For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിങ്ങളാണല്ലോ ഇപ്പോഴത്തെ വലിയ താരം...'; റോബിനും ജീവയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ, വൈറലായി വീഡിയോ!

  |

  ബി​ഗ് ബോസ് മലയാളം ഇപ്പോൾ അറിയപ്പെടുന്നത് തന്നെ റോബിന്റെ പേരിലാണ് പറഞ്ഞാലും തെറ്റില്ല. കാരണം ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ച് മാസങ്ങൾ പിന്നിട്ടിട്ടും റോബിൻ എന്ന നാലാം സീസണിലെ മത്സരാർഥി അതിന്റെ ഓളം ഇപ്പോഴും പ്രേക്ഷകർക്കിടയിൽ നിലനിർത്തി കൊണ്ടുപോകുന്നുണ്ട്.

  റോബിൻ നാലാം സീസണിൽ പങ്കെടുത്തപ്പോഴാണ് ഷോയ്ക്ക് ആരാധകർ കൂടിയതും. മലയാളം സീസൺ വേറെ തലത്തിലേക്ക് ഉയർന്നതും. ഇതുവരെ നാല് ബി​ഗ് ബോസ് മലയാളം സീസണുകളാണ് നടന്നത്. അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് നാലാം സീസണായിരുന്നു.

  Also Read: 'എന്തിന് കുഞ്ഞെന്ന് പറഞ്ഞ് കരയണം, നേരിട്ട് കണ്ടാൽ‌ കല്ലെടുത്ത് എറിയുന്ന സ്ഥിതിയാണ്'; ഫിറോസും സജ്നയും പറയുന്നു!

  അത്രത്തോളം കണ്ടന്റ് മേക്കേഴ്സായ ഇരുപത് പേരാണ് നാലാം സീസണിൽ മത്സരിച്ചത്. അതിൽ വിജയിയായത് ദിൽഷ പ്രസന്നനാണ്. ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലേഡി ബി​ഗ് ബോസ് ടൈറ്റിലും ദിൽഷയാണ് നേടിയത്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു.

  മൂന്നാം സ്ഥാനത്ത് എത്തിയത് ഈ സീസണിലെ ​ഗെയിം ചേഞ്ചറെന്ന് വിശേഷിപ്പിക്കപ്പെട്ട റിയാസ് സലീമായിരുന്നു. റോബിൻ ആയിരുന്നു നാലാം സീസണിന്റെ തുടക്കം മുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർഥി. കാരണം വന്ന് ഒരാഴ്ചയ്ക്കകം റോബിന് ഫാൻസ് ​ഗ്രൂപ്പുകൾ വരെ ആരംഭിച്ചിരുന്നു.

  Also Read: 'സാജാ... എന്നൊരു വിളിയുണ്ട്, അത് കേൾക്കുമ്പോൾ കൂടെയുണ്ടന്നൊരു വിശ്വാസം വരും'; ശബരിനാഥിനെ ഓർത്ത് സാജൻ സൂര്യ!

  ബി​ഗ് ബോസ് മലയാളത്തിൽ പങ്കെടുത്ത ആദ്യത്തെ ഡോക്ടറും റോബിനായിരുന്നു. ബി​ഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് എട്ട് മാസത്തോളം ഷോയ്ക്ക് വേണ്ടി താൻ പ്രിപ്പയർ ചെയ്തിരുന്നുവെന്ന് റോബിൻ പലപ്പോഴായി പറഞ്ഞിരുന്നു.

  രണ്ട് ആഴ്ച പിന്നിട്ടപ്പോഴേക്കും വലിയ ഫാൻ ബേസ് ഹൗസിന് പുറത്ത് റോബിൻ സൃഷ്ടിച്ച് കഴിഞ്ഞിരുന്നു. എഴുപത് ദിവസം മാത്രമാണ് റോബിന് ഷോയിൽ നിൽക്കാൻ കഴിഞ്ഞത്.

  ശേഷം സഹമത്സരാർഥിയെ ഉപദ്രവിച്ചതിന്റെ പേരിൽ റോബിൻ പുറത്താക്കപ്പെട്ടു. ഷോയിൽ നിന്നും പുറത്തായ അന്ന് മുതൽ ഇന്ന് വരെ ദിവസവും പരിപാടികളും ഉദ്ഘാടനവും മറ്റുമായി തിരക്കിലാണ് റോബിൻ.

  ഇപ്പോഴിത റോബിൻ അവതാരകനും നടനുമായ ജീവ ജോസഫിനെ കാണാൻ പോയതിന്റേയും സൗഹൃദം പങ്കിട്ടതിന്റേയും വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ‌ പങ്കുവെച്ചിരിക്കുകയാണ്. ജീവിയുടെ താമസസ്ഥലത്തെത്തിയാണ് റോബിനും സുഹൃത്തുക്കളും സൗഹൃദം പങ്കിട്ടത്.

  'നിങ്ങളല്ലേ ഇപ്പോൾ വലിയ താര'മെന്ന് ചോദിച്ചുകൊണ്ട് കെട്ടിപിടിച്ചും ഹസ്തദാനം നൽകിയുമാണ് ജീവ റോബിനെ സ്വീകരിക്കുന്നത്. 'ടിവിയിൽ കാണുന്നത് പോലെ തന്നെ സുന്ദരനാണല്ലോ ജീവ'യെന്ന കമന്റ് റോബിൻ പറയുന്നതും കാണാം. ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ജീവ ജോസഫ്.

  ജീവയും ഭാര്യ അപർണയും സോഷ്യൽമീഡിയയിൽ വലിയ ഫാൻ ഫോളോയിങുള്ള വൈറൽ കപ്പിളാണ്. ഇരുവരും ചേർന്ന് ഒരു യുട്യൂബ് ചാനലും നടത്തുന്നുണ്ട്. തങ്ങളുടെ വിശേഷങ്ങളെല്ലാം യുട്യൂബ് ചാനൽ വഴി ജീവയും അപർണയും പങ്കുവെക്കാറുമുണ്ട്.

  സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ ഇരുവരും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. യാത്രകള്‍ ഇഷ്ടപ്പെടുന്ന ദമ്പതികള്‍ കൂട്ടുക്കാരും ഒന്നിച്ചുളള ബാലി ട്രിപ്പിന് ശേഷം അടുത്തിടെയാണ് നാട്ടിലെത്തിയത്. ബാലിയില്‍ നിന്നുളള അപര്‍ണയുടെയും ജീവയുടെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

  അതുപോലെ തന്നെ റോബിനും വിവാഹിതനാകാനുള്ള തയ്യാറെടുപ്പിലാണ്. മോഡലും നടിയും സംരഭകയുമെല്ലാമായ ആരതി പൊടിയാണ് റോബിന്റെ ഭാവി വധു. ഇരുവരും ഒരു അഭിമുഖത്തിനിടെയാണ് കണ്ട് മുട്ടിയത്.

  പിന്നീട് സൗഹൃദത്തിലായ ഇരുവരും ശേഷം പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു.

  റോബിനുമായി പ്രണയത്തിലായ ശേഷം ആരതി പൊടിക്കും ആരാധകർ ഏറെയാണ്. ഇരുവരുടേയും ഓണം സ്പെഷ്യൽ കപ്പിൾ ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

  Read more about: bigg boss
  English summary
  first time actor jeeva joseph and robin radhakrishnan met, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X