For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന്‍റെ എല്ലാവീട്ടിലും ജിം സെറ്റ് ചെയ്തിട്ടുണ്ട്, വര്‍ക്കൗട്ട് വിശേഷങ്ങള്‍ പങ്കുവെച്ച് ട്രയിനര്‍

  |

  വര്‍ക്കൗട്ടിനും മേക്കോവറിനും ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് മോഹന്‍ലാല്‍. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ശാരീരിക തയ്യാറെടുപ്പുകളും നടത്താറുണ്ട് അദ്ദേഹം. ശരീരഭാരം കുറക്കാനും കൂട്ടാനുമെല്ലാം തയ്യാറാവാറുണ്ട് മോഹന്‍ലാല്‍. തന്റെ വര്‍ക്കൗട്ട് വീഡിയോ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

  അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയും തരംഗമായി മാറിയിരുന്നു. മോഹന്‍ലാലിന്റെ ഫിറ്റ്‌നസ് വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് ട്രെയിനറായ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  മോഹന്‍ലാലിനെക്കുറിച്ച്

  മോഹന്‍ലാലിനെക്കുറിച്ച്

  എവിടെ പോയാലും ഇപ്പോൾ വർക് ഔട്ട്, ലാലേട്ടന്റെ ഹാബിറ്റാണ്. ചെയ്തതിനു ശേഷം മോനേ, വർക് ഔട്ട് ചെയ്തു കേട്ടോ എന്നു പറഞ്ഞ് മെസേജും അയയ്ക്കും. ഇന്നലെ പാലക്കാട് ‘ആറാട്ടി'ന്റെ സെറ്റിലേക്ക് പോയി. പക്കാ ഗ്രാമത്തിലാണ് ലൊക്കേഷൻ. അവിടെ ജിം ഒന്നുമില്ല. ലാലേട്ടനു വേണ്ടി അവിടെയൊരു ജിം സെറ്റ് ചെയ്തിട്ടുണ്ടെന്നും ഐനസ് ആന്റണി പറയുന്നു.

   എന്‍ജോയ് ചെയ്യാറുണ്ട്

  എന്‍ജോയ് ചെയ്യാറുണ്ട്

  വർക് ഔട്ട് നല്ലപോലെ എൻജോയ് ചെയ്യുന്നയാളാണ് ലാലേട്ടൻ. അതാണ് ഒരു ട്രെയിനറുടെ ഏറ്റവും വലിയ സന്തോഷം. ചെയ്തതിനു ശേഷം ചോദിക്കും, മോൻ ഹാപ്പിയാണോ? ചെറുപ്പക്കാരെക്കാൾ ഡെഡിക്കേറ്റഡ് ആണ്. അദ്ദേഹത്തിന്റെ എല്ലാ വീട്ടിലും ഫുള്ളി എക്വിപ്ഡ് ജിം സെറ്റ് ചെയ്തിട്ടുണ്ട്. ലാലേട്ടൻ എവിടെയാണോ അവിടേക്ക് ഞാനും പോകും. ജിം ഇല്ലാത്ത ഏതെങ്കിലും സ്ഥലത്ത് ചെന്നാലും ചെയ്യാവുന്ന ചില വർക് ഔട്ട്സും പഠിപ്പിച്ചിട്ടുണ്ട്.

  സമീര്‍ ഹംസയിലൂടെ

  സമീര്‍ ഹംസയിലൂടെ

  ഫൈവ് സ്റ്റാർ ഹോട്ടലിലെ ജിം ട്രെയിനറായിരുന്നു ഞാൻ. ഒരിക്കൽ അവിടെ താമസിക്കാൻ വന്ന ബിസിനസ്മാൻ സമീർ ഹംസ ആണ് മൂന്ന് വർഷം മുമ്പ് എന്നെ ലാലേട്ടനു പരിചയപ്പെടുത്തിയത്. വർക് ഔട്ട് ചെയ്യുന്ന ലാലേട്ടനെ കാണുമ്പോൾ ആള് കൂടാൻ തുടങ്ങും. രണ്ട് മണിക്കൂർ വർക് ഔട്ട് ടൈമിൽ സെൽഫിയെടുക്കലും ഒക്കെയായി പിന്നെ വർക് ഔട്ട് നടക്കില്ല. അങ്ങനെ ജിം വീട്ടിലേക്കു മാറ്റി. ട്രെയിനിങ് തുടങ്ങിയപ്പോൾ വർക് ഔട്ടിനൊപ്പം ന്യൂട്രിഷനും നോക്കണം എന്നൊക്കെ പറഞ്ഞു. അങ്ങനെ ഡയറ്റിലും ശ്രദ്ധിച്ചു തുടങ്ങി.

  ക്യാരക്ടറിനെക്കുറിച്ച്

  ക്യാരക്ടറിനെക്കുറിച്ച്

  അടുത്ത സിനിമയിലെ കാരക്ടർ ഇന്നതാണ് എന്ന് ലാലേട്ടൻ പറയുമ്പോൾ എന്റെ മനസ്സിൽ ആ കാരക്ടറായുള്ള ലാലേട്ടന്‍റെ രൂപം വരും. ദൃശ്യം 2 വിന് പോകുന്നതിനു മുമ്പ് അധ്വാനിയായ ഒരു കൃഷിക്കാരന്റെ ബോഡി പോലെ ആകാനായി അതിനു വേണ്ട വർക്ഔട്ട്സ് ആണ് ചെയ്തത്. ലൂസിഫറിലെ റോളിനു വേണ്ടി ബോഡി ഹാർഡ് ആക്കി. ലാലേട്ടന്റെ പ്രശസ്തമായ ആ കിക് സീൻ പോസ്ചർ വർക് ഔട്ടിലൂടെ കഷ്ടപ്പെട്ട് അദ്ദേഹം സാധിച്ചെടുത്തതാണ്. ഇട്ടിമാണിയിൽ കുറച്ച് സ്ലിം ആയി. ദൃശ്യം 1 ലെ ലാലേട്ടനെയും ദൃശ്യം 2ലെ ലാലേട്ടനെയും ഒന്നു നോക്കൂ. പത്ത് വയസ്സ് പിറകിലേക്ക് പോയില്ലേ? ആ ചെയ്ഞ്ച് കണ്ടപ്പോൾ ലാലേട്ടൻ വല്ലാതെ ഹാപ്പി ആയി.

  ബിഗ് ബോസ് പുതിയ സീസണിൽ അണിനിരക്കുന്ന താരങ്ങൾ ഇവർ ? | FilmiBeat Malayalam
  ഭക്ഷണ കാര്യങ്ങളെക്കുറിച്ച്

  ഭക്ഷണ കാര്യങ്ങളെക്കുറിച്ച്

  എത്ര ഇഷ്ടമുള്ള ഭക്ഷണമായാലും ഒരു ചെറിയ അളവിലേ കഴിക്കൂ. അതുകൊണ്ട് ഇഷ്ടമുള്ളതൊക്കെ ഒഴിവാക്കിയോ കഴിക്കാതിരിക്കാനോ പറയാറില്ല. എത്ര കഴിച്ചാലും കാലറി ബേൺ ചെയ്യുക എന്നു മാത്രമേ പറയാറുള്ളൂ. ലാലേട്ടന് ഇഷ്ടമുള്ള ചില ഡിഷസ് ഒക്കെ ചിലപ്പോൾ ഞാൻ വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ടു കൊടുക്കും. വിദേശത്തൊക്കെ പോവുന്ന സമയത്തും അദ്ദേഹം വര്‍ക്കൗട്ട് തുടരാറുണ്ട്. ചെയ്ത് കഴിഞ്ഞിട്ട് അതേക്കുറിച്ച് തന്നെ വിളിച്ച് പറയാറുണ്ടെന്നും ഐനസ് ആന്റണി പറയുന്നു.

  English summary
  Fitness Trainer Aynus Antony About Mohanlal's Workout And Diet Plan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X