ചിരുവിന്റെ ചിത്രത്തിനൊപ്പം ജൂനിയര്‍ ചിരുവിനെ ചേര്‍ത്ത് പിടിച്ച് കുടുംബം; ചിത്രം പുറത്ത് വിട്ട് അനന്യ
നടി മേഘ്‌ന രാജ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യന്‍ സിനിമാലോകം. ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന സമയത്തായിരുന്നു കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിതമായ വിയോഗം. അന്ന് നാല് മാസം ഗര്‍ഭിണിയായ മേഘ്‌നയെ കുറിച്ചറിയാനായിരുന്നു ആരാധകരുടെ കാത്തിരിപ്പ്.
പ്രിയതമന്റെ വേര്‍പാട് നല്‍കിയ തീരാവേദനയിലും കുഞ്ഞിന് വേണ്ടി ചിരിച്ച മുഖവുമായി നടി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ കുഞ്ഞ് വന്ന സന്തോഷത്തില്‍ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് മേഘ്‌നയുടെ അടുത്ത സുഹൃത്തുക്കള്‍. കൂട്ടത്തില്‍ മലയാളി നടി അനന്യയുമുണ്ട്. മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും കുടുംബവുമായി അടുത്ത സൗഹൃദം പുലര്‍ത്താറുള്ള അനന്യ നടിയുടെ ബേബി ഷവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് അനന്യ. ചിരഞ്ജീവിയുടെ ചിത്രത്തിന് അരികില്‍ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്നൊരു ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ അനന്യ പങ്കുവെച്ചത്. മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും ആണ്‍കുഞ്ഞാണിതെന്ന് ചിത്രത്തിന് അനന്യ ക്യാപ്ഷനും നല്‍കി. ബേബി ഷവര്‍ ആഘോഷത്തിനിടെയുള്ള ചിത്രങ്ങളും അനന്യ പോസ്റ്റ് ചെയ്തിരുന്നു.
മേഘ്‌നയുടെ വേദനകളില്‍ താങ്ങായി നിന്ന അപൂര്‍വ്വം സുഹൃത്തുക്കളില്‍ ഒരാളായിരുന്നു അനന്യ. ഒക്ടോബര്‍ പതിനേഴിന് ചിരുവിന്റെ ജന്മദിനത്തിലും ആശംസകള്‍ അറിയിച്ച് നടി എത്തിയിരുന്നു. പിറന്നാള്‍ ആശംസകള്‍ ചിരു, നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു എന്നായിരുന്നു ചിത്രത്തിന് അനന്യ നല്‍കിയ ക്യാപ്ഷന്‍. ഇതും സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി വൈറലായിരുന്നു.

അനന്യ മാത്രമല്ല മേഘ്‌നയ്ക്കും കുഞ്ഞിനും ആശംസകള്‍ അറിയിച്ച് നിരവധി പ്രമുഖരാണ് രംഗത്ത് വന്നിരിക്കുന്നത്. ചിരുവിന്റെ വേര്‍പാടിന്റെ വേദന ഇല്ലതാക്കാന്‍ ജൂനിയര്‍ ചിരുവിലൂടെ സാധിക്കട്ടേ എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ഇത് മാത്രമല്ല മേഘ്‌ന കുഞ്ഞിന് ജന്മം നല്‍കിയ ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയ്ക്ക് മുന്നിലും ആളുകള്‍ എ്ത്തിയിരിക്കുകയാണ്.
Recommended Video
സന്തോഷം പങ്കുവെച്ച് ആരാധകരും എത്തിയിരിക്കുകയാണ്. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ചിരജീവിയുടെ പേരില്‍ മുദ്രവാക്യങ്ങളും വിളിച്ചും ഇന്ന് കര്‍ണാടകയ്ക്ക് സന്തോഷമുള്ള ദിവസമാണെന്നുമൊക്കെ ആശൂപത്രിയ്ക്ക് മുന്നില്‍ നിന്നും ആരാധകര്‍ പറയുന്നത്. വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ജൂനിയര്‍ ചിരുവിനെ കാണാന്‍ എത്തി കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











