twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തുടക്കത്തിൽ മെലിഞ്ഞ് സുന്ദരിയായിരുന്നു, പിന്നീട് പ്രകൃതം മാറി, സംഭവിച്ചതിനെ കുറിച്ച് ചിത്ര

    |

    നിനച്ചിരിക്കാത്ത സമയത്തായിരുന്നു നടി ചിത്രയുടെ വിയോഗം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമാ ലോകവും ആരാധകരും ഞെട്ടലോടെയായിരുന്നു ഇത് കേട്ടത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്ര സജീവമായിരുന്നു. 1965 ഫെബ്രുവരി 25 ന് കൊച്ചിയിൽ ആയിരുന്നു ജനനം. സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് ചിത്ര വിവാഹിതയാവുന്നത്. 1990 ൽ വിജയരാഘവനെ വിവഹം കഴിച്ച് ചെന്നൈയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ഇവർക്ക് മഹാലക്ഷ്മി എന്ന് പേരുള്ള ഒരു മകളുണ്ട് വിവാഹത്തിന് ശേഷം സിനിമ വിട്ട് നിന്ന താരം ഒരു ഇടവളയ്ക്ക് ശേഷം മടങ്ങി എത്തുകയായിരുന്നു. തമിഴ് സീരിയലുകളിലും നടി സജീവമായിരുന്നു.

    എലീനയുടെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല; എങ്കിലും എന്റെ പ്രാര്‍ഥനകള്‍ അവള്‍ക്കൊപ്പം ഉണ്ടാവുമെന്ന് നടി ആര്യഎലീനയുടെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല; എങ്കിലും എന്റെ പ്രാര്‍ഥനകള്‍ അവള്‍ക്കൊപ്പം ഉണ്ടാവുമെന്ന് നടി ആര്യ

    chithra

    നൂപിൻ വളരെ പെട്ടെന്ന് ലൈവിൽ വരും, മെസേജ് അയക്കരുത്, സങ്കടകരമായ വാർത്തയുമായി കുടുംബവിളക്കിലെ അനിനൂപിൻ വളരെ പെട്ടെന്ന് ലൈവിൽ വരും, മെസേജ് അയക്കരുത്, സങ്കടകരമായ വാർത്തയുമായി കുടുംബവിളക്കിലെ അനി

    മലയാളത്തിൽ അഭിനയിക്കാൻ ചിത്ര ആഗ്രഹിച്ചിരുന്നു. നടിയുടെ വിയോഗത്തിന് ശേഷം ഒരു സുഹൃത്തായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.''ഇപ്പോൾ മലയാള സിനിമയിലുള്ളവർ എന്നെ മറന്നതു പോലെ. പക്ഷേ, പ്രേക്ഷകർ എന്നെ മറക്കില്ല. ആ നാടുമായും മലയാളികളുമായും അത്രയേറെ ബന്ധമുണ്ടെന്ന്'' ചിത്ര സുഹൃത്തിനോട് പറഞ്ഞിരുന്നുവത്രേ. 2001 ൽ പുറത്തിറങ്ങിയ സൂത്രധാരനാണ് ചിത്ര ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാള ചിത്രം. ദിലീപ്, മീരാജാസ്മിൻ ചിത്രത്തിൽ റാണിമ്മാ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്.

    ''സുമിത്രയെ ഇങ്ങനെ തരം താഴ്ത്തരുത്'', കുടുംബവിളക്ക് പരമ്പരയ്ക്ക് പ്രേക്ഷകരുടെ മുന്നറിയിപ്പ്, റേറ്റിംഗ് പോകും''സുമിത്രയെ ഇങ്ങനെ തരം താഴ്ത്തരുത്'', കുടുംബവിളക്ക് പരമ്പരയ്ക്ക് പ്രേക്ഷകരുടെ മുന്നറിയിപ്പ്, റേറ്റിംഗ് പോകും

    വളരെ അവിചാരിതമായിട്ടാണ് ചിത്ര സിനിമയിൽ എത്തുന്നത്. രജനികാന്ത്, കമൽഹാസൻ എന്നിവർ തകർത്ത് അഭിനയിച്ചു കൊണ്ടിരുന്ന ഷൂട്ട് സെറ്റിലേയ്ക്ക് ആരോ പിടിച്ചു തള്ളുകയായിരുന്നു. നടി ചെന്ന് വീണചത് സംവിിധായകൻ കെ ബാലചന്ദ്രന്റെ മുന്നിൽ. അദ്ദേബം ആ സിനിമയിൽ ഒരു ചെറിയ റോൾ നൽകുകയായിരുന്നു. മോഹൻലാൽ, പ്രേം നസീർ ചിത്രമായ ആട്ടകലാശത്തിലാണ് ചിത്ര മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. 18981 ആണ് തെലുങ്കിൽ ചിത്രം ചെയ്യുന്നത്. 1986 ൽ ആയിരുന്നു കന്നഡയിലെ അരങ്ങേറ്റം ഹിന്ദിയിൽ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 100 ൽ അധികം ചിത്രങ്ങളിൽ ചിത്ര അഭിനയിച്ചിട്ടുണ്ട്.

    ജീവിതം റബ്ബർ പോലെയാണ്, വിവാഹശേഷം ബാലയ്ക്ക് ആരാധികയുടെ ഉപദേശം, നടന്റെ മറുപടി വൈറൽജീവിതം റബ്ബർ പോലെയാണ്, വിവാഹശേഷം ബാലയ്ക്ക് ആരാധികയുടെ ഉപദേശം, നടന്റെ മറുപടി വൈറൽ

    തുടക്കത്തിൽ പ്രേക്ഷകർ കണ്ടത് മെലിഞ്ഞ സുന്ദരിയായ ചിത്ര വളരെ പെട്ടെന്ന് തന്നെ വണ്ണം വയക്കുകയായിരുന്നു, ഇതിനെ കുറിച്ച് പണ്ടെരിക്കൽ ഒരു അഭിമുഖത്തിൽ ചിത്ര പറഞ്ഞിരുന്നു. നടിയുടെ വിയോഗത്തെ തുടർന്ന് നടിയുടെ വാക്കുകൾ വീണ്ടുംചർച്ചയാവുകയാണ്. ''രാത്രിയിലെ ഷൂട്ടിങ്, ഉറക്കമില്ലായ്മ... വണ്ണം വച്ചു''എന്നാണ് നടി പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ... ''രാത്രിയിലെ ഷൂട്ടിങ്, ഉറക്കമില്ലായ്മ... വണ്ണം വച്ചു. പല സിനിമകളിലും മുണ്ടും ബ്ലൗസുമണിഞ്ഞ് സീൻ ഷൂട്ട്‌ചെയ്യുമ്പോൾ വളരെ അസ്വസ്ഥയായിരുന്നു. ശരിയായ വ്യായാമമോ കൃത്യസമയത്തുള്ള ഭക്ഷണമോ ഇല്ല. അന്നതൊക്കെ പറഞ്ഞുതരാനും ആരുമില്ല...'', ചിത്ര പറഞ്ഞു.

    ഞാന്‍ ഇരിക്കടോ എന്ന് പറഞ്ഞാല്‍ മമ്മൂട്ടിയായാലും മോഹന്‍ലാല്‍ ആയാലും ഇരിക്കും, അത് ഭയം കൊണ്ടല്ലഞാന്‍ ഇരിക്കടോ എന്ന് പറഞ്ഞാല്‍ മമ്മൂട്ടിയായാലും മോഹന്‍ലാല്‍ ആയാലും ഇരിക്കും, അത് ഭയം കൊണ്ടല്ല

    Recommended Video

    Malayalam Actress Chitra passes away due to heart attack

    സിനിമയിൽ തന്നെ ആകർഷിച്ചതിനെ കുറിച്ചും നടി അടുത്ത് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ''പ്രശസ്തിയാണ് സിനിമയിലേക്ക് എന്നെ ആകർഷിച്ചത്. സിനിമ എന്റെ ശരിയായ വഴിയായിരുന്നു. അത് അറിയാതെ എന്നെ തേടി വന്നു.'' ഒരു അഭിമുഖത്തിൽ ചിത്ര പറഞ്ഞു.

    Read more about: chithra
    English summary
    Fit To Fat: Here's Why Late Actress Chithra Gain Her Weight
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X