ആരാധകരുടെ പ്രിയപ്പെട്ട നയന്‍സിന് ഇന്ന് പിറന്നാള്‍,നടിയെ ലേഡീ സൂപ്പര്‍സ്റ്റാറാക്കിയ അഞ്ച് ചിത്രങ്ങള്‍

By Midhun Raj

തെന്നിന്ത്യയില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ പദവി സ്വന്തമാക്കിയ താരമാണ് നയന്‍താര. ഗ്ലാമര്‍ റോളുകള്‍ക്കൊപ്പം തന്നെ അഭിനയ പ്രാധാന്യമുളള വേഷങ്ങളും ചെയ്തുകൊണ്ടാണ് നടി മുന്‍നിര നായികയായി ഉയര്‍ന്നത്. സൂപ്പര്‍ താരങ്ങളുടെ നായികയായുളള നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. തമിഴ്,തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലാണ് നടി കൂടുതല്‍ തിളങ്ങിയിരുന്നത്.

തെന്നിന്ത്യയില്‍ നിരവധി ആരാധകരുളള നായിക കൂടിയാണ് നയന്‍താര. നായികയായും കേന്ദ്രകഥാപാത്രമായും അഭിനയിച്ചുകൊണ്ടാണ് നടി ഇപ്പോഴും സിനിമയില്‍ തിളങ്ങിനില്‍ക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട താരത്തിന്റെ 34ാം പിറന്നാള്‍ ദിനമാണിന്ന്, കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവനൈാപ്പം വിദേശത്താണ് നയന്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. നയന്‍താരയുടെ പിറന്നാള്‍ ദിനം നടിയെ ലേഡീ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ അഞ്ച് ചിത്രങ്ങളെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ....

അറം

മധിവദനി എന്ന ജില്ലാ കളക്ടറായി നയന്‍സ് അഭിനയിച്ച ചിത്രമായിരുന്നു അറം. ഗോപി നൈനാറാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. സാമൂഹിക വിഷയങ്ങള്‍ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ പ്രകടനത്തിന് നിരവധി അവാര്‍ഡുകളും നയന്‍സിന് ലഭിച്ചിരുന്നു. ലേഡീ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് നടിയെ എത്തിച്ചതില്‍ പ്രധാന പങ്കുവെച്ച ചിത്രം കൂടിയായിരുന്നു അറം. നയന്‍സിനൊപ്പം രാമചന്ദ്രന്‍ ദുരൈരാജ്, സുനു ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.

മായ

നയന്‍താരയുടെതായി 2015ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു മായ. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയിരുന്നത്. നയന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം അശ്വിന്‍ ശരവണന്‍ ആണ് സംവിധാനം ചെയ്തിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നയന്‍താര ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. കൂടാതെ നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായും മാറിയിരുന്നു ചിത്രം.

കൊലമാവ് കോകില

നയന്‍സ് വീണ്ടും കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമായിരുന്നു കൊലമാവ് കോകില. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ബ്ലാക്ക് കോമഡി ക്രൈം വിഭാഗത്തില്‍പ്പെട്ട ചിത്രം കൂടിയായിരുന്നു. കോകില എന്ന പ്രധാന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നടി എത്തിയത്. കോലമാവ് കോകിലയില്‍ അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ പാട്ടുകളും ശ്രദ്ധേയമായി മാറിയിരുന്നു, യോഗി ബാബു, ശരണ്യ പൊന്‍വര്‍ണ്ണന്‍, ഹരീഷ് പേരടി, രാജേന്ദ്രന്‍,ശരവണന്‍ തുടങ്ങിയവരായിരുന്നു സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.

ഡോറ

മായയ്ക്ക് പിന്നാലെ നയന്‍താരയുടെതായി എത്തിയ ഹൊറര്‍ ത്രില്ലര്‍ ചിത്രമായിരുന്നു ഡോറ. ഇത്തവണയും നടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു എത്തിയത്. ദോസ് രാമസ്വാമിയാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. നയന്‍സിനൊപ്പം തമ്പി രാമയ്യ, ഹരീഷ് ഉത്തമന്‍, സുലി കുമാര്‍, ഷാന്‍, ബേബി യുക്ത തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. എന്നാല്‍ മായയ്ക്ക് ലഭിച്ചയത്ര സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല.

ഇമൈക നൊടികള്‍

കൊലമാവ് കോകിലയ്ക്ക് പിന്നാലെയെത്തിയ ഇമൈക നൊടികളും നടിയുടെതായി വലിയ വിജയമായി മാറിയിരുന്നു. അഥര്‍വ്വ, അനുരാഗ് കശ്യപ് തുടങ്ങിയവരായിരുന്നു നയന്‍സിനൊപ്പം ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. അതിഥി വേഷത്തില്‍ മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ഇമൈക നൊടികളില്‍ അഭിനയിച്ചിരുന്നു. ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X