twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്ക് വേണ്ടി ദുല്‍ഖറാണ് അന്ന് വന്നത്! ജിമ്മിലെത്തിയ അദ്ദേഹം പറഞ്ഞത് ഇങ്ങനെയെന്നും വിപിന്‍

    |

    സിനിമയിലെത്തിയ കാലം മുതലേ തന്നെ മമ്മൂട്ടിയുടെ പൗരുഷത്തെക്കുറിച്ച് എല്ലാവരും ശ്രദ്ധിച്ചിരുന്നു. മനസ്സിനോ ശരീരത്തിനോ പ്രായം ബാധിക്കാറില്ലെന്ന് അദ്ദേഹം ഓരോ തവണയും തെളിയിക്കാറുണ്ട്. 69 ലെത്തി നില്‍ക്കുന്ന ചുള്ളന്റെ മേക്കോവര്‍ ചിത്രമായിരുന്നു അടുത്തിടെ വൈരലായി മാറിയത്. ദുല്‍ഖര്‍ സല്‍മാനുള്‍പ്പടെയുള്ള യുവതാരങ്ങള്‍ അദ്ദേഹത്തെ കണ്ടുപഠിക്കണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

    സൗന്ദര്യ രഹസ്യത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം മമ്മൂട്ടി ചിരിച്ച് തള്ളാറാണ് പതിവ്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ അതീവ ശ്രദ്ധയാണ് അദ്ദേഹം നല്‍കാറുള്ളത്. താരങ്ങളും ആരാധകരുമെല്ലാം ഇതേക്കുറിച്ച് ചോദിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഭക്ഷണരീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍പ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വര്‍ക്കൗട്ട് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഫിറ്റ്‌നസ് ട്രെയിനറായ വിപിന്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

    ദുല്‍ഖറാണ് വന്നത്

    ദുല്‍ഖറാണ് വന്നത്

    മമ്മൂട്ടിയുടെ ഫിറ്റ്‌നസ് ട്രെയിനറായതിനെക്കുറിച്ച് പറഞ്ഞായിരുന്നു വിപിന്‍ സംസാരിച്ച് തുടങ്ങിയത്. 2007 ലായിരുന്നു വിപിന്‍ മമ്മൂട്ടിക്കൊപ്പം കൂടുന്നത്. അന്ന് ദുല്‍ഖര്‍ സല്‍മാനായിരുന്നു ജിമ്മിലെത്തി കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചത്. അന്ന് സിനിമയിലൊന്നും അഭിനയിച്ച് തുടങ്ങിയിട്ടില്ല താരം. അതിനാല്‍ത്തന്നെ മമ്മൂട്ടിയുടെ മകനാണെന്ന് അറിയില്ലായിരുന്നു. മമ്മൂട്ടിക്ക് വേണ്ടി വന്നത് മകനാണെന്ന് പിന്നീടാണ് മനസ്സിലായത്.

    മമ്മൂക്ക വന്നപ്പോള്‍

    മമ്മൂക്ക വന്നപ്പോള്‍

    ദുല്‍ഖര്‍ കാര്യങ്ങള്‍ അന്വേഷിച്ച് പോയതിന് പിന്നാലെയായാണ് മമ്മൂട്ടി ജിമ്മിലേക്ക് എത്തിയത്. ബോളിവുഡ് താരമായ ഊര്‍മിള മണ്ഡോദ്ക്കറിനെ പരിശീലിപ്പിച്ച കാര്യത്തെക്കുറിച്ച് അദ്ദേഹത്തിനോട് സംസാരിച്ചിരുന്നു. എനിക്ക് ഊര്‍മിളയൊന്നും ആവേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും വിപിന്‍ ഓര്‍ക്കുന്നു. മമ്മൂക്കയുടെ വീട്ടില്‍ തകര്‍പ്പന്‍ ജിം സെറ്റ് ചെയ്തിട്ടുണ്ട് അദ്ദേഹം.

    മുടക്കാറില്ല

    മുടക്കാറില്ല

    വീട്ടിലേക്ക് മടങ്ങിയെത്താനാവുന്ന തരത്തിലാണ് ചിത്രീകരണമെങ്കില്‍ രാത്രി തിരിച്ചെത്താറുണ്ട് മമ്മൂക്ക. രാവിലെയുള്ള വര്‍ക്കൗട്ട് മുടക്കാറില്ല അദ്ദേഹം. സൈക്കിളിലോ ട്രഡ് മില്ലിലോ തുടങ്ങുന്ന വാം അപ്പോടെയാണ് അദ്ദേഹം വ്യായാമം തുടങ്ങാറുള്ളത്. അതിന് ശേഷമായാണ് മസിലുകളുടെ ശക്തി കൂട്ടുന്നതിനായി 40 മിനിറ്റോളം വെയ്റ്റ് ട്രെയിനിങ് ചെയ്യുന്നത്. ശാരീരികമായ തയ്യാറെടുപ്പുകള്‍ വേണ്ട കഥാപാത്രമാണെങ്കില്‍ ആ രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്തും.

    നോമ്പിന്റെ സമയത്തും

    നോമ്പിന്റെ സമയത്തും

    നോമ്പിന്റെ സമയത്ത് പോലും വര്‍ക്കൗട്ട് മുടക്കാറില്ല അദ്ദേഹം. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ അത്ഭുതമായിരുന്നു. രാവിലെ ചെയ്യാനായില്ലെങ്കില്‍ നോമ്പ് തുറന്നതിന് ശേഷം രാത്രിയിലും അദ്ദേഹം വര്‍ക്കൗട്ട് ചെയ്യാറുണ്ടായിരുന്നു. അത് പോലെ തന്നെ സിനിമാചിത്രീകരണത്തിനായി പോവുന്ന സമയത്ത് അവിടെയുള്ള ജിം സൗകര്യങ്ങളെക്കുറിച്ചും തിരക്കാറുണ്ട്. ലോക് ഡൗണ്‍ സമയത്ത് ഓണ്‍ലൈനിലൂടെയായിരുന്നു അദ്ദേഹം വര്‍ക്കൗട്ടുകള്‍ ചെയ്തത്.

    English summary
    Fitness trainer Vipin talks about Mammootty's workouts, latest chat went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X