പൃഥ്വിരാജിൻ്റെ ഈ പതിവ് ഒരിക്കലും തെറ്റാറി; ഇത്രയും ലുക്കിൻ്റെയും ഫിറ്റ്‌നെസിൻ്റെയും കാരണം പറഞ്ഞ് ട്രെയിനർ
ടൊവിനോ തോമസ്, പൃഥ്വിരാജും, ഉണ്ണി മുകുന്ദന്‍ തുടങ്ങി മലയാളത്തിലെ യുവതാരങ്ങളെല്ലാം ഫിറ്റ്‌നെസിന് അത്രത്തോളം പ്രധാന്യം കൊടുക്കുന്നവരാണ്. മസില്‍ ഉരുട്ടി കയറ്റി നടക്കുന്നവരാണെന്നാണ് പൊതുവേ ഇവര്‍ക്കെതിരെ ഉള്ള ആരോപണം. എന്നാല്‍ സിനിമയ്ക്ക് വേണ്ടി അനായാസം മെലിയാനും തടി വെക്കാനുമൊക്കെ ഇവര്‍ കാണിക്കുന്ന പ്രയത്‌നങ്ങള്‍ ചില്ലറയല്ലെന്ന് പറയുകയാണ് പൃഥ്വിരാജിന്റെ പരിശീലകന്‍ അജിത്ത് ബാബു.
പൃഥ്വിരാജ് സുകുമാരൻ എന്തൊരു ഗ്ലാമറാണ്, പെൺകുട്ടികളെ പോലും മയക്കിയ താരത്തിൻ്റെ ചിത്രങ്ങൾ കാണാം
ആട് ജീവിതത്തിന് വേണ്ടി പൃഥ്വിരാജ് വളരെയധികം മെലിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഷൂട്ടിങ്ങിന് അവസാനം പഴയ ശരീരത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് താരം. എങ്ങനെയാണ് ഇത്രയും വലിയൊരു മാറ്റം സംഭവിച്ചതെന്ന് ചോദിച്ചാല്‍ ഒരുപാട് കാര്യങ്ങളാണ് അജിത്തിന് പറയാനുണ്ടാവുക. വനിത ഓണ്‍ലൈന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് വായിക്കാം...

ഫിറ്റനസില്‍ പണ്ടേ വളരെ ശ്രദ്ധിക്കുന്ന ആളാണ് പൃഥ്വിരാജ്. അടുത്ത കാലത്താണ് ഈ താല്‍പര്യം ആള്‍ക്കാര്‍ ശ്രദ്ധിച്ചത് എന്ന് മാത്രം. ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം ശരീരത്തില്‍ വ്യത്യാസങ്ങള്‍ വരുത്തും. ഞാന്‍ വരുമ്പോള്‍ 'ഊഴം'കഴിഞ്ഞ് ടിയാന്‍ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. അതില്‍ അദ്ദേഹത്തിന് രണ്ട് ഗെറ്റപ്പുണ്ട്. പിന്നീട് വിമാനം എന്ന ചിത്രത്തിന് വേണ്ടി മെലിഞ്ഞു.

ആട് ജീവിതത്തിന് വേണ്ടി പൃഥ്വിരാജ് മെലിഞ്ഞത് കണ്ട് ആളുകള്‍ വിഷമിച്ചിരുന്നു. ഷൂട്ടിങ്ങിന്റെ അവസാന നാളുകളായപ്പോഴെക്കും അദ്ദേഹത്തിന്റെ ബോഡി ഫാറ്റ് ലെവല്‍ അപകടകരമാംവിധം താണു. പിന്നീട് ഒരു മാസത്തെ വിശ്രമം. ഡയറ്റ്, ട്രെയിനിങ്, തുടങ്ങിയവയിലൂടെയാണ് നല്ല ബോഡി ഫിറ്റ്‌നസിലേക്ക് കൊണ്ട് വരാന്‍ കഴിഞ്ഞത്. മെലിയുന്നത് ശാസ്ത്രീയമായ രീതികളിലൂടെയാണെങ്കില്‍ പേടിക്കാനില്ല എന്നാണ് എന്റെ അഭിപ്രായം.

മെലിയുന്ന ഘട്ടമാണ് ഏറ്റവും പ്രയാസം. ബോഡി ഫാറ്റ് ലെവല്‍ കുറയുന്നത് കൃത്യമായി നിരീങക്ഷിക്കണം. ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണിത്. അഞ്ചാറ് പാറ്റേണുകളില്‍ മെലിയുന്നതിനായി ഡയറ്റും വര്‍ക്കൗട്ടും ചെയ്ത് വച്ചിരുന്നു. ഏതെങ്കിലും ഒന്ന് വേണ്ടത്ര ഫലം ചെയ്തില്ലെങ്കില്‍ അല്ലെങ്കില്‍ ഇണങ്ങുന്നില്ലെങ്കില്‍ മാറ്റി പരീക്ഷിക്കാന്‍ പ്ലാന്‍ ബി ഉണ്ടായിരുന്നു. മെലിയാനായി തീരെ ഭക്ഷണം കുറയ്ക്കുകയല്ല ചെയ്തത്. അങ്ങനെ ചെയ്താല്‍ ആന്തരിക അവയവങ്ങളായ ഹൃദയം, കരള്‍, വൃക്കകള്‍, എന്നിവയ്‌ക്കെല്ലാം കുഴപ്പമാവും. പോഷക പ്രദമായ ഭക്ഷണം കഴിക്കുകയും മസില്‍ മാസ് നഷ്ടപ്പെട്ട് പോകാത്ത വിധം വര്‍ക്കൗട്ട് ചെയ്ത് മെലിയുകയായിരുന്നു.
Recommended Video

സ്‌ട്രെങ് ട്രെയിനിങ്ങാണ് പൃഥ്വിരാജിന് ഏറെ ഇഷ്ടം. നല്‍കുന്ന നിര്‍ദ്ദേശങ്ങളെല്ലാം പാലിക്കും. വര്‍ക്കൗട്ടും ഡയറ്റും ശരിയായി പിന്തുടരുന്ന കാര്യത്തിലും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. അത്ര കമ്മിറ്റഡായിട്ടാണ് ഓരോ കാര്യവും ചെയ്യുന്നത്. ചിലപ്പോള്‍ ഷൂട്ടിങ്ങ് തീരുന്നത് വെളുപ്പാന്‍ കാലത്ത് രണ്ട് മണിക്കോ മൂന്ന് മണിക്കോ ഒക്കെ ആണെങ്കിലും എട്ട് മണിക്കൂര്‍ ഉറക്കം, പിന്നെ ഒരു മണിക്കൂര്‍ വര്‍ക്കൗട്ട്, എന്നതില്‍ ഒരു മാറ്റവും വരുത്തില്ല. തൊണ്ണൂറ് ശതമാനവും ഈ പതിവ് തുടരാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. മാറ്റം അപൂര്‍വ്വമായി മാത്രംമാണെന്നും അജിത്ത് പറയുന്നു.


Click it and Unblock the Notifications











