങളുടേത് മാത്രമാണോ. ജീവിതത്തിലെന്നപോലെ പോലെ തന്നെ സിനിമയിലും സ്ത്രീ ഇല്ലാത്ത അവസ്ഥ ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നിരിക്കിലും സ്ത്രീകള്‍ക്ക് സിനിമയില്‍ അര്‍ഹിക്കുന്ന വില കിട്ടുന്നില്ല എന്ന പരാതിയില്‍ കഴമ്പില്ലാതില്ല.
സംവിധാനം പോലുള്ള താക്കോല്‍ സ്ഥാനങ്ങള്‍ എപ്പോഴും പുരുഷന്മാരായിരിക്കും കൈയ്യാളുക എന്നതാണ് സിനിമയിലെ പുരുഷാധിപത്യത്തിന് കാരണമായി പറഞ്ഞുകേള്‍ക്കുന്ന ഒരു കാര്യം. എന്നാല്‍ സംവിധാനം എന്ന പുരുഷ മേധാവിത്വ കലയെ വെല്ലുവിളിച്ച മിടുക്കികളായ ചില സംവിധായികമാര്‍ നമുക്കുണ്ട്.
ആക്ഷനും കട്ടും ക്യാമറ റോളിംഗും പറഞ്ഞ് വമ്പന്‍ ഹിറ്റുകള്‍ നിയന്ത്രിച്ച നമ്മുടെ സ്ത്രീ സംവിധായകരെ കാണൂ.

സ്ത്രീ സംവിധായകരുടെ വിജയചിത്രങ്ങള്‍
ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച് സംഭവമാക്കിയ പണം വാരിപ്പടമായ ഓം ശാന്തി ഓമിന്റെ സംവിധായിക ഫറാ ഖാനാണ്.

സ്ത്രീ സംവിധായകരുടെ വിജയചിത്രങ്ങള്‍
വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീദേവി വെള്ളിത്തിരയിലേക്ക് തിരിച്ചുവന്ന ചിത്രമായിരുന്നു ഇംഗ്ലീഷ് വിംഗ്ലീഷ്. ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റുമായി.

സ്ത്രീ സംവിധായകരുടെ വിജയചിത്രങ്ങള്‍
ലക്ക് ബൈ ചാന്‍സിലൂടെ സൂപ്പര്‍ താരം ഹൃത്വിക് റോഷനെയാണ് സോയ എന്ന അരങ്ങേറ്റ സംവിധായിക കൈകാര്യം ചെയ്തത്. ജാവേദ് അക്തറിന്റെയും ഹണി ഇറാനിയുടെയും മകള്‍ക്ക് ഇതിനുള്ള ധൈര്യം എവിടെനിന്ന് കിട്ടി എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ.

സ്ത്രീ സംവിധായകരുടെ വിജയചിത്രങ്ങള്‍
ആമിര്‍ ഖാന്‍ പ്രധാന കഥാപാത്രമായെത്തിയ തലാഷിന്റെ ക്യാമറയ്ക്ക് പിന്നിലും വളയിട്ട കൈകളായിരുന്നു. 2012 ല്‍ പുറത്തിറങ്ങിയ ഈ മിസ്റ്ററി ഹിറ്റ് സംവിധാനം ചെയ്തത് റീമ കാഗ്തിയാണ്.

സ്ത്രീ സംവിധായകരുടെ വിജയചിത്രങ്ങള്‍
ഫയര്‍, കന്നത്തില്‍ മുത്തമിട്ടാല്‍, അഴകി തുടങ്ങിയ ചിത്രങ്ങളിലൂടെ കാഴ്ച്ച്ക്കാരെ വിസ്മയിപ്പിച്ച നന്ദിതാ ദാസ് സംവിധാനം ചെയ്ത സിനിമയാണ് ഫിരാഖ്.

സ്ത്രീ സംവിധായകരുടെ വിജയചിത്രങ്ങള്‍
സംവിധാന രംഗത്തെ പെണ്‍പുലികളുടെ പേരുകളില്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്തതാണ് ദീപ മേത്തയുടെയത്. ഫയര്‍, ലൈഫ്, വാട്ടര്‍ എന്നിവയാണ് ദീപ മേത്തയുടെ പ്രധാന സിനിമകള്‍.

സ്ത്രീ സംവിധായകരുടെ വിജയചിത്രങ്ങള്‍
2010 ലാണ് ധോബി ഘാട്ട അഥവാ മുംബൈ ഡയറീസ് പുറത്തിറങ്ങിയത്. മികച്ച സിനിമയെന്ന് പേരെടുത്ത ധോബി ഘാട്ട് സംവിധാനം ചെയതത് കിരണ്‍ റാവു.

സ്ത്രീ സംവിധായകരുടെ വിജയചിത്രങ്ങള്‍
പൊളിറ്റിക്കല്‍ സറ്റയറായ പീപ്പഌ ലൈവ് എന്ന സൂപ്പര്‍ ചിത്രത്തിന് ആക്ഷന്‍ കട്ട് പറഞ്ഞത് അനുഷ്‌ക റിസ്വിയാണ്.

സ്ത്രീ സംവിധായകരുടെ വിജയചിത്രങ്ങള്‍
പ്രശസ്ത സംവിധായിക മീര നായരുടെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ് മണ്‍സൂണ്‍ വെഡിംഗ്.

സ്ത്രീ സംവിധായകരുടെ വിജയചിത്രങ്ങള്‍
രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ടില്‍ പ്രധാനവേഷത്തിലെത്തിയത് തെന്നിന്ത്യയുടെ സൂപ്പര്‍ നായിക ശോഭനയാണ്.


Click it and Unblock the Notifications











