മലയാളത്തില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ മേക്ക് ഓവര്‍ നടത്തിയത് ഈ അഞ്ചു താരങ്ങളാണ്! കാണാം
സാധാരണ ചിത്രങ്ങള്‍ക്കൊപ്പം തന്നെ കലാമൂല്യമുളള സിനിമകളും ഏറെ ഇറങ്ങിയിട്ടുളള ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ. നിരവധി മികച്ച അഭിനയപ്രതിഭകളുടെ സാന്നിദ്ധ്യമാണ് മലയാള സിനിമകളെ എന്നും ലോകസിനിമകളുടെ നിലവാരത്തിലെത്തിക്കാറുളളത്. സിനിമകളില്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്തു ത്യാഗവും സഹിക്കുന്ന നടന്‍മാര്‍ മലയാളത്തില്‍ അനവധിയാണ്.
നടന്‍മാരുടെ വ്യത്യസ്ത മേക്ക് ഓവറുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നിരവധി സിനിമകള്‍ ഇവിടെ ഇറങ്ങിയിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര് നല്‍കിയിരുന്നത്. മലയാളത്തില്‍ സിനിമകള്‍ക്കു വേണ്ടി വ്യത്യസ്ത മേക്ക് ഓവര്‍ നടത്തിയ അഞ്ച് നടന്‍മാരെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ....

മോഹന്‍ലാല്‍
മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഒടിയന്‍. പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാറാണ് ഈ ചിത്രമൊരുക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ശരീര ഭാരം കുറച്ച് യൗവനം തോന്നിക്കുന്ന രൂപമാറ്റമാണ് ഒടിയനു വേണ്ടി മോഹന്‍ലാല്‍ നടത്തിയിരുന്നത്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ദിലീപ്
ശശിശങ്കറിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കുഞ്ഞിക്കൂനന്‍. ദിലീപ് ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ നവ്യാ നായരും മന്യയുമായിരുന്നു നായികമാരായി എത്തിയിരുന്നത്. കുഞ്ഞിക്കൂനനു വേണ്ടി ദിലീപ് നടത്തിയ മേക്ക് ഓവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപിന്റെ കരിയറില്‍ ഏറെ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു കുഞ്ഞിക്കൂനന്‍. ചിത്രത്തിലെ പ്രകടനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നു.

ജയസൂര്യ
മാധവ് രാംദാസിന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു അപ്പോത്തിക്കിരി. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടായിരുന്നു അപ്പോത്തിക്കിരി പുറത്തിറങ്ങിയത്. ചിത്രത്തില്‍ സുരേഷ് ഗോപി,ജയസൂര്യ,ആസിഫ് അലി തുടങ്ങിയ താരങ്ങളായിരുന്നു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ചിത്രത്തില്‍ സുബിന്‍ ജോസഫ് എന്നൊരു കഥാപാത്രമായിട്ടായിരുന്നു ജയസൂര്യ എത്തിയിരുന്നത്. അപ്പോത്തിക്കിരിയ്ക്ക് വേണ്ടി ജയസൂര്യ നടത്തിയ രൂപമാറ്റം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ കാന്‍സര്‍ രോഗിയായിട്ടായിരുന്നു ജയസൂര്യ അഭിനയിച്ചിരുന്നത്. ശരീരഭാരം ഏറെ കുറച്ചായിരുന്നു കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ജയസൂര്യ മേക്ക് ഓവര്‍ നടത്തിയിരുന്നത്.

മമ്മൂട്ടി
ടിവി ചന്ദ്രന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു പൊന്തന്‍മാട. 1994ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ബോളിവുഡ് താരം നസറുദ്ദീന്‍ ഷായും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ശീമ തമ്പുരാനും താഴ്ന്ന ജാതിയില്‍പ്പെട്ട പൊന്തന്‍മാടയും തമ്മിലുളള സൗഹൃദത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്ക് സിനിമകളിലൊന്നാണ് പൊന്തന്‍മാട. ചിത്രത്തിനു വേണ്ടി മമ്മൂട്ടി നടത്തിയ രൂപമാറ്റം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് എന്തും ചെയ്യുന്ന നടന്‍ പൊന്തന്‍മാടയില്‍ വ്യത്യസ്ത ലുക്കിലായിരുന്നു എത്തിയിരുന്നത്. മമ്മൂട്ടിക്ക് നിരവധി പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്.

പൃഥ്വിരാജ്
മലയാള സിനിമയുടെ പിതാവെന്ന് അറിയപ്പെടുന്ന ജെസി ഡാനിയേലിന്റെ ജീവിത കഥ പറഞ്ഞ ചിത്രമായിരുന്നു സെല്ലുലോയിഡ്.കമല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു മുഖ്യ വേഷത്തില്‍ എത്തിയിരുന്നത്. സെല്ലുലോയ്ഡില്‍ ഇരട്ട വേഷത്തിലായിരുന്നു പൃഥിരാജ് അഭിനയിച്ചിരുന്നത്. മംമ്താ മോഹന്‍ദാസായിരുന്നു ചിത്രത്തില്‍ പൃഥിയുടെ നായികയായി എത്തിയിരുന്നത്. ജെസി ഡാനിയേലിന്റെ വാര്‍ദ്ധക്യ കാലത്തിനായി പൃഥിരാജ് നടത്തിയ രൂപമാറ്റം ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം പൃഥിരാജിനായിരുന്നു ലഭിച്ചിരുന്നത്.


Click it and Unblock the Notifications











