റസൂലിന്റെ വീട്ടിൽ പോയി, ഭാര്യയും മക്കളുമാണ് പ്രധാനമെന്ന് അവർ; ​ഗുരുതര ആരോപണങ്ങളുമായി ഫിറോസ് ഖാൻ

സജ്ന നൂറയ്ക്കും റസൂൽ പൂക്കുട്ടിക്കുമെതിരെ ​ഗുരുതര ആരോപണങ്ങളുമായി ഫിറോസ് ഖാൻ. ഒറ്റ് എന്ന സിനിമയ്ക്കിടെയാണ് റസൂൽ പൂക്കുട്ടിയും സജ്ന നൂറയും അടുക്കുന്നതെന്ന് ഫിറോസ് ഖാൻ പറയുന്നു. ലക്ഷ്മി ജയനാണ് സജ്നയെ റസൂൽ പൂക്കുട്ടിക്ക് പരിചയപ്പെടുത്തുന്നത്. അങ്ങനെ ഒരു വേഷം കൊടുക്കാൻ അയാൾ തീരുമാനിച്ചു. ഇവർ കണക്ടായി. പ്രണയത്തിലേക്ക് പോയി. ദുബായിൽ വെച്ച് കാണുന്നു. മുംബെെയിൽ ഇവൾ ഫ്ലെെറ്റെടുത്ത് പോയി കാണുന്നു എന്നെല്ലാമാണ്. ഞാൻ ഇതിന് പിറകെ അന്വേഷിച്ച് നടന്നു. റസൂൽ പൂക്കുട്ടിയുടെ അഞ്ചലിൽ ഉള്ള വീട്ടിൽ പോയി. വീട്ടുകാരോട് സംസാരിച്ചു. ഇതിന്റെ വീഡിയോയും ഫിറോസ് ഖാൻ പങ്കുവെച്ചിട്ടുണ്ട്.

ദത്തെടുക്കുമോ പ്രസവിക്കുമോ? അമ്മ ഇപ്പോൾ അയക്കുന്ന റീലുകൾ കുഞ്ഞുങ്ങളുടേത്! ബേബി പ്ലാനിങിനെ കുറിച്ച് ​ഗം​ഗ!
ദത്തെടുക്കുമോ പ്രസവിക്കുമോ? അമ്മ ഇപ്പോൾ അയക്കുന്ന റീലുകൾ കുഞ്ഞുങ്ങളുടേത്! ബേബി പ്ലാനിങിനെ കുറിച്ച് ​ഗം​ഗ!

ഇനി ഇതുണ്ടാകരുത് എന്ന് റസൂൽ പൂക്കുട്ടിയോട് പറയണം വീഡിയോയിൽ ഫിറോസ് ഖാൻ ആവശ്യപ്പെടുന്നുണ്ട്. നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല റസൂൽ. റസൂലിന് കുടുംബമാണ് ആദ്യം. മക്കളെയും തള്ളയെയും വിട്ട് ഒരു ഏർപ്പാടും റസൂൽ ചെയ്യില്ല. എന്റെ അനിയന്റെ ഭാ​ഗത്ത് നിന്ന് ഒരു തെറ്റും ഉണ്ടാകില്ല എന്ന് ബന്ധു പറയുന്നുണ്ട്. ഈ വാദത്തോട് ഫിറോസ് തർക്കിക്കുന്നുമുണ്ട്.

Firoz Khan  Sajna Noor  Resul Pookutty

വീട്ടുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സഹോദരങ്ങളാണ്. ഇവന്റെ ക്രിമിനൽ ബുദ്ധി ഇപ്പോൾ അവർക്ക് വീഡിയോ കാണുമ്പോൾ മനസിലാകും. ഇവനെ കണ്ട് കിട്ടാൻ പാടാണ്. പലപ്പോഴും റസൂലിനെ വിളിച്ച് ഞാൻ മുന്നറിയിപ്പ് നൽകി. ചലച്ചിത്ര അക്കാദമിയുടെ ഫെസ്റ്റിന് റസൂലിനെ കണ്ടു. മുൻനിരയിൽ സജ്ന ഇരിക്കുന്നുണ്ട്. വേദിയിൽ കയറി റസൂലിനോട് സംസാരിച്ചു. റസൂലിന് പല മേഖലകളിലും സ്വാധീനമുണ്ടെന്നും ഫിറോസ് ഖാൻ പറയുന്നു.റസൂൽ പൂക്കുട്ടിയും ഫിറോസ് ഖാനും തമ്മിലുള്ള ഫോൺ സംഭാഷണവും ഫിറോസ് ഖാൻ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുന്നുണ്ട്. റസൂൽ പൂക്കുട്ടിക്കെതിരെ സജ്ന സംസാരിക്കുന്നത് ശബ്ദരേഖയിൽ കേൾക്കാം. ​ഗർഭിണിയായപ്പോൾ കുഞ്ഞിന് ജന്മം നൽകാൻ രണ്ട് പേരും തീരുമാനിച്ചു. എന്നാൽ പിന്നീട് റസൂൽ ​ഗർഭം അബോർട്ട് ചെയ്യാൻ നിർബന്ധിച്ചെന്ന് സജ്ന പറയുന്നുണ്ട്.

യുഎഇയിൽ നിന്ന് എനിക്ക് മെഡിസിൻ കൊണ്ട് വരുന്നു. അത്രയും കെയറിം​ഗ് ആയി നിന്ന ആൾ എന്റെ വീട്ടുകാരോട് പറയുന്നത് എങ്ങനെയെങ്കിലും ആ കുഞ്ഞിനെ കൊല്ലാൻ നോക്ക് എന്നാണ്. നേരത്തെ ഒരു കുഞ്ഞിനെ കളഞ്ഞതല്ലേ എന്നെല്ലാം സജ്ന നൂർ ശബ്ദരേഖയിൽ പറയുന്നുണ്ട്. ഇനിയൊരു കുഞ്ഞുണ്ടായാൽ ഞാൻ കളയില്ല ഇക്ക എന്ന് ഞാൻ പറഞ്ഞതാണ്. കാരണം അന്ന് പോലും ഞാൻ ട്രോമയിലൂടെ പോയതാണ്. ഈ കുഞ്ഞ് പോയപ്പോൾ പോലും ഞാൻ മാനസികമായി വിഷമിച്ചു. വീണ്ടും ഒരു കുഞ്ഞിനെ അള്ളാഹുവായി തന്നതാണ്. ഭാര്യയും ഭർത്താവുമായി ഹാപ്പിയായി ചെയ്യുന്നത് പോലെ ചെയ്തിട്ട് വന്നതാണല്ല. ഇനി താങ്കളെ വിശ്വാസമില്ലെന്ന് സജ്ന പറയുന്നുണ്ട്. അതേസമയം പുറത്ത് വന്ന ശബ്ദരേഖയെക്കുറിച്ച് സജ്നയോ റസൂൽ പൂക്കുട്ടിയോ പ്രതികരിച്ചിട്ടില്ല.

Read more about: resul pookutty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X