For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജനങ്ങളില്‍ നിന്നും പിരിവെടുത്ത് ഒരു സിനിമ കൂടി; ചരിത്രത്തിലിടം നേടാനും ചരിത്രമാകാനും പുള്ള്

  By Desk
  |

  എവി ഫര്‍ദിസ്

  ജേര്‍ണലിസ്റ്റ്
  സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

  ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍' പോലെ പൂര്‍ണ്ണമായും ജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ച് ഒരു സിനിമ കൂടി. ഫിലിം ലവേഴ്‌സ് ഫോറം ഓഫ് കേരള അഥവാ ഫസ്റ്റ് ക്ലാപ് എന്ന സംഘടനയാണ് തീര്‍ത്തും വ്യത്യസ്തമായ രീതിയിലൂടെ തങ്ങളുടെ സിനിമയുമായി മലയാള ചലച്ചിത്ര ലോകത്ത് എത്തുന്നത്. രണ്ടു വര്‍ഷം മുമ്പ് കൊച്ചി കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെട്ട ഫസ്റ്റ് ക്ലാപിന്റെ ആദ്യ ചലച്ചിത്ര സംരംഭത്തിനുള്ള മറ്റൊരു പ്രത്യേകത കൂടി എന്തെന്നാല്‍ ഈ സിനിമയുടെ കഥ മുതല്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവുമാര്‍ വരെയുള്ളജോലികള്‍ കൈകാര്യ ചെയ്യുന്നത് ക്ലാപിന്റെ അംഗങ്ങളായ സിനിമാ ലോകത്ത് ഇതുവരെ പ്രവര്‍ത്തിക്കാത്ത പുതുമുഖങ്ങളാണെന്നതാണ്.

  സിനിമാ രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്പര്യവും അഭിരുചിയുമുള്ള പുതിയ കലാകാരന്‍മാരെ കണ്ടെത്തി അവരെ വളര്‍ത്തിക്കൊണ്ടുവന്ന് മുഖ്യധാരയിലേക്കെത്തിക്കുവാന്‍ ലക്ഷ്യമിട്ട് പ്രശസ്ത സംവിധായകരായ ഷാരൂണ്‍ കാര്യാല്‍, എം.പത്മകുമാര്‍, ജോജോ കെ. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ രൂപം കൊണ്ടതാണ് ഫസ്റ്റ് ക്ലാപ്. കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിനിമയുടെ വിവിധ മേഖലകളെ സംബന്ധിച്ച് ഫസ്റ്റ് ക്ലാപ് നടത്തിയ പരിശീലനകളരിയില്‍ നിന്ന് തിരഞ്ഞെടുത്തവരെ അണിനിരത്തിയാണ് ആദ്യ ചലച്ചിത്രമായ പുള്ളിന്റെ ചിത്രീകരണം ഈ മാസം തുടങ്ങുന്നത്. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടാണ് ലൊക്കേഷന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞു.

  കണ്ണൂരിലെ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ത്തമാനകാല ലോകത്തെക്കുറിച്ചും ലക്ഷ്യബോധമില്ലാതെ മനുഷ്യര്‍ നടത്തുന്ന പ്രവൃത്തികള്‍ എത്രത്തോളം സമൂഹത്തിനും ഭൂലോകത്തിനു തന്നെയും ബുമറാങ് പോലെ തിരിച്ചടിയായി തിരിച്ചുവരുമെന്നുള്ളതാണ് ഈ ചലച്ചിത്രം മലയാളികളോട് സംവദിക്കുന്ന കഥ. പുള്ളെന്നാല്‍ ശകുനപ്പക്ഷി (Bird of Omen) ആണ്. നമ്മുടെ വരുംകാലത്തെക്കുറിച്ച് നമുക്ക് ഒരു മുന്നറിയിപ്പായി പുള്ള് മാറുമെന്നാണ് അണിയ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്. അധ്യാപിക കൂടിയായ സബിതയുടെ കഥക്ക് സബിതയടക്കം ഫസ്റ്റ് ക്ലാപിന്റെ മെമ്പര്‍മാരായ വിധു ശങ്കര്‍, വിജീഷ് ഉണ്ണി, ശാന്തകുമാര്‍ എന്നിങ്ങനെ നാലുപേരാണ് തിരക്കഥയൊരുക്കുന്നത്.

  മലപ്പുറം ജില്ലക്കാരനായ പ്രവീണ്‍ കേളിക്കോടനും റിയാസ് റാസുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ധനില്‍കൃഷ്ണ, റീന മറിയം, സന്തോഷ് കരസ് എന്നീ മൂന്നു പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അണിയിച്ചൊരുക്കുന്നത്. സുരേഷ് ബി.ഡബ്ലു.ടി എഡിറ്റിംഗും രാജേഷ്ബാബു, ഷിംജിത്ത് ശിവന്‍ എന്നിവര്‍ സംഗീതവും രേണുകലാലും ശ്രീജിത്ത് രാജേന്ദ്രനും ഗാനങ്ങളെഴുതുന്നു. വസ്ത്രാലങ്കാരം രശ്മി ഷാജൂണും, കല ജയലാല്‍ മാങ്ങാടും നിര്‍വഹിക്കുന്നു. കാമറ കൈകാര്യം ചെയ്യുന്നത് വിഷ്ണു സുബ്രഹ്മണ്യമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് ജയപ്രകാശാണ്.

  ഫസ്റ്റ് ക്ലാപിന്റെ അംഗങ്ങളായ 300 പേരില്‍ നിന്ന് തിരഞ്ഞെടുത്ത 80 ഓളം പേരാണ് ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും ഉള്ളത്. ഓരോ അംഗവും ചുരുങ്ങിയത് 500 രൂപ മുതല്‍ തങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടുമെല്ലാം സംഭാവനയായി ശേഖരിച്ചു കൊണ്ടാണ് സിനിമയുടെ ഷൂട്ടിങ്ങിനായുള്ള പണം കണ്ടെത്തിയിരിക്കുന്നത്. ലോറി ഡ്രൈവര്‍മാര്‍ മുതല്‍ കൂലിപ്പണിക്കാര്‍ വരെയുള്ളവര്‍ ഇങ്ങനെ സിനിമക്ക് വേണ്ടി സഹകരിച്ചിട്ടുണ്ട്. തീര്‍ത്തും വ്യത്യസ്തമായ പൂര്‍ണ്ണമായും പുതുമുഖങ്ങള്‍ ചെയ്യുന്ന ഈ ചലച്ചിത്രം വരുംകാല മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായി മാറുമെന്നു തന്നെയാണ് തനിക്ക് പറയാനുള്ളതെന്ന് ഫസ്റ്റ് ക്ലാപിന്റെ ഉപദേശകരില്‍ പ്രധാനിയും മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍ പറഞ്ഞു.

  English summary
  First clap presents movie Pullu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X